എറണാകുളം: പെൺസുഹൃത്തിനെ ഹോസ്റ്റലിൽ കൊണ്ടുവിടാൻ എത്തിയ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചു. അഞ്ചുമന ക്ഷേത്രത്തിനു സമീപമാണ് സംഭവമുണ്ടായത്. സദാചാര ഗുണ്ടായിസത്തിനെതിരെ യുവാവ് പാരാതി നൽകി.
കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന കൊല്ലം സ്വദേശിയായ യുവാവിനെ നാട്ടുകാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ലേഡീസ് ഹോസ്റ്റലിലെ പെൺകുട്ടികൾക്ക് നേരെയും നാട്ടുകാർ ഭീഷണിമുഴക്കി.
വിവരം പോലീസിനെ അറിയിച്ചെങ്കിലും പോലീസ് ആക്രമിച്ചവർക്കൊപ്പം ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് യുവാവ് ആരോപിച്ചു. എംഡിഎംഎ വിൽപ്പനക്കാരനായും വഴിയിൽ അശ്ലീലം കാട്ടുന്ന ആളായും തന്നെ ചിത്രീകരിച്ചെന്നും യുവാവ് പറഞ്ഞു.