കുറവിലങ്ങാട്: സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ വളർത്തുനായ ആക്രമിച്ചു. വളർത്തുനായയെ അഴിച്ചുവിട്ടതു സംബന്ധിച്ച് ചോദ്യം ചെയ്തപ്പോൾ നായയുടെ ഉടമസ്ഥനും മകനും ചേർന്ന് മർദിച്ചതായി പരാതി. മണ്ണയ്ക്കനാട് കുന്നങ്കിൽ സുവർണാലയം ശ്രീജിത്തി (42)നാണ് നായയുടെ കടിയേറ്റത്. സംഭവത്തിൽ ആക്രമണം നടത്തിയവർക്കെതിരേ മരങ്ങാട്ടുപിള്ളി പോലീസിൽ പരാതി നൽകി. സ്കൂട്ടറിൽ പോകുകയായിരുന്ന ശ്രീജിത്ത് നായ്ക്കൾ ഓടിയെത്തുന്നത് കണ്ടപ്പോൾ സ്കൂട്ടർ നിര്‍ത്തിയെങ്കിലും നായ്ക്കൾ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. പൊതുവഴിയിൽ നായ്ക്കളെ അഴിച്ചുവിടുന്നതിനെ ശ്രീജിത്ത് ചോദ്യം ചെയ്തതോടെയാണ് ഗൃഹനാഥനും മകനും ചേർന്ന് ആക്രമിച്ചതെന്ന് പറയുന്നു.
Read MoreDay: October 8, 2025
ഇതു സാധ്യതകളുടെ ചെറുതടാകം…. കാണാനേറെയുണ്ട് പണ്ടാരക്കുളം കായല്‍; കാണേണ്ടവർ കണ്ണടയ്ക്കുന്നു
ചമ്പക്കുളം: ആലപ്പുഴ-ചങ്ങനാശേരി റോഡിനോടു ചേര്‍ന്നുകിടക്കുന്ന നെടുമുടി പഞ്ചായത്തില്‍ ഉള്‍പ്പെട്ട നയനമനോഹരമായ തടാകമാണ് ഭൂതപ്പണ്ടം കായല്‍ എന്ന വിളിപ്പേരുള്ള പണ്ടാരക്കുളം കായല്‍. കേവലം 6.4 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ ചെറുതടാകത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ അനന്തമാണ്. ചെറുപദ്ധതിപോലുമില്ലഎന്നാല്, നാളിതുവരെ ഈ സാധ്യതകളെ ഉപയോഗിക്കാന്‍ ഒരു ചെറു പദ്ധതി പോലും തയാറാക്കാന്‍ വിനോദ സഞ്ചാര വകുപ്പോ നെടുമുടി ഗ്രാമപഞ്ചായത്തോ ശ്രമിച്ചിട്ടില്ല. ഈ തടാകത്തിന്റെ ഒരു ഭാഗം എസി റോഡ് വന്നതോടുകൂടി രണ്ടായി വിഭജിക്കപ്പെട്ടെങ്കിലും ഇരുഭാഗവും മികച്ച വിനോദ സഞ്ചാര സാധ്യതയുള്ള പ്രദേശമാണ്. നെടുമുടി പഞ്ചായത്തിന്റെ ഒന്ന്, പതിനഞ്ച് വാര്‍ഡുകളില്‍ ഉള്‍പ്പെട്ടു കിടക്കുന്നതാണ് ഈ തടാകം. ഈ തടാകത്തിന്റെ ഒരു ഭാഗം പോളയും പായലും കയറി നിറഞ്ഞിരിക്കുന്നു. എങ്കിലും ഭൂരിഭാഗവും നല്ല തെളിഞ്ഞ തടാകമാണ്. പോള നീക്കിയില്ലകുട്ടനാട്ടിലെ പുഞ്ചനിലങ്ങളുടെ ശരാശരി ആഴമായ ഏഴ് അടിയാണ് ഈ തടാകത്തിന്റെയും ആഴം.…
Read Moreനോട്ടുകൾ ഔട്ടാകുമോ? ഡിജിറ്റൽ കറൻസി ഉടൻ; എല്ലാ ഡിജിറ്റൽ ഇടപാടുകളും സിസ്റ്റത്തിലൂടെ പരിശോധിക്കാൻ സാധിക്കുമെന്നതിനാൽ നിയമവിരുദ്ധമായ പണമിടപാടുകൾ തടയാനാകും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്തുണയോടെ ഇന്ത്യ ഉടൻതന്നെ ഡിജിറ്റൽ കറൻസി പുറത്തിറക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. പേപ്പർ കറൻസികളുടെ ഉപയോഗം പരമാവധി കുറച്ചു സാന്പത്തിക ഇടപാടുകൾ കുറേക്കൂടി വേഗത്തിലും സുരക്ഷിതമായും കൂടുതൽ സുതാര്യമായും നടത്തുകയാണ് ലക്ഷ്യം. എന്നാൽ ക്രിപ്റ്റോകറൻസിയെ പ്രോത്സാഹിപ്പിക്കില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഡിജിറ്റൽ കറൻസി പരന്പരാഗത പണം പോലെ തന്നെയാണ്. പക്ഷെ ഇലക്ട്രോണിക് രൂപമായിരിക്കും. ഒരു കംപ്യൂട്ടർ ശൃംഖലയിലുടനീളമുള്ള ഇടപാടുകൾ ഡിജിറ്റലായി രേഖപ്പെടുത്തുന്ന ബ്ലോക്ക്ചെയിൻ സംവിധാനമാണ് ഡിജിറ്റൽ കറൻസി ഉപയോഗിക്കുക. ഇതുവഴി എല്ലാ ഡിജിറ്റൽ ഇടപാടുകളും സിസ്റ്റത്തിലൂടെ പരിശോധിക്കാൻ സാധിക്കുമെന്നതിനാൽ നിയമവിരുദ്ധമായ പണമിടപാടുകൾ തടയാനാകും. ക്രിപ്റ്റോകറൻസികൾ ഇന്ത്യ നിരോധിച്ചിട്ടില്ലെങ്കിലും സർക്കാർ അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നില്ല. ബിറ്റ്കോയിൻ പോലുള്ള സ്വകാര്യ ക്രിപ്റ്റോകറൻസികൾ ഔദ്യോഗികമായ ഒരു ഗാരന്റിയുമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Read Moreബസ് ഡ്രൈവർ വിദ്യാർഥിനിയെ പ്രണയം നടിച്ചു വശത്താക്കി; കടത്തിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചു; ഗർഭഛിദ്രത്തിന് നിർബന്ധിച്ചു; യുവാവ് പിടിയിൽ
ചാരുംമൂട്: പതിനാലു വയസുകാരിയായ വിദ്യാർഥിനിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ സ്വകാര്യബസ് ഡ്രൈവർ അറസ്റ്റിൽ. സുൽത്താൻ എന്ന സ്വകാര്യബസിലെ ഡ്രൈവർ നൂറനാട് പാറ്റൂർ മുറിയിൽ നിരഞ്ജനം വീട്ടിൽ രഞ്ജുമോൻ (35) ആണ് പിടിയിലായത്. വിദ്യാർഥിനിയെ ഇയാൾ പ്രണയം നടിച്ച് വശീകരിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം സ്കൂളിൽ പോയ കുട്ടിയെ കാണ്മാനില്ല എന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ രക്ഷിതാക്കൾ നൂറനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. നൂറനാട് പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ പ്രതി കടത്തിക്കൊണ്ടുപോയതാണെന്ന് കണ്ടെത്തി. വിശദമായ അന്വേഷണത്തിൽ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും ലൈംഗിക വൈകൃതമുള്ള പ്രതി കുട്ടിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും പറയുന്നു. നൂറനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. ശ്രീകുമാർ, സബ് ഇൻസ്പെക്ടർ മിഥുൻ, സീനിയർ സിപിഒമാരായ രജീഷ്, സിജു, സിവിൽ പോലീസ് ഓഫീസർമാരായ മനു കുമാർ, വിമൽ എന്നിവരടങ്ങിയ…
Read Moreആരാണ് മാറ്റം ആഗ്രഹിക്കാത്തത്… യുപിഐ ഇടപാടുകൾ അടിമുടി മാറും
ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഡിജിറ്റൽ പേയ്മെന്റ് സിസ്റ്റം യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) മികച്ചൊരു മാറ്റത്തിനൊരുങ്ങുന്നു. ഇന്നു മുതലാണ് യുപിഐയിലെ നവീകരണം നടക്കുകയെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുപിഐ വഴി പണം അയയ്ക്കുന്പോഴോ സ്വീകരിക്കുന്പോഴോ ഉപയോക്താക്കൾക്ക് സംഖ്യ അടിസ്ഥാനമാക്കിയുള്ള പേഴ്സണ്‍ ഐഡിന്റിഫിക്കേഷൻ നന്പറിനു (പിൻ) പകരം വിരലടയാളം, മുഖം തിരിച്ചറിയൽ തുടങ്ങിയവ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സാധിക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നത്. പുതിയ ബയോമെട്രിക് അധിഷ്ഠിത ഓഥറൈസേഷൻ സർക്കാരിന്റെ ആധാർ സിസ്റ്റത്തിൽ സംഭരിച്ചിരിക്കുന്ന ബയോമെട്രിക് ഡാറ്റ അനുസരിച്ചാകും നടപ്പിലാകുക. ഇത് രാജ്യത്തുടനീളം നടക്കുന്ന പേയ്മെന്റുകൾ വേഗവും എളുപ്പവും സുരക്ഷിതതവുമാക്കുമെന്നാണ് വാഗ്ദാനം. പരന്പരാഗത പിൻ നന്പറുകൾക്കു പകരം ഡിജിറ്റൽ പേയ്മെന്റുകൾക്ക് ഇതര ഓഥറൈസേഷൻ രീതികൾ ഉപയോഗിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ അനുവാദം നൽകിയിരുന്നു. മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ പുതിയ ബയോമെട്രിക് സവിശേഷത പ്രദർശിപ്പിക്കാൻ…
Read More80 മീറ്റര്‍ തുണിയിൽ വിരിഞ്ഞത് വിസ്മയ ഗൗൺ; 25 വർഷമായി തയ്യൽ രംഗത്ത് സജീവമായ ബിനു തുന്നിയ ഡ്രസ് വൈറലാവുകയാണ്
ചേർത്തല: ചേര്‍ത്തല സ്വദേശി നിര്‍മിച്ച 80 മീറ്റര്‍ തുണി ഉപയോഗിച്ചുള്ള ഗൗണ്‍ വിസ്മയമായി. 25 വർഷമായി തയ്യൽ മേഖലയിൽ ജോലിചെയ്യുന്ന പി.എ. ബിനുവിന്റെ കരവിരുതാണ് വിസ്മയകരമായത്. പരസ്യ ചിത്രീകരണത്തിനായാണ് ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന പട്ടണക്കാട് മനക്കോടം സ്വദേശിയായ നഴ്സിനായി ബിനു ഗൗൺ തയിച്ചു നൽകിയത്. മെറൂൺ നിറത്തിലുള്ള തുണിയിൽ മൂന്നു ഭാഗങ്ങളായാണ് ഗൗൺ തുന്നിയത്. ഓസ്ട്രേലിയയിൽ നഴ്സായ പട്ടണക്കാട് സ്വദേശിനി ഒലിവിയ മൈക്കിളിന് പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നതിനായാണ് ഇത്രയും നീളം കൂടിയ തുണി ഉപയോഗിച്ച് ഗൗൺ തയിച്ചത്. ഒന്നാമത്തെ ഭാഗത്ത് ആറു മീറ്റർ തുണി ഉപയോഗിച്ച് 15 ഇഞ്ച് നീളത്തിൽ 16 പീസും രണ്ടാമത്തെ ലെയറിൽ 18 മീറ്റർ തുണി ഉപയോഗിച്ച് 15 ഇഞ്ച് നീളത്തിൽ 45 പീസും മൂന്നാമത്തെ ലെയറിൽ 47 മീറ്റർ തുണിയിൽ 19 ഇഞ്ച് നീളത്തിൽ 94 പീസും ഉപയോഗിച്ചാണ് ഗൗൺ തുന്നിയത്.…
Read Moreവനിതാ ബ്ലൈന്‍ഡ് ഫുട്ബോള്‍ ലോകകപ്പ്: ഇന്ത്യക്കു ജയം; ഇന്ത്യ സെമി പ്രവേശന സാധ്യത നിലനിര്‍ത്തി
കൊച്ചി: കാക്കനാട് യുഎസ്സി ഗ്രൗണ്ടില്‍ നടക്കുന്ന വനിതാ ബ്ലൈന്‍ഡ് ഫുട്ബോള്‍ ലോകകപ്പില്‍ ഇന്ത്യക്കു ജയം. പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ ഇന്ത്യ സെമി പ്രവേശന സാധ്യത നിലനിര്‍ത്തി. ഇന്ത്യക്കുവേണ്ടി അക്ഷര റാണ, ഷിഫാലി റാവത് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ആദ്യമത്സരത്തില്‍ ഇന്ത്യ ബ്രസീലിനോടു തോറ്റിരുന്നു. ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ ജപ്പാനും അര്‍ജന്റീനയും തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ജപ്പാന് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് കാനഡയെയും അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് തുര്‍ക്കിയെയുമാണ് തോൽപ്പിച്ചത്. ഗ്രൂപ്പ് എയില്‍ ബ്രസീലും ഇംഗ്ലണ്ടും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
Read Moreഇറക്കുമതി ചെയ്യുന്ന ട്രക്കുകൾക്ക് 25 % തീരുവ നവംബർ ഒന്നുമുതൽ: ട്രംപ്
ന്യൂയോർക്ക്: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകൾക്ക് നവംബർ ഒന്നു മുതൽ 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ടൂത്ത് സോഷ്യലിൽ ആണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. മെക്സിക്കോ, കാനഡ, ജപ്പാൻ, ജർമനി, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽനിന്നാണ് അമേരിക്കയിലേക്ക് പ്രധാനമായും ട്രക്കുകൾ ഇറക്കുമതി ചെയ്യുന്നത്. അമേരിക്കയുടെ സന്പദ്ഘടനയിൽ ട്രക്കിംഗ് വ്യവസായത്തിനു വലിയ പ്രാധാന്യമുണ്ട്. 20 ലക്ഷം അമേരിക്കക്കാർ ട്രക്ക് ഡ്രൈവർമാരായും മെക്കാനിക്കുകളായും ജോലി ചെയ്യുന്നു.
Read Moreജെസി കൊലപാതക കേസ്; ജെസിയുടെ ഫോൺ സർവകലാശാലാ കാമ്പസിലെ കുളത്തിൽനിന്ന് കണ്ടുകിട്ടി
അതിരമ്പുഴ: പട്ടിത്താനത്ത് ഭർത്താവ് സാം കെ. ജോർജ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ ജെസിയുടെ മൊബൈൽ ഫോൺ എംജി സർവകലാശാലാ കാമ്പസിലെ പാറക്കുളത്തിൽനിന്ന് കണ്ടുകിട്ടി. സ്കൂബാ ഡൈവിംഗ് സംഘം ആഴമേറിയ കുളത്തിൽ ദീർഘനേരം നടത്തിയ തെരച്ചിലിനൊടുവിലാണ് ഫോൺ കണ്ടെത്താനായത്. കേസിലെ നിർണായക തെളിവാണ് ഈ ഫോൺ. ഫോൺ ജെസിയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യയെ ശ്വാസംമട്ടിച്ച് കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ ശേഷം കാമ്പസിലെത്തിയ പ്രതി കാമ്പസിലെ പാറക്കുളത്തിൽ ഫോൺ ഉപേക്ഷിക്കുകയായിരുന്നു. ഫോൺ കാമ്പസിലെ പാറക്കുളത്തിൽ ഉപേക്ഷിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ. ഇതോടൊപ്പം മറ്റൊരു ഫോണിനുകൂടി വേണ്ടി തെരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായില്ല. ഈ ഫോണിനായി വീണ്ടും തെരച്ചിൽ നടത്തും.
Read Moreഹോൾ ഓഫ് ഫെയിം ബഹുമതി: ആധാർ അധിഷ്ഠിത പണമിടപാട്; ഡാറ്റാ ചോർച്ച കണ്ടെത്തിയ അധ്യാപികയ്ക്ക് അവാർഡ്
ആധാർ അധിഷ്ഠിത പണമിടപാട് സംവിധാനത്തിലെ ഡാറ്റാ ചോർച്ച കണ്ടെത്തുകയും അവ തടയാൻ പര്യാപ്തമായ വിവരങ്ങൾ കൈമാറുകയും ചെയ്തതിന് കോളജ് അധ്യാപികയ്ക്ക് ഹോൾ ഓഫ് ഫെയിം ബഹുമതി. കോതമംഗലം മാർ അത്തനേഷ്യസ് കോളജ് കംപ്യൂട്ടർ സയൻസ് വിഭാഗം അസോസിയേറ്റ് പ്രഫസർ ഷൈനി ജോണിനെയാണ് ഇന്ത്യൻ കംപ്യൂട്ടർ സെക്യൂരിറ്റി ഇൻസിഡന്റ് റസ്പോൺസ് ടീം ഫിനാൻസ് സെക്ടറും ഇന്ത്യൻ കംപ്യൂട്ടർ എമർജെൻസി റസ്പോൺസ് ടീമും സംയുക്തമായി ഹോൾ ഓഫ് ഫെയിം ബഹുമതി നൽകി ആദരിച്ചത്. ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസിലെ നെറ്റ് വർക്കിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള സൈബർ സുരക്ഷയിലും സൈബർ ഭീഷണികളെ തിരിച്ചറിയുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള പ്രക്രിയയിലും ഗവേഷകയാണു ഷൈനി ജോൺ. എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസിനു കീഴിലാണ് ഷൈനി ഗവേഷണം നടത്തുന്നത്.
Read More