കൊച്ചി: സംസ്ഥാനത്തെ പലയിടങ്ങളില്‍ നിന്നായി കസ്റ്റഡി മര്‍ദന പരാതി ഉയരുന്ന ആലപ്പുഴ ഡിവൈഎസ്പി എം . ആര് മധുബാബു മനുഷ്യാവകാശ സംഘടനയുടെ അഡ്വൈസര്‍ ബോര്‍ഡ് അംഗം.പെരുമ്പാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്സ് ഫോറം എന്ന സംഘടനയുടെ അഡ്വൈസറി ബോര്‍ഡിലാണ് മധുബാബു ഉള്ളത്. ഐ എസ് ഒ, ഐ എ എഫ് അംഗീകാരമുള്ള സംഘടനയാണ് ഹ്യൂമന്‍ റൈറ്റ്സ് ഫോറം. മധു ബാബുവിനെതിരെ തുടര്‍ച്ചയായി മര്‍ദന പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ മനുഷ്യാവകാശ സംഘടനയിലെ അംഗത്വം ചര്‍ച്ചയാവുന്നത്.2006ല്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ ജീപ്പില്‍ വിവസ്ത്രനാക്കി ശരീരത്തില്‍ ചൊറിയണം തേക്കുകയും മര്‍ദിക്കുകയും ചെയ്ത കേസില്‍ കോടതി ശിക്ഷിച്ച മധു ബാബു പോലീസ് സംഘടന നേതാവു കൂടിയാണ്. ഡിവൈഎസ്പിമാരുടെ സംഘടനയായ സീനിയര്‍ പോലീസ് ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന ട്രഷററാണ് മധു. 2006 ഓഗസ്റ്റില്‍ മധുബാബു ചേര്‍ത്തല എസ്ഐ ആയിരിക്കെയാണ് കസ്റ്റഡിയി ലെടുത്ത പ്രതിയെ നഗ്നനാക്കി…
Read MoreDay: September 11, 2025
ട്രംപിന്റെ വിശ്വസ്തന്; ചാർലി കിർക്ക് വെടിയേറ്റു മരിച്ചു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അടുത്ത അനുയായും ടേണിംഗ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സഹസ്ഥാപകനുമായ ചാർലി കിർക്ക് (31) വെടിയേറ്റു മരിച്ചു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ ഒരു യോഗത്തിൽ സംസാരിക്കുന്നതിനിടെ കിർക്കിനെതിരേ ഒരാൾ വെടിയുതിർക്കുകയായിരുന്നു. യുഎസിലുടനീളം രാഷ്ട്രീയ അക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കിർക്കിന്റെ കൊലപാതകം. കിർക്കിന്റെ മരണത്തിൽ ട്രംപ് അനുശോചനമറിയിച്ചു. യുഎസിലെ യുവതലമുറയുമായുള്ള കിർക്കിന്റെ അതുല്യമായ ബന്ധത്തെ ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ ട്രംപ് എടുത്തുപറഞ്ഞു. ചാർലിയെക്കാൾ നന്നായി അമേരിക്കൻ ഐക്യനാടുകളിലെ യുവാക്കളുടെ ഹൃദയം മറ്റാർക്കും മനസിലായില്ല, അല്ലെങ്കിൽ മറ്റാർക്കും കഴിഞ്ഞില്ല. താൻ, അദ്ദേഹത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്നും അനുശോചനക്കുറിപ്പിൽ ട്രംപ് പറഞ്ഞു. ചാർലി കിർക്കിനെ കൊലപ്പെടുത്തിയ അക്രമി കസ്റ്റഡിയിലാണെന്ന് എഫ്ബിഐ ഡയറക്ടർ എക്സിൽ സ്ഥിരീകരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. നേരത്തെ, ഒരു വൃദ്ധനെ സംശയിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇയാളെ ചോദ്യം ചെയ്യലിനുശേഷം…
Read Moreബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരൻ മരിച്ച സംഭവം: അന്വേഷണം ആവശ്യപ്പെട്ട് മക്കൾ
പത്തനാപുരം : കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു മക്കൾ. തിരുവനന്തപുരം പാലോട് തടത്തരികത്തു വീട്ടിൽ അശോക് കുമാർ (56) ആണ് പത്തനാപുരത്ത് ഷണ്ടിങ്ങിനിടെ മരിച്ചത്. സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന ബസ് പരിശോധനയ്ക്കായി റോഡിലേക്ക് ഇട്ട ശേഷം ഡ്രൈവർ തിരികെ സ്റ്റാൻഡിലെത്തിയപ്പോൾ തല ചതഞ്ഞരഞ്ഞാണ് അശോക് കുമാർ ബസ് സ്റ്റാൻഡിനുള്ളിൽവച്ച് മരണപ്പെടുന്നത്. വർഷങ്ങളായി പത്തനാപുരത്ത് വീട് നിർമാണ പ്രവൃത്തി ചെയ്തുവരികയായിരുന്നു അശോക് കുമാർ. സംഭവത്തിൽ യാതൊരു നടപടിയും ഉണ്ടാകാഞ്ഞതിനെ തുടർന്ന് അശോക് കുമാറിന്റെ മക്കൾ പത്തനാപുരം പോലീസിൽ ഇന്നലെ അന്വേഷണം ആവശ്യപ്പെട്ടു പരാതി നൽകുകയും വിവരാവകാശ അപേക്ഷ സമർപ്പിച്ചിരിക്കുകയുമാണ്. സംഭവം നടന്ന ഭാഗത്തെ സിസിടിവി പ്രവർത്തനരഹിതമാണെന്ന ഡിപ്പോ അധികൃതരുടെ വിശദീകരണം ആണ് ദുരൂഹത വർധിപ്പിക്കുന്നത്. ബസ് ഓടിച്ച ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സിസിടിവി ദൃശ്യവും…
Read Moreവേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമം; പരാതിക്കാർക്ക് പിന്നിൽ വേടന്റെ വാക്കുകളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നവർ; രാഷ്ട്രീയ ഗൂഢാലോചന സംശയിച്ച് കുടുംബം
കൊച്ചി: റാപ്പര്‍ വേടനെതിരായ പീഡന കേസ് ഗൂഢാലോചനയെന്ന ആരോപണവുമായി കുടുംബം. വേടനെ സ്ഥിരം കുറ്റവാളിയാക്കാനുള്ള നീക്കമാണ് പരാതിക്ക് പിന്നില്‍. വേടന്റെ വാക്കുകളെ നിശബ്ദമാക്കുകയാണ് ലക്ഷ്യമെന്നും കുടുംബം ആരോപിക്കുന്നു. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി. വേടന്റെ സഹോദരന് ഹരിദാസ് ആണ് പരാതി നല്‍കിയിട്ടുള്ളത്. പരാതിയുമായി വന്നിട്ടുള്ള സ്ത്രീകള്‍ ഒത്തുചേര്‍ന്നാണോ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷിക്കണം. നിലവിലേതു പോലെ മറ്റ് പരാതികളും പരിഗണിക്കാന്‍ തുടങ്ങിയാല്‍ തന്റെ സഹോദരന് സ്ഥിരം കുറ്റവാളിയാണെന്ന് നിയമത്തിനും സമൂഹത്തിനും മുന്നില്‍ ചൂണ്ടിക്കാണിക്കപ്പെടും. ഈ വിഷയങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്തി ഗൂഢാലോചനയുണ്ടോ എന്ന് കണ്ടുപിടിക്കണം. കലാകാരന് എന്നനിലയില്‍ വേടന്റെ വളര്‍ച്ച തടയുന്നതിന് കുറ്റവാളിയായി ചിത്രീകരിച്ച് ഇല്ലാതാക്കുന്നതിന് രാഷ്ട്രീയമായോ അല്ലാതെയോ വലിയതോതില്‍ ഗൂഢാലോതന നടക്കുന്നതായും മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ വേടന്റെ സഹോദരന് ആരോപിക്കുന്നു.
Read Moreപണിപാളി… തട്ടിപ്പുകാർക്ക് കംബോഡിയ ബന്ധം: ഓൺലൈനിലൂടെ 36 ലക്ഷം കവര്‍ന്ന സംഭവം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍
കോഴിക്കോട്: ഡിജിറ്റല്‍ കറന്‍സി ഇന്വെസ്റ്റ്മെന്റിലൂടെയും ട്രേഡിംഗിലൂടെയും ലാഭം നേടിത്തരാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് കോഴിക്കോട് സ്വദേശിയായ ബിസിനസുകാരനില്‍നിന്ന് 36 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ആദ്യ അറസ്റ്റ്. പരാതിക്കാരന്റെ അക്കൗണ്ടില്‍നിന്നു നേരിട്ടു പണം എത്തിയ ബാങ്ക് അക്കൗണ്ടിന്റെ ഉടമയായ ആലപ്പുഴ പഴവീട് ജിതേഷ് ബാബു (50)നെയാണ് കോഴിക്കോട് സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ ലാഭം നേടിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും പരാതിക്കാരനെ തെറ്റിദ്ധരിപ്പിച്ചും ഡെപ്പോസിറ്റ് ചെയ്യിപ്പിച്ച പണം എത്തിയത് ഇയാളുടെ അക്കൗണ്ടിലേക്കാണ്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളിലൂടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിച്ചേരുന്ന വലിയ തുകുകള്‍ പണമായി മാറ്റുന്ന സംഘത്തില്‍പ്പെട്ട ആളാണോ ഇയാള്‍ എന്നത് കൂടുതല്‍ പരിശോധനകളിലൂടെ മാത്രമേ വ്യക്തമാക്കാന്‍ സാധിക്കൂ എന്ന് പോലീസ് അറിയിച്ചു. കംബോഡിയ തട്ടിപ്പ് സംഘവുമായി ബന്ധമുള്ളതായി മനസിലാക്കിയ ഈ ഓണ്‍ലൈന്‍ ഇന്‍വെസ്റ്റ്മെന്റ് തട്ടിപ്പു കേസിന്റെ ആദ്യ തലത്തിലാണ് ഒരു കേരള അക്കൗണ്ട് വന്നത്. പണം…
Read Moreകേജരിവാള്‍ ആയുര്‍വേദ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളിയിൽ
കാഞ്ഞിരപ്പള്ളി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള് ആയുര്‍വേദ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളിയിലെത്തി. ഇന്നലെ വൈകുന്നേരം ഏഴോടെയാണ് പാറത്തോട് മടുക്കക്കുഴി ആയുര്‍വേദ ആശുപത്രിയില്‍ എത്തിയത്.ചികിത്സയ്ക്കായി ഒരാഴ്ചയോളം കെജ്രിവാൾ ഇവിടെയുണ്ടാകും. കേരള പോലീസ് അകമ്പടിയോടെയാണ് കെജ്രിവാളിന്റെ വാഹനവ്യൂഹം വന്നത്.
Read Moreശബരിമലയിൽനിന്നു സ്വർണപ്പാളി കൊണ്ടുപോയത് നടപടിക്രമങ്ങൾ പാലിച്ച്: ദേവസ്വം ബോർഡ് പ്രസിഡന്റ്
തിരുവനന്തപുരം: ശബരിമലയില്‍നിന്നു ചെന്നൈയിലേക്ക് സ്വര്‍ണപ്പാളി കൊണ്ടുപോയത് നടപടിക്രമം പാലിച്ചാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.സാങ്കേതിക പ്രശ്നത്തിന്റെ പേരില്‍ ബോര്‍ഡ് പഴി കേള്‍ക്കുകയാണ്. ദേവസ്വം തന്ത്രിയുടെ നിര്‍ദേശാനുസരണമാണ് സ്വര്‍ണപ്പാളി ഇളക്കിമാറ്റി ചെന്നൈയിലേക്ക് കൊണ്ട് പോയത്. ദേവസ്വം ബോര്‍ഡ് തെറ്റ് ചെയ്തെന്ന മട്ടിലാണ് പ്രചാരണം. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപാളികള്‍ ചെന്നൈയില്‍ എത്തിച്ചതിനെത്തുടര്‍ന്ന് ഇലക്ട്രോ പ്ലേറ്റിംഗ് തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സ്വര്‍ണപാളികള്‍ തിരികെ എത്തിക്കണമെന്ന ദേവസ്വം ബഞ്ചിന്റെ ഉത്തരവ് പാലിക്കാനാകില്ല. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തും. അതിനായി ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബഞ്ചിന്റെ അനുമതിയില്ലാതെ ശബരിമലയില്‍ നിന്നം സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത് അനുമതി വാങ്ങാതെയാണെന്ന് കോടതി കണ്ടെത്തി. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ സ്വര്‍ണം തിരികെ എത്തിക്കാനും കോടതി ഉത്തരവിട്ടിരുന്നു.ആചാരങ്ങള്‍ പാലിക്കാനാണ് ബോര്‍ഡ് ശ്രമിച്ചത്. ആഗോള അയ്യപ്പസംഗമത്തില്‍ ആശയക്കുഴപ്പമില്ല.വെര്‍ച്യുല്‍ ക്യൂവിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ദേവസ്വം ബോർഡ്…
Read Moreആണവപരിശോധന; കരാർ ഒപ്പുവച്ച് ഇറാൻ
കയ്റോ: ആണവ കേന്ദ്രങ്ങളിൽ പരിശോധന അനുവദിക്കുന്നതിനുള്ള കരാർ ഇറാനും രാജ്യാന്തര ആണവോർജ ഏജൻസിയും (ഐഎഇഎ) തമ്മിൽ വീണ്ടും ഒപ്പുവച്ചു. ഈജിപ്തിന്റെ തുടർച്ചയായ നയതന്ത്രശ്രമങ്ങളെത്തുടർന്നാണ് കരാർ സാധ്യമായത്. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയും ഐഎഇഎ ഡയറക്ടർ ജനറൽ റഫേൽ ഗ്രോസിയും തമ്മിലുള്ള കരാർ ഈജിപ്ത് വിദേശകാര്യമന്ത്രി ബദർ അബ്ദലാറ്റിയുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപിച്ചത്. എന്നാൽ ആണവകേന്ദ്രങ്ങളിൽ പരിശോധന നടത്താൻ തത്കാലം അനുവദിക്കില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അറഗ്ചി വ്യക്തമാക്കി. ഏതുതരം പരിശോധനയാണ് അനുവദിക്കേണ്ടത് എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് ഇറാനിലെ ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇറാൻ അണുബോംബ് ഉണ്ടാക്കാൻ തയാറെടുക്കുന്നുവെന്നാരോപിച്ച് ജൂണിൽ ഐഎഇഎ പ്രമേയം പാസാക്കിയിരുന്നു.
Read Moreപെന്ഷന് തട്ടിപ്പ്: അഖിലിനെ നഗരസഭയില്‍ എത്തിച്ച് തെളിവെടുത്തു
കോട്ടയം: കോട്ടയം നഗരസഭയിലെ പെന്ഷന് തട്ടിപ്പ് കേസിലെ പ്രതി അഖില്‍ സി. വര്‍ഗീസിനെ ഇന്നലെ നഗരസഭാ ഓഫീസില്‍ എത്തിച്ച് തെളിവെടുത്തു. ഉച്ചകഴിഞ്ഞ് 3.30നാണ് നഗരസഭയിലെ മുന്‍ ഉദ്യോഗസ്ഥനായ ഇയാളെ വിജിലന്‍സ് അന്വേഷണ സംഘം നഗരസഭാ ഓഫീസില്‍ എത്തിച്ചത്. അഖില്‍ പണം വകമാറ്റാനായി ഉപയോഗിച്ച രേഖകള്‍, ഇ മെയില്‍ വിവരങ്ങള്‍ എന്നിവ അന്വേഷണ സംഘം ശേഖരിച്ചു. കോട്ടയം വിജിലന്‍സ് ഇന്‍സ്പെക്ടര്‍ മഹേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരാണ് തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പ് അടക്കമുള്ള തുടര്‍ നടപടികള്‍ക്കായി കഴിഞ്ഞ ദിവസമാണ് കോട്ടയം വിജിലന്‍സ് കോടതി അഞ്ചു ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. പ്രതിയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തതിനുശേഷമാണു തെളിവെടുപ്പ് നടത്തിയത്. നഗരസഭയുടെ പെന്ഷന് ഫണ്ടില്‍നിന്നു തട്ടിപ്പ് നടത്തിയ 2.4 കോടി രൂപ സ്വന്തം അമ്മയുടെ അക്കൗണ്ടിലേക്കാണു ഇയാള്‍ മാറ്റിയത
Read Moreകുരുമുളകിട്ട് വഴറ്റിയെടുത്ത് കറിയാക്കി; കറിയുടെ പിന്നാമ്പുറം അന്വേഷിച്ച് ചെന്നപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം; യുവാക്കൾ അറസ്റ്റിൽ
തളിപ്പറമ്പ്: പെരുന്പാന്പിനെ കൊന്ന് കറിവച്ചുകഴിച്ച രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മാതമംഗലം പാണപ്പുഴ സ്വദേശികളായ യു. പ്രമോദ് (40), സി. ബിനീഷ് (37) എന്നിവരെയാണ് തളിപ്പറമ്പ് റേഞ്ച് ഓഫിസര്‍ പി.വി. സനൂപ് കൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. റേഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സ്പെഷല്‍ ഡ്യൂട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി. പ്രദീപന്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.പി. രാജീവന്, എം.വീണ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വീട്ടുപരിസരത്തു വച്ച് പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമം 2022 ഷെഡ്യൂള്‍ ഒന്നിൽപ്പെട്ട പെരുമ്പാമ്പിനെ പിടികൂടുന്നതും കൊല്ലുന്നതും കുറ്റകരമാണ്.
Read More