മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ല്‍ വി​ജി​ല​ന്‍​സ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന: 112 ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​ക്കു ശി​പാ​ര്‍​ശ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്റെ വി​​​വി​​​ധ ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ വി​​​ജി​​​ല​​​ന്‍​സ് മി​​​ന്ന​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ വ്യാ​​​പ​​​ക ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തി. പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ വി​​​വി​​​ധ ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് കൈ​​​ക്കൂ​​​ലി ന​​​ല്‍​കു​​​ന്ന​​​തി​​​നാ​​​യി എ​​​ത്തി​​​യ 11 ഏ​​​ജ​​​ന്‍റു​​​മാ​​​രി​​​ല്‍നി​​​ന്ന് 1,40,760 രൂ​​​പ പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

നി​​​ല​​​മ്പൂ​​​ര്‍ സ​​​ബ് റീ​​​ജ​​​ണ​​​ല്‍ ട്രാ​​​ന്‍​സ്പോ​​​ര്‍​ട്ട് ഓ​​​ഫീ​​​സ് പ​​​രി​​​സ​​​ര​​​ത്ത് നി​​​ന്നും വി​​​ജി​​​ല​​​ന്‍​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ എ​​​ത്തി​​​യ​​​ത​​​റി​​​ഞ്ഞ് വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞ നി​​​ല​​​യി​​​ല്‍ 49,300 രൂ​​​പ ക​​​ണ്ടെ​​​ത്തി. വൈ​​​ക്കം സ​​​ബ് റീ​​​ജ​​​ണ​​​ല്‍ ട്രാ​​​ന്‍​സ്പോ​​​ര്‍​ട്ട് ഓ​​​ഫീ​​​സി​​​ല്‍ ജ​​​ന​​​ലി​​​ല്‍ പ​​​ണം ഒ​​​ളി​​​പ്പി​​​ച്ചു​​​വ​​​ച്ച നി​​​ല​​​യി​​​ലും ക​​​ണ്ടെ​​​ത്തി. വി​​​വി​​​ധ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യു​​​പി​​​ഐ ഇ​​​ട​​​പാ​​​ട് പ്രാ​​​ഥ​​​മി​​​ക​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ല്‍ 21 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ വി​​​വി​​​ധ ഏ​​​ജ​​​ന്‍റു​​​മാ​​​രി​​​ല്‍നി​​​ന്ന് 7,84,598 രൂ​​​പ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി കൈ​​​പ്പ​​​റ്റി​​​യ​​​താ​​​യും ക​​​ണ്ടെ​​​ത്തി.

ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും ഏ​​​ജ​​​ന്‍റു​​​മാ​​​രു​​​ടെ​​​യും അ​​​ക്കൗ​​​ണ്ട് സ്റ്റേ​​​റ്റ്മെ​​​ന്‍റു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഏ​​​ജ​​​ന്‍റു​​​മാ​​​രി​​​ല്‍നി​​​ന്നും നേ​​​രി​​​ട്ടും ബ​​​ന്ധു​​​ക്ക​​​ളു​​​ടെ അ​​​ക്കൗ​​​ണ്ട് വ​​​ഴി​​​യും യു​​​പി​​​ഐ മു​​​ഖേ​​​നെ വ്യാ​​​പ​​​ക​​​മാ​​​യി കൈ​​​ക്കൂ​​​ലി​​​യാ​​​യി പ​​​ണം സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും ക​​​ണ്ടെ​​​ത്തി. മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഡ്രൈ​​​വിം​​​ഗ് സ്കൂ​​​ള്‍ ഉ​​​ട​​​മ​​​ക​​​ള്‍​ക്കും ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍​ക്കും അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഒ​​​രു​​​ക്കി ന​​​ല്‍​കി​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഇ​​​തി​​​ന് പ്ര​​​തി​​​ഫ​​​ല​​​മാ​​​യാ​​​ണ് ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് കൈ​​​ക്കൂ​​​ലി ന​​​ല്‍​കി വ​​​ന്നി​​​രു​​​ന്ന​​​തെ​​​ന്നും പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ല്‍ ക​​​ണ്ടെ​​​ത്തി.

മി​​​ന്ന​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലെ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ വി​​​വി​​​ധ ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ജോ​​​ലി നോ​​​ക്കി​​​വ​​​രു​​​ന്ന 112 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രെ ന​​​ട​​​പ​​​ടി​​​ക്ക് ശി​​​പാ​​​ര്‍​ശ വി​​​ജി​​​ല​​​ന്‍​സ് ചെ​​​യ്യും. ഇ​​​തി​​​ല്‍ 72 മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രെ വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി​​​ക്കും, ഗു​​​രു​​​ത​​​ര​​​മാ​​​യ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ 40 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രെ വി​​​ജി​​​ല​​​ന്‍​സി​​​ന്‍റെ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ള്‍​ക്കു​​​മാ​​​ണ് ശി​​​പാ​​​ര്‍​ശ ചെ​​​യ്ത​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍ മു​​​ഖേ​​​ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ വ്യാ​​​പ​​​ക​​​മാ​​​യി കൈ​​​ക്കൂ​​​ലി വാ​​​ങ്ങു​​​ന്ന​​​താ​​​യി വി​​​ജി​​​ല​​​ന്‍​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍​ക്ക് വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലെ 17 റീ​​​ജ​​​ണ​​​ല്‍ ട്രാ​​​ന്‍​സ്പോ​​​ര്‍​ട്ട് ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും 64 സ​​​ബ് റീ​​​ജ​​​ണ​​​ല്‍ ട്രാ​​​ന്‍​സ്പോ​​​ര്‍​ട്ട് ഓ​​​ഫീ​​​സു​​​ക​​​ളി​​​ലു​​​മാ​​​യി വി​​​ജി​​​ല​​​ന്‍​സ് മി​​​ന്ന​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

അ​​​ഴി​​​മ​​​തി​​​യും ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളും ന​​​ട​​​ത്തി​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രേ വി​​​ജി​​​ല​​​ന്‍​സ് തു​​​ട​​​ര്‍ അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി ശ​​​ക്ത​​​മാ​​​യി നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​റ്റ് ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രേ വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി​​​ക​​​ള്‍ മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് മു​​​ഖേ​​​ന സ്വീ​​​ക​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നും വി​​​ജി​​​ല​​​ന്‍​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം അ​​​റി​​​യി​​​ച്ചു. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ ശ്ര​​​ദ്ധ​​​യി​​​ല്‍ അ​​​ഴി​​​മ​​​തി സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ വി​​​ജി​​​ല​​​ന്‍​സി​​​ന്‍റെ ടോ​​​ള്‍ ഫ്രീ ​​​ന​​​മ്പ​​​രാ​​​യ 1064 എ​​​ന്ന ന​​​മ്പ​​​രി​​​ലോ 8592900900 എ​​​ന്ന ന​​​മ്പ​​​രി​​​ലോ വാ​​​ട്ട്സ്ആ​​​പ്പ് ന​​​മ്പ​​​രാ​​​യ 9447789100 എ​​​ന്ന ന​​​മ്പ​​​രി​​​ലോ അ​​​റി​​​യി​​​ക്കാം.

Related posts

Leave a Comment