ജെ​റു​സ​ലേം പള്ളിയിൽ ഇനി ഓപ്പസ് 380 സംഗീതം പൊഴിക്കും; 17 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് ഓ​​​ർ​​​ഗ​​​ൺ

കോ​​​​​ട്ട​​​​​യം: കോ​​​ട്ട​​​യം ജ​​​റു​​​സ​​​ലേം പ​​​ള്ളി​​​യി​​​ൽ ആ​​​രാ​​​ധ​​​ന​​​യു​​​ടെ നി​​​മി​​​ഷ​​​ങ്ങ​​​ൾ ഇ​​​നി കൂ​​​ടു​​​ത​​​ൽ സം​​​ഗീ​​​ത​​​സാ​​​ന്ദ്ര​​​മാ​​​കും. പ​​​ള്ളി​​​യി​​​ലെ സം​​​ഗീ​​​ത​​​നി​​​മി​​​ഷ​​​ങ്ങ​​​ൾ​​​ക്ക് പു​​​തി​​​യ അ​​​നു​​​ഭൂ​​​തി പ​​​ക​​​രാ​​​ൻ ഇ​​​വി​​​ടേ​​​ക്ക് പു​​​തി​​​യ അ​​​തി​​​ഥി എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത് നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സി​​​ൽ​​​നി​​​ന്നാ​​​ണ്.

ജോ​​​​​ഹ​​​​​ന്ന​​​​​സ് ഓ​​​​​പ്പ​​​​​സ് 380 ച​​​​​ര്‍​ച്ച് ഓ​​​​​ര്‍​ഗ​​​​​ന്‍ ആ​​​ണ് കോ​​​​​ട്ട​​​​​യം ജെ​​​​​റു​​​​​സ​​​​​ലേം മാ​​​​​ര്‍​ത്തോ​​​​​മ്മാ പ​​​​​ള്ളി​​​ക്കു സ്വ​​​ന്ത​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 17 ല​​​ക്ഷം രൂ​​​പ​​​യോ​​​ളം വി​​​ല​​​മ​​​തി​​​ക്കു​​​ന്ന​​​താ​​​ണ് ഈ ​​​ച​​​ർ​​​ച്ച് ഒാ​​​ർ​​​ഗ​​​ൺ. ഇ​​​ന്ത്യ​​​യി​​​ൽ​​​ത്ത​​​ന്നെ ഈ ​​​ഗ​​​ണ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഓ​​​ർ​​​ഗ​​​ൺ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ആ​​​ദ്യ പ​​​ള്ളി​​​യാ​​​ണ് ജ​​​റു​​​സ​​​ലേം മാ​​​ർ​​​ത്തോ​​​മ്മ പ​​​ള്ളി​​​യെ​​​ന്ന് പ​​​ള്ളി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്നു.

വി​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ പ​​​ള്ളി​​​ക​​​ളി​​​ൽ ദേ​​​വാ​​​ല​​​യ സം​​​ഗീ​​​ത​​​ത്തി​​​നു വ​​​ലി​​​യ പ്രാ​​​ധാ​​​ന്യ​​​മു​​​ണ്ട്. പു​​​രാ​​​ത​​​ന​​​മാ​​​യ​​​തും അ​​​പൂ​​​ർ​​​വ​​​മാ​​​യ​​​തു​​​മാ​​​യ ഒാ​​​ർ​​​ഗ​​​ണും പി​​​യാ​​​നോ​​​യും വ​​​യ​​​ലി​​​നും ഗി​​​റ്റാ​​​റു​​​മ​​​ട​​​ക്കം സം​​​ഗീ​​​ത ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന നി​​​ര​​​വ​​​ധി പ​​​ള്ളി​​​ക​​​ളു​​​ണ്ട്. പു​​​രാ​​​ത​​​ന​​​മാ​​​യ കൂ​​​റ്റ​​​ൻ പൈ​​​പ്പ് ഒാ​​​ർ​​​ഗ​​​ൺ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ലു​​​ള്ള പ​​​ള്ളി​​​ക​​​ളാണ് കൂടുതൽ.

ആ​​​​​രാ​​​​​ധ​​​​​നാ ശു​​​​​ശ്രൂ​​​​​ഷ​​​​​ക​​​​​ള്‍​ക്കു പു​​​​​റ​​​​​മെ എ​​​​​ക്യു​​​​​മെ​​​​​നി​​​​​ക്ക​​​​​ല്‍ രം​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലും ജെ​​​​​റു​​​​​സ​​​​​ലേം മാ​​​​​ര്‍​ത്തോ​​​​​മ്മാ പ​​​​​ള്ളി​​​​​യു​​​​​ടെ ഗാ​​​​​യ​​​​​ക​​​​​സം​​​​​ഘം സ​​​​​ജീ​​​​​വ​​​​​മാ​​​​​ണ്. പ്രാ​​​​​യ​​​​​ഭേ​​​​​ദ​​​​​മെ​​​​​ന്യേ നി​​​​​ര​​​​​വ​​​​​ധി​​​പേ​​​ർ ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ന്ന​​​താ​​​ണ് ഇ​​​വി​​​ട​​​ത്തെ ഗാ​​​യ​​​ക​​​സം​​​ഘം. പ​​​​​ള്ളി​​​​​യു​​​​​ടെ 125-ാം വാ​​​​​ര്‍​ഷി​​​​​ക​​ വേ​​​​​ള​​​​​യി​​​​​ലാ​​​​​ണ് ഓ​​​​​ര്‍​ഗ​​​​​ന്‍ വാ​​​​​ങ്ങി​​​​​യ​​​​​ത്. മൂ​​​​​ന്ന് മാ​​​​​നു​​​​​വ​​​​​ലു​​​​​ക​​​​​ള്‍, 43 സ്റ്റോ​​​​​പ്പു​​​​​ക​​​​​ള്‍, 4.1 ഓ​​​​​ഡി​​​​​യോ സി​​​​​സ്റ്റം എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് ഓ​​​​​പ്പ​​​​​സ് 380യു​​​​​ടെ പ്ര​​​​​ധാ​​​​​ന സ​​​​​വി​​​​​ശേ​​​​​ഷ​​​​​ത​​​​​ക​​​​​ള്‍.

  • റോ​​​​​ബി​​​​​ന്‍ ഏ​​​​​ബ്ര​​​​​ഹാം ജോ​​​​​സ​​​​​ഫ്

Related posts

Leave a Comment