കൊച്ചി: സംസ്ഥാനത്ത് സ്വര്ണക്കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്ധിച്ച് സര്വകാല റിക്കാര്ഡില് തുടരുകയാണ്.
ഇതോടെ ഗ്രാമിന് 10,130 രൂപയും പവന് 81,040 രൂപയുമായി. അ്ന്താരാഷ്ട്ര സ്വര്ണവില ട്രോയ് ഔണ്സിന് 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15 ഉം യി. 18 കാരറ്റ് സ്വര്ണം ഗ്രാമിന് 15 രൂപ വര്ധിച്ച് 8,315 രൂപയായി. 14 കാരറ്റ് സ്വര്ണത്തിന് ഗ്രാമിന് 6,475 രൂപയും ഒമ്പത് കാരറ്റ് സ്വര്ണത്തിന് ഗ്രാമിന് 4,170 രൂപയുമാണ് വിപണി വില.
അന്താരാഷ്ട്ര സ്വര്ണവില ഇന്നലത്തേതിനേക്കാള് ട്രോയ് ഔണ്സിന് അഞ്ച് ഡോളറിന്റെ കുറവ് വന്നിട്ടുണ്ടെങ്കിലും രൂപയുടെ വിനിമയ നിരക്ക് 88.15 ലേക്ക് ദുര്ബലമായതാണ് സ്വര്ണവില ഉയരാന് കാരണം. ഇന്നലെ 88 രൂപയില് ആയിരുന്നു.അന്താരാഷ്ട്ര സ്വര്ണവില ഇന്നലെ ട്രോയ് ഔണ്സിന് 3670 ഡോളറിലേക്ക് എത്തിയിരുന്നു.
ഓണ്ലൈന് ട്രേഡിംഗിലെ നിക്ഷേപകര് ലാഭമെടുത്ത് പിരിഞ്ഞതോടെ സ്വര്ണവില 3629 ഡോളറിലേക്ക് എത്തിയതിനുശേഷമാണ് ഇപ്പോള് 3640 ഡോളറിലേക്ക് എത്തിയിട്ടുള്ളത്.
അന്താരാഷ്ട്ര വിലയില് ഒരു ചെറിയ കുറവ് വന്നാല് പോലും കൂടുതല് നിക്ഷേപകര് എത്തുന്നതാണ് വീണ്ടുമുള്ള വില വര്ധനയ്ക്ക് കാരണമെന്ന് ഓള് കേരള ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ.എസ്.അബ്ദുല് നാസര് പറഞ്ഞു.
സ്വര്ണവിലയിലെ റിക്കാര്ഡ് വര്ധന കേരള വിപണിയേയാണ് കാര്യമായി ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വിവാഹ സീസണ് ആരംഭിച്ചതോടെ സ്വര്ണവിലയിലെ കുതിച്ചുകയറ്റം വിവാഹപാര്ട്ടികളെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. അതേസമയം നിക്ഷേപം എന്ന നിലയില് സ്വര്ണം വാങ്ങി സൂക്ഷിച്ചിരിക്കുന്നവര്ക്ക് സ്വര്ണവില വര്ധന സന്തോഷം നല്കുന്ന കാര്യം തന്നെയാണ്.
സീമ മോഹന്ലാല്