ജാഗ്രത പാലിക്കണം: മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് മൂന്നര ലക്ഷം രൂപ കവർന്നു

മൊ​ബൈ​ൽ ഫോ​ൺ ഹാ​ക്ക് ചെ​യ്ത് യു​വാ​വി​ന്‍റെ ഓ​ൺ​ലൈ​ൻ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി പ​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി. മൂ​ക്ക​ന്നൂ​ർ പാ​ലി​മ​റ്റം മെ​ബി​ൻ എ​മേ​ഴ്സി​ന്‍റെ 3,57,000 രൂ​പ​യാ​ണ് സ്മാ​ർ​ട്ട്ഫോ​ൺ ഹാ​ക്ക് ചെ​യ്തു ക​വ​ർ​ന്ന​ത്.

യു​കെ പ്ര​വാ​സി​യാ​യി​രു​ന്ന മെ​ബി​ന്‍റെ വി​ദേ​ശ ന​മ്പ​റി​ലേ​ക്കു വ​ന്ന ലി​ങ്ക് ഓ​പ്പ​ൺ ചെ​യ്ത​തോ​ടെ​യാ​ണു ബാ​ങ്കി​ന്‍റെ പാ​സ്‌​വേ​ഡ് ചോ​ർ​ന്ന​തെ​ന്ന് ക​രു​തു​ന്നു. ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത​പ്പോ​ൾ യൂ​സ​ർ നെ​യി​മും പാ​സ്‌​വേ​ഡും ചോ​ദി​ച്ച​തോ​ടെ സ്ക്രീ​ൻ ബാ​ക്ക് അ​ടി​ച്ച്‌ പു​റ​ത്തു​വ​ന്നു.

എ​ന്നാ​ൽ ജോ​ലി ക​ഴി​ഞ്ഞു വൈ​കു​ന്നേ​രം ബാ​ങ്ക് സ്റ്റേ​റ്റ്മെ​ന്‍റ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു പ​ണം ന​ഷ്‌​ട​പ്പെ​ട്ട​താ​യി മെ​ബി​ൻ അ​റി​ഞ്ഞ​ത്. അ​ങ്ക​മാ​ലി ശാ​ഖ​യി​ലു​ണ്ടാ​യി​രു​ന്ന പ​ണ​മാ​ണു ന​ഷ്‌​ട​പ്പെ​ട്ട​ത്. പ​ല​പ്പോ​ഴാ​യി കേ​ര​ള​ത്തി​നു പു​റ​ത്താ​ണ് പ​ണം പി​ൻ​വ​ലി​ച്ച​ത്. ആ​ലു​വ സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

Related posts

Leave a Comment