കടുത്തുരുത്തി: യൂറിയ കിട്ടാനില്ല. നെല്‍കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. അപ്പര്‍ കുട്ടനാടന്‍ മേഖലയിൽ അടക്കം നെൽകർഷകർ വലയുകയാണ്. നെല്‍കര്‍ഷകര്‍ പ്രധാനമായും ഉപയോഗിക്കുന്ന വളങ്ങളിലൊന്നാണ് യൂറിയ. മാസങ്ങളായി യൂറിയ കിട്ടാനില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. തങ്ങൾക്കു കിട്ടുന്നില്ലെങ്കിലും വൻകിട കന്പനികൾ അത് ആവശ്യം പോലെ വാങ്ങിയെടുക്കുന്നുണ്ടെന്ന് കർഷകർ ആരോപിക്കുന്നു. യൂറിയ കിട്ടാത്തതുമൂലം മിശ്രിത വളങ്ങളാണ് കര്‍ഷകര്‍ ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കേണ്ടി വരുന്നത്. ഇതിനു മൂന്നിരിട്ടിയോളം വില നല്‍കണം. എന്നാൽ, യൂറിയ ഉപയോഗിക്കുന്നതിന്റെ പ്രയോജനം കിട്ടുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. കൃഷിച്ചെലവ് കുതിക്കുംനടീല് കഴിഞ്ഞ് ഒരു മാസത്തിനകവും കതിര് വരുന്നതിനു മുമ്പായിട്ടും നല്‍കേണ്ട വളങ്ങളില്‍ പ്രധാനമാണ് യൂറിയ. യഥാസമയത്തുള്ള വളപ്രയോഗമാണ് നെല്‍കൃഷിക്കു പ്രധാനം. 50 കിലോ യൂറിയക്ക് ശരാശരി 300 രൂപ വരെയാണ് വില. അതേസമയം, മിശ്രിത വളത്തിന് 1500 രൂപയോളം ചെലവ് വരും. ഒരേക്കര്‍ സ്ഥലത്ത് കൃഷിയിറക്കാന്‍ ഏതാണ്ട് 20,000 ത്തോളം രൂപ…
Read MoreDay: September 12, 2025
സിപിഐ സംസ്ഥാന സമ്മേളനം; ബിനോയി വിശ്വം തുടർന്നേക്കും; കൗൺസിൽ അധിപത്യം ഉറപ്പിക്കാൻ അണിയറനീക്കം തുടങ്ങി
ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനം മുന്നേറുമ്പോൾ ബിനോയ് വിശ്വം സെക്രട്ടറി സ്ഥാനത്തു തുടരാനാണ് എല്ലാ സാധ്യതയും. നിലവിൽ സെക്രട്ടറി സ്ഥാനം ഉന്നമിട്ടുകൊണ്ടുള്ള നീക്കം പാർട്ടിയിൽ ഇല്ല. എന്നാൽ, പാർട്ടിയുടെ നിയന്ത്രണം കൈയാളാനുള്ള അണിയറ നീക്കം ശക്തമാണു താനും. സംസ്ഥാന കൗൺസിലിൽ ആധിപത്യം ഉറപ്പിക്കാനാണ് ഈ കരുനീക്കങ്ങൾ. കൗൺസിലിൽ ഭൂരിപക്ഷം നേടിയാൽ പിന്നീടു നടക്കുന്ന നിർവാഹക സമിതിയുടെയും അസി.സെക്രട്ടറിമാരുടെയും തെരഞ്ഞെടുപ്പിൽ അതു പ്രതിഫലിക്കും. പാർട്ടിയുടെ നിയന്ത്രണം ചൊൽപ്പടിയിലാകും. താൻ ഐക്യത്തിന്റെ പതാകാവാഹകനാകുമെന്ന സൂചന ബിനോയ് പാർട്ടിക്കു നൽകിക്കഴിഞ്ഞു. ബിനോയിക്കൊപ്പം നിൽക്കുന്ന ദേശീയ നിർവാഹകസമിതി അംഗം പി. സന്തോഷ് കുമാർ, മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, സംസ്ഥാന അസി. സെക്രട്ടറി പി.പി.സുനീർ എന്നിവർ കാനം പക്ഷത്തിനു വേണ്ടിയും ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ്ബാബു, അസി.സെക്രട്ടറി ഇ. ചന്ദ്രശേഖരൻ, കൊല്ലം ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ, മുൻമന്ത്രി വി.എസ്. സുനിൽകുമാർ തുടങ്ങിയവർ അപ്പുറത്തുംനിന്നു…
Read Moreവനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീ കാട്ടിൽ പ്രസവിച്ചു; ആംബുലൻസുമായി ഡോക്ടറും സംഘവും കാട്ടിൽ; കുട്ടി പൂർണ്ണ ആരോഗ്യവാനായിരിക്കുന്നെന്ന് ഡോക്ടർമാർ
വണ്ടിപ്പെരിയാർ: വനവിഭവങ്ങൾ ശേഖരിക്കുവാൻ കാട്ടിൽപോയ ആദിവാസി സ്ത്രീ പ്രസവിച്ചു. വള്ളക്കടവ് റേഞ്ചിന്റെ കീഴിൽ കാട്ടിൽ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട ബിന്ദു ( 24 ) ആണ് പെൺകുഞ്ഞിനു ജൻമം നൽകിയത്. കൂടെയുണ്ടായിരുന്ന ഭർത്താവ് സുരേഷ്, ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിച്ചതനുസരിച്ച് കുമളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ആംബുലൻസുമായി വള്ളക്കടവിലെ കാട്ടിലെത്തി. കുട്ടിയെയും മാതാവിനെയും ആശുപത്രിയിൽ എത്തിക്കുന്നതിനായി ശ്രമിച്ചങ്കിലും ബിന്ദു അവരോടൊപ്പം പോകാൻ തയാറായില്ല. ഇതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ കുട്ടിയെ ആംബുലൻസിൽ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. തുടർന്ന് കുട്ടിക്കു വേണ്ട ചികിത്സ ഇവർ ഉറപ്പാക്കി. കുഞ്ഞിന് രണ്ടര കിലോഗ്രാം തൂക്കമുണ്ട്. കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഷബാന ബീഗം, കുമളി ഹെൽത്ത് ഇൻസ്പെക്ടർ ബി. മാടസ്വാമി, ആരോഗ്യ വകുപ്പ് ജീവനക്കാരായ ആര്യാമോഹൻ, ആംബുലൻസ് ഡ്രൈവർ നൈസാമുദ്ദീൻ, വനം വകുപ്പ് ജീവനക്കാരിയായ സുബിഷ, അങ്കണവാടി വർക്കർ…
Read Moreക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബെസ്റ്റ് ഓഫ് ഓള് ടൈം
ലിസ്ബണ്‍: പോര്‍ച്ചുഗീസ് ഫുട്ബോള്‍ ലീഗ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ബെസ്റ്റ് ഓഫ് ഓള് ടൈം പുരസ്കാരം നല്കി ആദരിച്ചു. ലോക ഫുട്ബോളിനു നല്കിയ സംഭാവനകളും വര്‍ക്ക് എത്തിക്സും പരിഗണിച്ചാണ് സിആര്‍7ന് ഈ പുരസ്കാരം നല്‍കിയെതെന്ന് അധികൃതര്‍ വ്യക്തമാക്കി. പോര്‍ച്ചുഗല്‍ ദേശീയ ടീം ക്യാപ്റ്റനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേട്ടക്കാരന്‍, 141 ഗോള്‍.കളിക്കളത്തിലെ കണക്കുകള്‍ക്കും അപ്പുറമാണ് ക്രിസ്റ്റ്യാനോയുടെ സ്വാധീനമെന്നും ലിഗ പോര്‍ച്ചുഗല്‍ വ്യക്തമാക്കി. ലോക ഫുട്ബോളറിനുള്ള ബലോണ്‍ ദോര്‍ പുരസ്കാരം അഞ്ച് തവണ നേടിയ താരമാണ് 40കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോക റിക്കാര്‍ഡ് ലോഡിംഗ് 2026 ഫിഫ ലോകകപ്പ് യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ കഴിഞ്ഞ ദിവസം ഹംഗറിക്കെതിരേ ഗോള്‍ നേടിയതോടെ, ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റിക്കാര്ഡിനൊപ്പവും സിആര്‍7 എത്തി. പോര്‍ച്ചുഗല്‍ 3-2നു ജയിച്ച മത്സരത്തില്‍ 58-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ…
Read Moreലാറി എലിസൺ ലോക സന്പന്നൻ: പദവി ഏതാനും മണിക്കൂറുകൾ മാത്രം; ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇലോൺ മസ്ക്
ലോക അതിസന്പന്നരുടെ പട്ടികയിലെ ഒന്നാം സ്ഥാനത്തുനിന്ന് ഏതാനും മണിക്കൂർ നേരത്തേക്ക് താഴേക്കിറങ്ങേണ്ടിവന്ന ശതകോടീശ്വരൻ ഇലോണ്‍ മസ്ക് വീണ്ടും ആ സ്ഥാനത്ത് തിരിച്ചെത്തി. ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന നേട്ടം 2024 മുതൽ മസ്കാണ് അലങ്കരിക്കുന്നത്. ഒറാക്കിളിന്റെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ ലാറി എലിസണാണ് മസ്കിനെ പിന്തള്ളി ബുധനാഴ്ച വിപണി സമയത്ത് ഒന്നാം സ്ഥാനത്തെത്തിയത്. ബ്ലൂംബെർഗ് ബില്യണേഴ്സ് സൂചിക അനുസരിച്ച് ലാറിയുടെ മൊത്തം ആസ്തി ബുധനാഴ്ച 393 ബില്യണ്‍ ഡോളറായി ഉയർന്നിരുന്നു. മസ്കിന്റെ ആസ്തി 385 ബില്യണ്‍ ഡോളറായിരുന്നു. എലിസണിന്റെ സന്പത്തിൽ 101 ബില്യണ്‍ ഡോളറിന്റെ വർധനയാണ് ഉണ്ടായത്. ഒറാക്കിൾ കോർപറേഷന്റെ അന്പരപ്പിക്കുന്ന ത്രൈമാസ ഫലങ്ങളാണ് ലാറി എലിസണ്‍ തുണയായത്. ബ്ലൂംബെർഗ് സൂചിക ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ ഒറ്റ ദിവസ വർധനവാണ് എലിസണ്‍ നേടിയത്. ബ്ലൂംബെർഗ് ബില്യണേഴ്സ് സൂചിക അനുസരിച്ച് 81കാരനായ എലിസണ്‍ ആദ്യമായാണ്…
Read Moreജെറുസലേം പള്ളിയിൽ ഇനി ഓപ്പസ് 380 സംഗീതം പൊഴിക്കും; 17 ലക്ഷം രൂപയുടെ നെതർലൻഡ്സ് ഓർഗൺ
കോട്ടയം: കോട്ടയം ജറുസലേം പള്ളിയിൽ ആരാധനയുടെ നിമിഷങ്ങൾ ഇനി കൂടുതൽ സംഗീതസാന്ദ്രമാകും. പള്ളിയിലെ സംഗീതനിമിഷങ്ങൾക്ക് പുതിയ അനുഭൂതി പകരാൻ ഇവിടേക്ക് പുതിയ അതിഥി എത്തിയിരിക്കുന്നത് നെതർലൻഡ്സിൽനിന്നാണ്. ജോഹന്നസ് ഓപ്പസ് 380 ചര്‍ച്ച് ഓര്‍ഗന്‍ ആണ് കോട്ടയം ജെറുസലേം മാര്‍ത്തോമ്മാ പള്ളിക്കു സ്വന്തമായിരിക്കുന്നത്. 17 ലക്ഷം രൂപയോളം വിലമതിക്കുന്നതാണ് ഈ ചർച്ച് ഒാർഗൺ. ഇന്ത്യയിൽത്തന്നെ ഈ ഗണത്തിൽപ്പെട്ട ഓർഗൺ ഉപയോഗിക്കുന്ന ആദ്യ പള്ളിയാണ് ജറുസലേം മാർത്തോമ്മ പള്ളിയെന്ന് പള്ളി അധികൃതർ പറയുന്നു. വിദേശങ്ങളിലെ പള്ളികളിൽ ദേവാലയ സംഗീതത്തിനു വലിയ പ്രാധാന്യമുണ്ട്. പുരാതനമായതും അപൂർവമായതുമായ ഒാർഗണും പിയാനോയും വയലിനും ഗിറ്റാറുമടക്കം സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുന്ന നിരവധി പള്ളികളുണ്ട്. പുരാതനമായ കൂറ്റൻ പൈപ്പ് ഒാർഗൺ ഉപയോഗത്തിലുള്ള പള്ളികളാണ് കൂടുതൽ. ആരാധനാ ശുശ്രൂഷകള്‍ക്കു പുറമെ എക്യുമെനിക്കല്‍ രംഗങ്ങളിലും ജെറുസലേം മാര്‍ത്തോമ്മാ പള്ളിയുടെ ഗായകസംഘം സജീവമാണ്. പ്രായഭേദമെന്യേ നിരവധിപേർ ഉള്‍പ്പെടുന്നതാണ് ഇവിടത്തെ ഗായകസംഘം. പള്ളിയുടെ…
Read Moreജാഗ്രത പാലിക്കണം: മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് മൂന്നര ലക്ഷം രൂപ കവർന്നു
മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് യുവാവിന്റെ ഓൺലൈൻ ബാങ്ക് അക്കൗണ്ട് വഴി പണം കവർന്നതായി പരാതി. മൂക്കന്നൂർ പാലിമറ്റം മെബിൻ എമേഴ്സിന്റെ 3,57,000 രൂപയാണ് സ്മാർട്ട്ഫോൺ ഹാക്ക് ചെയ്തു കവർന്നത്. യുകെ പ്രവാസിയായിരുന്ന മെബിന്റെ വിദേശ നമ്പറിലേക്കു വന്ന ലിങ്ക് ഓപ്പൺ ചെയ്തതോടെയാണു ബാങ്കിന്റെ പാസ്വേഡ് ചോർന്നതെന്ന് കരുതുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ യൂസർ നെയിമും പാസ്വേഡും ചോദിച്ചതോടെ സ്ക്രീൻ ബാക്ക് അടിച്ച് പുറത്തുവന്നു. എന്നാൽ ജോലി കഴിഞ്ഞു വൈകുന്നേരം ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണു പണം നഷ്ടപ്പെട്ടതായി മെബിൻ അറിഞ്ഞത്. അങ്കമാലി ശാഖയിലുണ്ടായിരുന്ന പണമാണു നഷ്ടപ്പെട്ടത്. പലപ്പോഴായി കേരളത്തിനു പുറത്താണ് പണം പിൻവലിച്ചത്. ആലുവ സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
Read Moreഒടുവിൽ യജമാനൻ എത്തി; ഡാനിയും കടായും പെരുത്ത സന്തോഷത്തിൽ മടങ്ങി; ഒന്നിച്ച് നടക്കാനിറങ്ങിയപ്പോൾ വഴിതെറ്റി നടന്നത് ആറുകിലോമീറ്റർ
കാഞ്ഞിരപ്പള്ളി: കൂട്ടുകെട്ട് പലരെയും വഴി തെറ്റിച്ചേക്കാം എന്നു പറയുന്നതുപോലെയായി ഡാനിയുടെയും കടായുടെയും കാര്യം. ഡാല്‍മേഷന്‍ ഇനം നായ ഡാനിയും ബീറ്റല്‍ ഇനം മുട്ടനാട് കടായും പട്ടിമറ്റത്തെ യജമാനന്റെ വീട്ടിൽനിന്നും പതിവുപോലെ നടക്കാനിറങ്ങിയതായിരുന്നു. അവസാനം വഴി തെറ്റി ആറേഴു കിലോമീറ്റര്‍ നടന്നു കാഞ്ഞിരപ്പള്ളി ഹൗസിംഗ് കോളനിയിലെത്തി. ഹൗസിംഗ് കോളനിക്കാര്‍ ഇവർക്ക് തീറ്റ കൊടുക്കുകയും ഫോട്ടോ സഹിതം വാർത്ത പത്രങ്ങളിൽ നൽകുകയും ചെയ്തു. വാര്‍ത്ത കണ്ട ഉടമ ഇന്നലെ രാവിലെതന്നെ എത്തി ഡാനിയെയും കടായെയും ഏറ്റുവാങ്ങുകയായിരുന്നു. യജമാനനൊപ്പം വീട്ടിലേക്ക് മടങ്ങാനായ സന്തോഷത്തില്‍ വാലാട്ടിയും ഉറക്കെ കുരച്ചുമാണ് ഡാനി മടങ്ങിയത്. പട്ടിമറ്റം തൈപ്പറമ്പില്‍ നൗസീദ് സലീമാണ് തന്റെ അരുമകളെ തേടിയെത്തിയത്. ചൊവ്വാഴ്ച രാവിലെ രണ്ടു പേരെയും പതിവുപോലെ അഴിച്ചുവിട്ടതാണ്. പരിസരങ്ങളിലൂടെയെല്ലാം കറങ്ങി തിരികെ ഒരുമിച്ച് എത്തുകയാണ് പതിവ്. എന്നാല്‍, ചൊവ്വാഴ്ച നായയും ആടും തിരികെ വന്നില്ല. പരിസരങ്ങളിലെല്ലാം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കറിപ്ലാവ്…
Read Moreചുരുളുകൾ ഓരോന്നായി അഴിച്ച് ക്രൈം ബ്രാഞ്ച്; ജെയ്നമ്മയെ മാത്രമല്ല ബിന്ദുവിനെ കൊലപ്പെടുത്തിയതും സെബാസ്റ്റ്യന്‍? ക്രൈം ബ്രാഞ്ചിന് നിര്‍ണായക തെളിവുകൾ
കോട്ടയം: അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി സെബാസ്റ്റ്യന്‍ മറ്റൊരു കൊലക്കേസില്കൂടി പ്രതിയായി. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനെ കൊല ചെയ്തതില്‍ സെബാസ്റ്റ്യന്റെ പങ്കും നിര്‍ണായക തെളിവുകളും ആലപ്പുഴ ക്രൈം ബ്രാഞ്ചിന് ലഭിച്ചു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സി.എം. സെബാസ്റ്റ്യനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. കോടികളുടെ ആസ്തിയുണ്ടായിരുന്ന ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും കൂട്ടാളിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം മറവുചെയ്തു എന്നാണ് സൂചന.വീട്ടുകാരുമായി അകന്നുകഴിഞ്ഞിരുന്ന അവിവാഹിതയായ ബിന്ദു സെബാസ്റ്റ്യനുമായി അടുപ്പത്തിലായിരുന്നു. ചേര്‍ത്തലയില്‍ സെബാസ്റ്റ്യന്റെ വീട്ടില്‍ ബിന്ദു സന്ദര്‍ശകയുമായിരുന്നു. അക്കാലത്ത് സെബാസ്റ്റ്യനുമായി ബ്രോക്കര്‍ പണിയില്‍ അടുപ്പമുണ്ടായിരുന്നവരെയും സ്വത്ത് അപഹരണത്തിന് സഹായിച്ചവരെയും തുടരെ ചോദ്യം ചെയ്തതോടെയാണ് ബിന്ദു കൊല ചെയ്യപ്പെട്ടു എന്നു സ്ഥിരീകരണമായത്. ബിന്ദു കൊലക്കേസില്‍ മറ്റു ചിലര്‍കൂടി അറസ്റ്റിലാകും. 2006 ലാണ് ചേര്‍ത്തല സ്വദേശി ബിന്ദു പത്മനാഭനെ കാണാതായത്.…
Read Moreഓട്ടിസത്തെ നീന്തി തോല്പിച്ച ഡാനിയേല്‍ ലോകറിക്കാര്‍ഡിലേക്ക്: ചാരിതാര്‍ഥ്യത്തോടെ മുത്തശി
പയ്യന്നൂര്‍: വേമ്പനാട്ട് കായലിന്റെ ഓളപ്പരപ്പുകളെ നാലുവയസുകാരന്റെ കുഞ്ഞിളം കൈകള്‍ വകഞ്ഞുമാറ്റി കുതിക്കാനൊരുങ്ങുന്നത് ലോക റിക്കാർഡിലേക്ക്. ഓട്ടിസത്തെ തോല്പിക്കാനായി തുടങ്ങിയ ജലചികിത്സയിലൂടെ നീന്തല്‍താരമായി മാറിയ ഈ കൊച്ചുകുട്ടിയുടെ പ്രകടനത്തില്‍ ഏറെ സന്തോഷിക്കുന്നത് മുത്തശിയും. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിനു സമീപമുള്ള അലൈക്യം പാലത്തിനടുത്തായി താമസിക്കുന്ന മേച്ചിറാകത്ത് ഷാന്റി എം. ബാബുവിന്റെ സംരക്ഷണയില്‍ കഴിയുന്ന ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കൊച്ചുമകന് ഡാനിയേലിന്റെ വിജയഗാഥയ്ക്കൊപ്പം മുത്തശി ഷാന്റിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥകൂടിയുണ്ട്. മംഗളൂരുവിൽ താമസിക്കുന്ന പ്രഫുല്‍ ജോസിന്റെയും അയര്‍ലൻഡിൽ നഴ്സായ ഐശ്വര്യയുടെയും മകനായ ഡാനിയേലിന് ഓട്ടിസം മൂലമുള്ള ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനം ജന്മനാ പ്രകടമായിരുന്നു. മാതാപിതാക്കളുടെ ജോലിയും ജോലിസ്ഥലങ്ങളുടെ പ്രത്യേകതയും കുട്ടിക്കാവശ്യമായ പരിചരണത്തിനു തടസമായതോടെയാണ് കുട്ടിയുടെ സംരക്ഷണം ഐശ്വര്യയുടെ അമ്മയായ ഷാന്റി ഏറ്റെടുത്തത്. ഓട്ടിസം മാറ്റാൻ വെള്ളത്തിലിറങ്ങികുട്ടിയിലെ പോരായ്മയെ തരണം ചെയ്യുന്നതിനുള്ള ചികിത്സകളും സംസാരവൈകല്യം മാറുന്നതിനുള്ള സ്പീച്ചിംഗ് തെറാപ്പിയുമൊക്കെ ചെയ്തിരുന്നു. ഒരു…
Read More