കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മാതാവ് ഷോണ്‍ ആന്റണി, നടന് സൗബിന് ഷാഹിര്‍ എന്നിവര്‍ വിദേശ യാത്രയ്ക്ക് അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധിപറയും. സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ ഹര്‍ജിക്കാര്‍ക്ക് ജാമ്യവ്യവസ്ഥയുടെ ഭാഗമായി വിചാരണക്കോടതി വിദേശ യാത്രാനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരേയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. സൗബിന് തിരക്കേറിയ നടനായതിനാല്‍ യാത്രാവിലക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് അഭിഭാഷകന് ചൂണ്ടിക്കാട്ടി. എന്നാല്‍ കേസന്വേഷണം പ്രാരംഭഘട്ടത്തിലായതിനാല്‍ ഇന്ത്യ വിടാന്‍ അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് വാദിച്ചു. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
Read MoreDay: September 10, 2025
ട്രംപുമായി സംസാരിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു: നരേന്ദ്രമോദി
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംസാരിക്കാൻ താനും ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. “പ്രിയ സുഹൃത്ത്” എന്ന് മോദിയെ വിശേഷിപ്പിച്ച ട്രംപിന്റെ അനുരഞ്ജന പോസ്റ്റിന് മറുപടിയായാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. സ്തംഭിച്ച വ്യാപാര ചർച്ചകളിൽ പുതിയൊരു ചലനാത്മകതയുണ്ടാകുമെന്ന് അദ്ദേഹം സൂചന നൽകി. “ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണ്,” പ്രധാനമന്ത്രി മോദി എക്സിൽ എഴുതി. “നമ്മുടെ വ്യാപാര ചർച്ചകൾ ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകൾ അഴിച്ചുവിടുന്നതിന് വഴിയൊരുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. -” മോദി എക്സിൽ കുറിച്ചു. ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ തുടരുകയാണെന്നും ഒടുവിൽ ഒരു വഴിത്തിരിവുണ്ടാകുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതായും ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പറഞ്ഞതിനു മണിക്കൂറുകൾക്ക് ശേഷമാണ് മോദിയുടെ പ്രതികരണമുണ്ടായത്.
Read Moreമന്ത്രി സജി ചെറിയാനെതിരെ സാന്ദ്രാ തോമസ് ; മന്ത്രിയുടെ പ്രസ്താവന പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി
കൊച്ചി: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവ് സാന്ദ്രാ തോമസ്. ഇരകളാക്കപ്പെട്ട സ്ത്രീകള്‍ സമ്മര്‍ദം മൂലമാണ് ഹേമ കമ്മിറ്റി മുമ്പാകെ പരാതി നല്‍കിയത് എന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണെന്ന് സാന്ദ്രാ തോമസ് പറഞ്ഞു. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയത് മന്ത്രിയാണെന്നും മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നില്‍ പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദമുണ്ടെന്നുമാണ് സാന്ദ്ര ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.ഇരകള്‍ ഭാവിയില്‍ അവര്‍ക്കുണ്ടാകാന്‍ പോകുന്ന പ്രതിസന്ധികളെയും ഒറ്റപ്പെടലുകളെയും മുന്നില്‍ കണ്ടുകൊണ്ടാണ് പരാതിയുമായി മുന്നോട്ട് വരുന്നതെന്നും ഇത്തരം പ്രസ്താവനകള്‍ മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും സാന്ദ്രാ തോമസിന്റെ പോസ്റ്റില്‍ പറയുന്നു. ഇരകളാക്കപ്പെട്ട സ്ത്രീകള്‍ ഒരു ത്യാഗമാണ് പരാതി പറയുന്നതിലൂടെ ചെയ്യുന്നത്. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ ഒരു ഗായിക ഒരു ഗാനരചയിതാവിനു നേരെ ലൈംഗികാധിക്ഷേപ പരാതി ഉന്നയിച്ചപ്പോള്‍ ആ ഗായികയെ ഏഴു വര്‍ഷത്തോളം ഒറ്റപ്പെടുത്തി എന്നാണ് ആ ഗായിക…
Read Moreനരേന്ദ്ര മോദിയുമായി സംസാരിക്കും: വ്യാപാര തടസങ്ങൾ നീക്കാൻ ചർച്ച തുടരുമെന്ന് ട്രംപ്
വാഷിംഗ്ടൺ: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര രംഗത്തെ തടസങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വരും ആഴ്ചകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ചർച്ചകൾ ഇരു രാജ്യങ്ങൾക്കും വിജയകരമായ ഫലത്തിലേക്ക് നയിക്കുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്രൂത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് പ്രതീക്ഷ പങ്കിട്ടത്. ട്രംപിന്റെ പ്രസ്താവനയോട് പ്രധാനമന്ത്രി മോദി അനുകൂലമായി പ്രതികരിച്ചു. ടിയാൻജിനിൽ നടന്ന എസ്സിഒ ഉച്ചകോടിയിൽ മോദിയും ഷി ജിൻപിങ്ങും പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ഇന്ത്യയും റഷ്യയും ചൈനയ്ക്കു മുന്നിൽ “പരാജയപ്പെട്ടതായി” തോന്നുന്നുവെന്ന് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ ഈ പരാമർശത്തിനുശേഷം ട്രംപ് തന്റെ നിലപാടുകൾ മയപ്പെടുത്തുന്ന അവസ്ഥയാണ് ഇപ്പോൾ കാണാനാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മഹാനായ നേതാവും തന്റെ സുഹൃത്തുമാണ്, തനിക്ക് മോദിയുമായി നല്ല ബന്ധമാണ്. ഇന്ത്യ റഷ്യയിൽ നിന്ന് വലിയ…
Read Moreബലാത്സംഗക്കേസ്: റാപ്പര്‍ വേടനെ ചോദ്യം ചെയ്യൽ തുടരും; പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം
കൊച്ചി: ബലാത്സംഗക്കേസില്‍ ഹിരണ്‍ദാസ് മുരളി എന്ന റാപ്പര്‍ വേടനെ തൃക്കാക്കര പോലീസ് ഇന്നും ചോദ്യം ചെയ്യും. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ വേടന് ബാധ്യസ്ഥനാണ്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഈ മൊഴി പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ അറസ്റ്റ് ഒഴിവായെങ്കിലും അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്തെല്ലാം ഹാജരാവാനും ചോദ്യം ചെയ്യലുമായി സഹകരിക്കാനും വേടന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇന്നലെ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായ ഇയാളെ അഞ്ചര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. യുവഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് വേടനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍, തനിക്കെതിരെയുള്ള പരാതികള്‍ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വേടന്റെ വാദം. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍…
Read Moreവരുന്നൂ കണ്‍സ്യൂമര്‍ ഫെഡ് പെട്രോള്‍ പമ്പുകൾ
കൊച്ചി: വിദേശവിപണി ലക്ഷ്യമിട്ടും സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ തുറക്കുന്നതിനുമുള്ള നീക്കവുമായും കണ്‍സ്യൂമര്‍ ഫെഡ്. വിപണിയും വരുമാനവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണു പുതിയ ചുവടുവയ്പ്. പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുന്നതിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തില്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലാണു പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുക. തുടർന്ന് മറ്റു ജില്ലകളിലും ആരംഭിക്കും. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി (ഐഒസി) കണ്‍സ്യൂമര്‍ ഫെഡ് ധാരണാപത്രം ഒപ്പുവച്ചു. വൈകാതെ സ്ഥലം ഐഒസിക്ക് വിട്ടുനല്‍കും. പാലക്കാട് നൂറണിയിലാകും ആദ്യ പമ്പ് ആരംഭിക്കുക. ഇതിനായി പാലക്കാട് കളക്ടറേറ്റില്‍നിന്നുള്ള എന്‍ഒസി ലഭ്യമാകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. തൃശൂരില്‍ കീച്ചേരിയിലാണു പമ്പ് തുടങ്ങുന്നത്. കണ്‍സ്യൂമര്‍ഫെഡിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ സ്ഥലങ്ങളാണ് പമ്പുകള്‍ ആരംഭിക്കുന്നതിന് തെരഞ്ഞെടുക്കുക. മറ്റു ജില്ലകളിലെ സാധ്യതകള്‍ പരിശോധിച്ചുവരികയാണ്. വ്യാപാര വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് വിപണി അയല്‍സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നത്. കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളാണു നിലവില്‍ പരിഗണനയിലുള്ളത്. ഇതിനുപുറമെ ഗള്‍ഫ്…
Read Moreസ്വര്‍ണക്കുതിപ്പ് തുടരുന്നു; ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ച് പവന് 81,040 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണക്കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ച് സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. ഇതോടെ ഗ്രാമിന് 10,130 രൂപയും പവന് 81,040 രൂപയുമായി. അ്ന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15 ഉം യി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 8,315 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6,475 രൂപയും ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,170 രൂപയുമാണ് വിപണി വില. അന്താരാഷ്ട്ര സ്വര്‍ണവില ഇന്നലത്തേതിനേക്കാള്‍ ട്രോയ് ഔണ്‍സിന് അഞ്ച് ഡോളറിന്റെ കുറവ് വന്നിട്ടുണ്ടെങ്കിലും രൂപയുടെ വിനിമയ നിരക്ക് 88.15 ലേക്ക് ദുര്‍ബലമായതാണ് സ്വര്‍ണവില ഉയരാന്‍ കാരണം. ഇന്നലെ 88 രൂപയില്‍ ആയിരുന്നു.അന്താരാഷ്ട്ര സ്വര്‍ണവില ഇന്നലെ ട്രോയ് ഔണ്‍സിന് 3670 ഡോളറിലേക്ക് എത്തിയിരുന്നു. ഓണ്‍ലൈന്‍ ട്രേഡിംഗിലെ നിക്ഷേപകര്‍ ലാഭമെടുത്ത്…
Read Moreഅവനെ ഇനിയും പ്രണയിക്കണം; ആഗ്രഹം തുറന്ന് പറഞ്ഞ് പെൺകുട്ടി; പതിനേഴര വയസുള്ള പെൺകുട്ടിയുടെ വാക്കിൽ 18കാരനെതിരായ പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: പ്രണയ ബന്ധം തുടരണമെന്ന പെണ്‍കുട്ടിയുടെ അഭ്യര്‍ഥനമാനിച്ച് ആണ് സുഹൃത്തിനെതിരെയുള്ള പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി. പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പല തവണ പീഡിപ്പിച്ചെന്നാരോപിച്ചാണ് 18കാരനെതിരേ കേസ് എടുത്തത്. വിഷയം ഒത്തുതീര്‍പ്പാക്കിയെന്നും പരാതിയില്ലെന്നും ഇരയും മാതാപിതാക്കളും അറിയിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ ഉത്തരവ്. കൗമാരകാലത്തെ സ്വഭാവവ്യതിയാനങ്ങള്‍ ക്രിമിനല്‍ കുറ്റമായി മാറിയ സാഹചര്യമാണ് ഈ കേസിലുണ്ടായതെന്ന് കോടതി വിലയിരുത്തി. പെണ്‍കുട്ടിയെ ഹര്ജിക്കാരന് കൂട്ടിക്കൊണ്ടുപോയി പല ദിവസങ്ങളിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതാണ് കേസിന് കാരണമായത്. പെണ്‍കുട്ടിക്ക് പതിനേഴര വയസായപ്പോഴായിരുന്നു സംഭവങ്ങള്‍. ആറുമാസം കൂടി കഴിഞ്ഞാണ് സംഭവങ്ങളെങ്കില്‍ അത് ഉഭയസമ്മതത്തോടെയാണെന്ന് കണക്കാക്കുമായിരുന്നുവെന്നും സിംഗിള്‍ബെഞ്ച് വിലയിരുത്തി. പ്രോസിക്യൂഷന് നടപടികള്‍ തുടരുന്നത് ഹര്‍ജിക്കാരന്റെ ഭാവിക്ക് ദോഷമാകും. പ്രണയബന്ധം വിവാഹത്തിലെത്താനുള്ള സാധ്യതയും ഇല്ലാതാക്കുമെന്നും കോടതി വ്യക്തമാക്കി.
Read Moreഓർമശക്തിയിൽ ആഗോള താരമായി അഞ്ചാം ക്ലാസുകാരി സേറ മരിയ ചാരിറ്റ്
ചെമ്പേരി: അസാധാരണമായ ഓർമശക്തിയും ബുദ്ധിവൈഭവവും പ്രകടമാക്കുന്ന അഞ്ചാം ക്ലാസുകാരിക്ക് ലഭിച്ച ആഗോളതല അംഗീകാരം മലയാളികൾക്ക് അഭിമാന നേട്ടമാകുന്നു. പതിനഞ്ച് വയസിൽ താഴെയുള്ള അതുല്യപ്രതിഭകളായ കുട്ടികൾക്കായി ഏർപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ ബാലപ്രതിഭാ പുരസ്കാരം നേടിയ സേറ മരിയ ചാരിറ്റ് ആണ് ആഗോളതലത്തിൽ ശ്രദ്ധേയമാകുന്നത്. വയനാട് പുൽപ്പള്ളി സ്വദേശി ജോജോ ചാരിറ്റിന്റെയും കണ്ണൂർ ചന്ദനക്കാംപാറ സ്വദേശിനി ഡോ. ആൽഫി മൈക്കിളിന്റെയും മകളാണ് അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂൾ വിദ്യാർഥിനിയായ സേറ. ഇന്ത്യൻ സർക്കാർ, സിംഗപ്പൂർ പ്രസിഡന്റ്, ഓസ്കാർ അവാർഡ് ജേതാവ് എ.ആർ. റഹ്്മാന്‍, നൊബേൽ സമ്മാനവിജയി കൈലാസ് സത്യാർത്ഥി, കിരൺ ബേദി തുടങ്ങിയ പ്രമുഖരുടെ പിന്തുണയും നേട്ടത്തിനു പിന്നിലുണ്ട്. 2025ലെ ഗ്ലോബൽ ചൈൽഡ് പ്രൊഡിജി അവാർഡ്സിന്റെ സർട്ടിഫിക്കറ്റ് ഓഫ് അപ്രിസിയേഷൻ ലഭിച്ച സേറ മരിയ ചാരിറ്റ് അഞ്ചാം വയസിൽ ആദ്യമായി ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സും ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്സും…
Read Moreനെല്ലിന്റെ താങ്ങുവില കൂട്ടുന്നു, പക്ഷേ കർഷകർക്കു “താങ്ങ്’ മാത്രം
ചമ്പക്കുളം: നെല്ലിന്റെ താങ്ങുവില കേന്ദ്രസർക്കാർ ഇടയ്ക്കിടെ കൂട്ടുന്നതായി റിപ്പോർട്ട് വരും. എന്നാൽ, കേരളത്തിലെ കർഷകർക്ക് കിട്ടുന്നത് നല്ല “താങ്ങ്” മാത്രം! ഒരൂ രൂപയും ഒന്നര രൂപയുമൊക്കെ താങ്ങുവില കൂട്ടിയ അവസരത്തിലും കേരള കർഷകർക്കു നയാപൈസയുടെ പ്രയോജനം കിട്ടുന്നില്ല എന്നതാണ് യാഥാർഥ്യം. കേന്ദ്രം താങ്ങുവില കൂട്ടുന്പോൾ സംസ്ഥാന സർക്കാർ അതു കവർന്നെടുക്കുന്നതുകൊണ്ടാണ് കർഷകർക്കു പ്രയോജനം കിട്ടാത്തത്. താങ്ങുവില കൂടുന്പോൾ അതു കർഷകർക്കു ലഭ്യമാക്കാതെ സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹനത്തുക ആനുപാതികമായി കുറയ്ക്കുന്നതാണ് രീതി. പെട്രോൾ വില കുറയുന്പോൾ നികുതി കൂട്ടി ജനങ്ങൾക്കു കിട്ടേണ്ട ആനുകൂല്യം കവരുന്നെന്ന് കേന്ദ്രത്തെ കുറ്റം പറയുന്ന സംസ്ഥാന സർക്കാരാണ് കർഷകരുടെ ആനുകൂല്യം തന്ത്രത്തിൽ പോക്കറ്റിലാക്കുന്നത്. വല്ലാത്ത പ്രോത്സാഹനം!നെല്ലിന്റെ താങ്ങുവില കേന്ദ്ര സർക്കാർ 18.50 രൂപ പ്രഖ്യാപിച്ചിരുന്നപ്പോൾ സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹന വിഹിതം 8.90 രൂപ ആയിരുന്നു. എന്നാൽസ കേന്ദ്രം ക്രമേണ താങ്ങുവില 23 രൂപയിൽ എത്തിച്ചപ്പോൾ…
Read More