കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു. ഇതോടെ എന്‍എസ്എസുമായി അനുനയ നീക്കം ശക്തമാക്കിരിക്കുകയാണ് കോണ്‍ഗ്രസ്. ഇന്നലെ വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂറോളം പെരുന്നയില്‍ ചെലവഴിച്ചശേഷമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സുകുമാരന്‍ നായരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യനും കൊടിക്കുന്നില്‍ സുരേഷ് എംപിയും സന്ദര്‍ശിച്ചിരുന്നു. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അയ്യപ്പസംഗമം ബഹിഷ്കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍, കോണ്‍ഗ്രസിനു ഹിന്ദുവോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമദൂര നിലപാടില്‍നിന്നും എന്‍എസ്എസ് വ്യതിചലിക്കുകയും ഇടതുപക്ഷത്തോട് അടുക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഓരോരുത്തരായി ജി. സുകുമാരന്‍ നായരെ സന്ദര്‍ശിക്കുന്നത്. എന്നാല്‍, സുകുമാരന്‍ നായരെ കണ്ടതില്‍…
Read MoreDay: September 30, 2025
625 മീറ്റർ ഉയരത്തിലൊരു പാലം
ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം ചൈനയിലെ ജനങ്ങൾക്കായി തുറന്നുകൊടുത്തു. ഗൈചൗ പ്രവിശ്യയിലെ രണ്ടു മലകളെ ബന്ധിപ്പിക്കുന്ന പാലം നദീജലനിരപ്പിൽനിന്ന് 625 മീറ്റർ ഉയരത്തിലാണു നിർമിച്ചിരിക്കുന്നത്. ഹുവാജിയാംഗ് ഗ്രാൻഡ് കാന്യൻ പാലം എന്നാണ് പേര്. 2900 മീറ്റർ നീളമുണ്ട്. ഹുവാജിയാംഗ് ഗ്രാൻഡ് കാന്യൻ മലയിടുക്കിനു കുറുകേയാണ് പാലം. മലയിടുക്ക് കടക്കാൻ വേണ്ടിയിരുന്ന രണ്ടു മണിക്കൂർ യാത്ര പാലം വന്നതോടെ രണ്ടു മിനിറ്റ് മാത്രമായി കുറഞ്ഞു. പാലത്തിന്റെ ഉറപ്പ് നിരന്തരം നിരീക്ഷിക്കാനായി നാനൂറിലധികം സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്. ടൂറിസ്റ്റുകളെ ആകർഷിക്കാനായി പാലത്തിൽ ആകാശ കഫേകളും കാഴ്ച കാണാനുള്ള എലിവേറ്ററും സ്ഥാപിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും ഉയരമുള്ള പത്തു പാലങ്ങളിൽ എട്ടും ഗൗചൗവിലാണ്.
Read Moreഅപ്രതീക്ഷിത മഴയും ന്യൂനമർദവും; തീരദേശം വറുതിയിൽ; പഞ്ഞമാസ സമ്പാദ്യപദ്ധതിയുടെ രണ്ടാം ഗഡുവും ലഭിച്ചില്ലെന്ന് തൊഴിലാളികൾ
അമ്പലപ്പുഴ: അപ്രതീക്ഷിതമായുണ്ടായ മഴയും ന്യൂനമർദവും തീരപ്രദേശത്തെ വറുതിയിലാക്കി. പഞ്ഞമാസ സമ്പാദ്യപദ്ധതി പ്രകാരം മൽസ്യത്തൊഴിലാളികൾ സർക്കാരിലേക്ക് അടച്ച തുകയുടെ രണ്ടു ഗഡുവും നാളിതുവരെ ലഭിക്കാതായതോടെ തീർത്തും ദുരിതപൂർണമായി ഇവരുടെ ജീവിതം. അറബിക്കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യബന്ധനയാനങ്ങൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ പ്രത്യേക മുന്നറിയിപ്പുണ്ട്.ഈ കഴിഞ്ഞ ട്രോളിംഗ് നിരോധന കാലയളവിലും ചെറുവള്ളങ്ങൾക്കു പ്രതീക്ഷയ്ക്കൊത്തു മത്സ്യം ലഭിച്ചിരുന്നില്ല. ഭൂരിഭാഗം ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും തന്നെയാണ് തിരിച്ചടിയായത്. കടലിലെ ശക്തമായ നീരൊഴുക്കും പ്രതിസന്ധി സൃഷ്ടിച്ചു. ജില്ലയിൽനിന്നുള്ള കൂടുതൽ വള്ളങ്ങളും തോട്ടപ്പള്ളി ഹാർബറിൽനിന്നാണ് മത്സ്യബന്ധനത്തിനു പോകുന്നത്. ഒരു വള്ളം കടലിൽ ചുറ്റിയടിച്ചു മത്സ്യ ബന്ധനം നടത്തണമെങ്കിൽ ഇന്ധനത്തിനുതന്നെ വലിയ തുക ചെലവാകും.ഇതിനിടയിൽ കപ്പലിൽനിന്നു വേർപെട്ടു ഒഴുകിനടക്കുന്ന കണ്ടെയ്നറിൽ വല കുടുങ്ങി ലക്ഷങ്ങളുടെ നഷ്ടമാണ് പലർക്കുമുണ്ടായത്. പൊന്തുകൾ കടലിൽപോകുന്നുണ്ടെങ്കിലും അവർക്കും കാര്യമായി മത്സ്യം ലഭിക്കുന്നില്ല. മഴക്കാലം കഴിഞ്ഞ് തീരക്കടലിൽ ആവോലി,…
Read Moreകൂത്താട്ടുകുളം ഏലിയാമ്മ തിരോധാനത്തിലും സെബാസ്റ്റ്യനു പങ്ക് ? തട്ടിപ്പുകളിലൂടെ സമ്പാദിച്ച പണം ചിലവഴിച്ചത് വിശ്വസ്തർവഴി
കോട്ടയം: സീരിയൽ കില്ലര്‍ ചേര്‍ത്തല പള്ളിത്തോട് ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യനെ (66)തിരേ വീണ്ടും കൊലപാതക സൂചനകള്‍. കൂത്താട്ടുകുളം ബസ് സ്റ്റാന്‍ഡില്‍ ബ്രോക്കര്‍ ജോലിയും ലോട്ടറി വ്യാപാരവും നടത്തിയിരുന്ന ഏലിയാമ്മ (കുഞ്ഞിപ്പെണ്ണ്-64) യെ 2018 ജൂലൈ നാലിന് കാണാതായിരുന്നു. കൂത്താട്ടുകുളം പോലീസും പിന്നീട് ആലുവ ക്രൈം ബ്രാഞ്ചും അന്വേഷിച്ച തിരോധാന കേസ് വീണ്ടും അന്വേഷണപരിധിയില്‍ വരികയാണ്. സ്ഥലം ബ്രോക്കറായിരുന്ന സെബാസ്റ്റ്യന്‍ ബ്രോക്കര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് ഏലിയാമ്മയുമായി പരിചയത്തിലായിരുന്നെന്നും ഇടയ്ക്കിടെ കൂത്താട്ടുകുളത്ത് എത്തിയിരുന്നെന്നും ബസ് സ്റ്റാന്‍ഡിലെ കച്ചവടക്കാർ മൊഴി നല്‍കിയിട്ടുണ്ട്. കൂത്താട്ടുകുളത്തിന് നാലു കിലോമീറ്റര്‍ മാറി കാരമലയിലെ ഒറ്റപ്പെട്ട വീട്ടില്‍ താമസിച്ചിരുന്ന ഏലിയാമ്മയുടെ ഏക മകന് ബിനു കിടപ്പുരോഗിയാണ്. മകനെ ശുശ്രൂഷിക്കേണ്ടതിനാല്‍ വൈകുന്നേരം ആറോടെ വീട്ടില്‍ മടങ്ങിവന്നിരുന്ന ഏലിയാമ്മയുടെ തിരോധാനത്തില്‍ ചില സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.അക്കാലത്ത് ഏറ്റുമാനൂര്‍ വെട്ടിമുകളിലെ ഭാര്യവീട്ടിലായിരുന്നു സെബാസ്റ്റ്യന്റെ താമസം. കാണാതായ ദിവസം ഏലിയാമ്മയുടെ മൊബൈല്‍ ഫോൺ…
Read Moreകാരൂർ പറഞ്ഞ വാധ്യാർ കഥകൾ: സമകാലികരായ കഥാകൃത്തുക്കൾ കഥകളെ സമരായുധമാക്കിയപ്പോൾ, കാരൂർ സമരങ്ങളെ കഥകളാക്കി മാറ്റി; കാരൂർ നീലകണ്ഠപ്പിള്ള വിടപറഞ്ഞിട്ട് അമ്പതാണ്ട്
മലയാള ചെറുകഥാസാഹിത്യത്തിലെ അതുല്യ പ്രതിഭകളിൽ ഒരാളായിരുന്നു കാരൂർ നീലകണ്ഠപ്പിള്ള. കഥ പറയാൻവേണ്ടി ജനിച്ച കാഥികനെന്ന് കാരൂരിനെപ്പറ്റി പറഞ്ഞുകേട്ടിട്ടുണ്ട്. കാരൂരിന്റെ സമകാലികരായ കഥാകൃത്തുക്കൾ കഥകളെ സമരായുധമാക്കിയപ്പോൾ, അദ്ദേഹം സമരങ്ങളെ കഥകളാക്കി മാറ്റി. അദ്ദേഹത്തിന്റെ കഥാലോകത്തിലെ ഒരു പ്രധാന ഭാഗമാണ് ‘വാധ്യാർക്കഥകൾ’ എന്നറിയപ്പെടുന്ന അധ്യാപക കഥകൾ. ഒരു സ്കൂൾ അധ്യാപകനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച കാരൂർ, ആ അനുഭവങ്ങളുടെ ചൂടും വെളിച്ചവും തന്റെ കഥകളിൽ പകർത്തി. സാമ്പത്തിക ബുദ്ധിമുട്ടുകളാലും സാമൂഹികമായ അവഗണനകളാലും കഷ്ടപ്പെടുന്ന സാധാരണക്കാരായ സ്കൂൾ അധ്യാപകരുടെ ജീവിതമാണ് ഈ കഥകളിലെ മുഖ്യ പ്രമേയം. തുച്ഛമായ ശമ്പളത്തിൽ കുടുംബം പോറ്റാൻ പാടുപെടുന്നവരായിരുന്നു ഈ കഥാപാത്രങ്ങൾ. കടുത്ത ദാരിദ്ര്യത്തിലും ഉന്നതമായ മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന അധ്യാപകരെ മാലപ്പടക്കം എന്ന കഥയിൽ കാരൂർ അവതരിപ്പിക്കുന്നു. അവരുടെ നിസഹായതയും, അതേസമയം അവരുടെ നന്മയും ഈ കഥകളിലെ വൈകാരികാംശം വർധിപ്പിക്കുന്നു. ലളിതവും എന്നാൽ ഹൃദയസ്പർശിയായതുമായ ആഖ്യാനശൈലിയാണ്…
Read Moreകെഎസ് ആർടിസി ബജറ്റ് ടൂറിസം; മുട്ടത്തെ ഗ്രാമപാതകളിലൂടെ വേറിട്ട ഒരു ഉല്ലാസയാത്ര
മുട്ടം: ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് മുട്ടം പഞ്ചായത്തിലെ ടൂറിസം സാധ്യതാ മേഖലകളിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുമായി സഹകരിച്ച് മുട്ടം ടൂറിസം കൾച്ചറൽ സൊസൈറ്റിയാണ് യാത്ര സംഘടിപ്പിച്ചത്. എസ്എച്ച്ഒ ഇ.കെ. സോൾജി മോൻ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ, വിവിധ റെസിഡന്റ്സ് അസോസിയേഷനുകൾ, സ്വാശ്രയസംഘങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ യാത്രയുടെ ഭാഗമായി. പച്ചിലാംകുന്ന് വ്യൂ പോയിന്റ്, ശങ്കരപ്പള്ളി പൂതക്കുഴി വെള്ളച്ചാട്ടം, മലങ്കര അരുവിക്കുത്ത് വെള്ളച്ചാട്ടം, മലങ്കര അണക്കെട്ട് വെള്ളച്ചാട്ടം വ്യൂ പോയിന്റ്, മലങ്കര ടൂറിസം ഹബ്ബ് തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. പങ്കെടുത്തവർ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഇത് വ്യത്യസ്ത അനുഭവമായെന്ന് കെഎസ് ആർടിസി അധികൃതർ പറഞ്ഞു.ഓരോ ഡിപ്പോയിൽനിന്നും മറ്റ് വിദൂര പ്രദേശങ്ങളിലേക്കാണ് ഉല്ലാസയാത്രകൾ സംഘടിപ്പിക്കുന്നത്. എന്നാൽ ഒരു…
Read Moreതാരപരിവേഷം കൈവന്നു, വിപണി വിലകൂട്ടി കുമ്പളങ്ങ… മൂത്രസംബന്ധമായ രോഗങ്ങൾക്കും വണ്ണം കുറയ്ക്കുന്നതിനും കുമ്പളം ഭക്ഷണത്തിൽ ഉൾപ്പെടുത്തി മലയാളികൾ
കോട്ടയം: നാളുകള്‍ക്കുശേഷം വിപണിയില്‍ നാടന്‍ കുമ്പളങ്ങയ്ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു. ഇതോടെ കര്‍ഷകര്‍ക്ക് ഗുണമായി. കഴിഞ്ഞ കുറച്ചുനാളായി കുമ്പളങ്ങയ്ക്ക് 10 രൂപയില്‍ താഴെ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ചയായി നെയ്കുമ്പളങ്ങയ്ക്ക് കിലോയ്ക്ക് 70 രൂപയും നാടന്‍ കുമ്പളങ്ങയ്ക്ക് 40 രൂപയുമാണു വില. ഏറ്റവും കുറഞ്ഞ മുതല്‍മുടക്കില്‍ കൃഷി ചെയ്യാവുന്നതും രോഗകീട ശല്യങ്ങള് ഏല്ക്കാത്തതുമായ കുമ്പളം നട്ടാല്‍ വിളവുറപ്പായ ഒരു കൃഷിയായിട്ടാണ് കര്‍ഷകര്‍ കരുതുന്നത്. മൂത്രസംബന്ധമായ രോഗങ്ങള്‍ക്കും ശരീരഭാരം കുറയ്ക്കുന്നതിനും ഉള്‍പ്പെടെ നിരവധിയാളുകള്‍ കുമ്പളങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വര്‍ധിച്ചിട്ടുണ്ട്.
Read More15 വർഷത്തെ കരിയറിന് വിരാമം: പടിയിറങ്ങി ക്രിസ് വോക്സ്
ലണ്ടൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം ക്രിസ് വോക്സ്. 15 വർഷത്തെ ക്രിക്കറ്റ് കരിയറിനാണ് 36കാരനായ താരം വിരാമം കുറിച്ചത്. വലംകൈയന്‍ സീമർ ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നെന്ന് തിങ്കളാഴ്ച ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. ’പതിനഞ്ച് വർഷം നീണ്ട ആത്മാർഥമായ കരിയറിന് ശേഷമുള്ള അന്താരാഷ്ട്ര വിരമിക്കലിന് എല്ലാ ആശംസകളും നേരുന്നു’ ഇസിബി സോഷ്യൽ മീഡിയയിൽ കുറിച്ചു. ആഷസ് പരന്പരയ്ക്കുള്ള ഇംഗ്ലണ്ട് സ്ക്വാഡിൽ നിന്നു ഒഴിവാക്കപ്പെട്ടതിന് ശേഷമാണ് വോക്സിന്റെ അപ്രതീക്ഷിത തീരുമാനം. 62 ടെസ്റ്റുകളിൽ നിന്ന് ഓൾറൗണ്ടർ 29.61 ശരാശരിയിൽ 192 വിക്കറ്റുകൾ വീഴ്ത്തുകയും ഒരു സെഞ്ചുറിയും ഏഴ് അർധസെഞ്ചുറിയും ഉൾപ്പെടെ 2034 റണ്‍സ് നേടുകയും ചെയ്തു. 2019ലെ ലോകകപ്പ് സ്വന്തം നാട്ടിൽ നേടിയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്ന വോക്സ് 11 മത്സരങ്ങളിൽനിന്ന് 16 വിക്കറ്റുകൾ…
Read Moreകേരളത്തിന് ആദ്യ മെഡൽ
റാഞ്ചി: 64-ാമത് ദേശീയ ഓപ്പണ്‍ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ കേരളത്തിന് ആദ്യ മെഡൽ. ചാന്പ്യൻഷിപ്പിന്റെ മൂന്നാംദിനമായ ഇന്നലെ പുരുഷ വിഭാഗം ഹൈജംപിൽ കേരളത്തിന്റെ ആരോമൽ വെങ്കലം സ്വന്തമാക്കി. 2.14 മീറ്ററാണ് ആരോമൽ ക്ലിയർ ചെയ്തത്. ഇത്രയും ഉയരം തുല്യശ്രമത്തിൽ ക്ലിയർ ചെയ്ത ഒഡീഷയുടെ സ്വാധിൻ കുമാറിനും വെങ്കലം ലഭിച്ചു. 2.18 മീറ്റർ ക്ലിയർ ചെയ്ത റെയിൽവേസിന്റെ രോഹിത്തിനാണ് സ്വർണം. 2.18 മീറ്റർ ക്ലിയർ ചെയ്ത റെയിൽവേസിന്റെ ആധർശ് റാം വെള്ളി സ്വന്തമാക്കി. എടുത്ത ശ്രമങ്ങളുടെ അടിസ്ഥാനത്തിലാണ് ആധർശ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
Read Moreതലമുറകൾക്കും കഴിക്കാൻ മീൻവേണം… അരളിവല, അരിപ്പവല, മടവല എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനം വേണ്ട; പരിശോധന കര്‍ശനമാക്കിയ ഫിഷറീസ് വകുപ്പ്
കോട്ടയം: അനധികൃത മത്സ്യബന്ധനത്തിനെതിരേ ജില്ലയില്‍ ഫിഷറീസ് വകുപ്പ് പരിശോധനയും നടപടിയും വ്യാപകമാക്കി.വേമ്പനാട്ടു കായല്‍, പുഴകള്‍, തോടുകള്‍, പാടശേഖരങ്ങള്‍ എന്നിവിടങ്ങളില്‍ നിരോധിത മാര്‍ഗങ്ങളുപയോഗിച്ചുള്ള മീന്‍പിടിത്തം വ്യാപകമായതോടെയാണ് പരിശോധന കര്‍ശനമാക്കിയത്. വേമ്പനാട്ട് കായലില്‍ കാട്ടിക്കുന്ന്, വൈക്കം, വെച്ചൂര്‍, ടിവി പുരം, തണ്ണീര്‍മുക്കം ഭാഗങ്ങളില്‍ വകുപ്പ് ഒരുമാസത്തിനിടെ നടത്തിയ രാത്രികാല പെട്രോളിംഗില്‍ അരളിവല ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ വള്ളങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു. തണ്ണീര്‍മുക്കം മേഖലയില്‍ ആറുപേരെ പിടികൂടി. വൈക്കം മേഖലയില്‍ അരളിവല ഉപയോഗിച്ചവരുടെ വലയും വള്ളവും പിടിച്ചെടുത്തു. തിരുവാര്‍പ്പ് നടുവിലെപ്പാടം പാടശേഖരത്തില്‍ മോട്ടോര്‍തറയില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച മടവല പിടിച്ചെടുത്തു. ഇവിടങ്ങളില്‍നിന്ന് പിടിച്ചെടുത്ത മീന്‍ ലേലം ചെയ്ത് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടി. അരളിവല ഉപയോഗിച്ചുള്ള മീന്‍പിടിത്തം കായലിലെ കരിമീന്‍ കുഞ്ഞുങ്ങളടക്കം നശിക്കാന്‍ കാരണമാകുമെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ പറഞ്ഞു. കേരള ഇന്‍ലാന്‍ഡ് ഫിഷറീസ് ആന്‍ഡ് അക്വാ കള്‍ച്ചര്‍ ആക്ട്(കിഫാ) പ്രകാരം പാടശേഖരങ്ങളില്‍ ഊത്തപിടിത്തവും…
Read More