രാവണപ്രഭു റീ റീലിസ് ചെയ്ത പോലെ മോഹന്‍ലാല്‍ സിനിമ ഗുരു തിയറ്ററില്‍ വരും. ഇപ്പോഴും സിനിമ ടിവിയില്‍ വരുമ്പോള്‍ ഒരുപാട് പേര് ചോദിക്കുന്ന ചോദ്യമാണ് സിനിമ വീണ്ടും ഒന്ന് തിയറ്ററില്‍ ഇറക്കിക്കൂടെയെന്ന്. എനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം നല്കുന്ന കാര്യം ഈ സിനിമയുടെ കഥ ആലോചിക്കുമ്പോള്‍ മുതല്‍ സിനിമയുടെ ഭാഗമായി ഉണ്ടായിരുന്നു എന്നതാണ്. അന്ന് രാജീവേട്ടന് സിനിമ ചെയ്യുമ്പോള്‍, ആ കണ്ണുകാണാത്തവരുടെ സ്ഥലത്ത് അവര്‍ പാട്ടുകളിലൂടെ സംസാരിക്കുമ്പോള്‍ അവരുടെ ഇന്‍സ്ട്രുമെന്റ് ഉണ്ടാക്കിയിരുന്നു. ആ ഇന്‍സ്ട്രുമെന്റ് വച്ച് ഫോട്ടോഷൂട്ട് നടത്തിയാണ് ഇളയരാജ സാറിന് കൊടുത്തത്. അതില്‍ നിന്നാണ് ഇളയരാജ സാര്‍ മ്യൂസിക് ഉണ്ടാക്കിയത്. അതിന്റെ ഫോട്ടോഷൂട്ടില്‍ മുഴുവന്‍ ഞാന്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ ചെയ്തിട്ടുള്ള സിനിമകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗുരു. അതുമാത്രമല്ല മലയാളത്തില്‍ ഒരു സിനിമ ആദ്യമായി ഓസ്കറിന് പോയി എന്നതു ഭാഗ്യമാണ്. ന്യൂയോര്‍ക്കിലെ ഫിലിം സ്കൂളില്‍…
Read MoreDay: October 13, 2025
ത്രില്ലടിപ്പിക്കാന്‍ നവ്യ നായരും സൗബിനും: പാതിരാത്രി ട്രെയ്ലര് പുറത്തിറങ്ങി
നവ്യ നായര്‍, സൗബിന് ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ കെ. വി. അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഈ മാസം ചിത്രം പ്രദര്‍ശനത്തിനെത്തും. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്ലര് നല്കുന്ന സൂചന. ആകാംക്ഷ നിറയ്ക്കുന്ന ഇന്‍വെസ്റ്റിഗേഷനൊപ്പം വൈകാരികമായി ഏറെ ആഴമുള്ള ഒരു കഥ കൂടി ചിത്രം പറയുന്നുണ്ടെന്നും ട്രെയ്ലർ സൂചിപ്പിക്കുന്നു. മമ്മൂട്ടി നായകനായി എത്തിയ ‘പുഴു’ എന്ന ചിത്രത്തിനുശേഷം രത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന് എന്നിവരും നിര്‍ണായക വേഷങ്ങളിലെത്തുന്നുണ്ട്. മള്‍ട്ടിസ്റ്റാര്‍ ചിത്രമായി ഒരുക്കിയ ‘പാതിരാത്രി’ കേരളത്തില്‍ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. നവ്യ നായര്‍, സൗബിന് എന്നിവര്‍ അവതരിപ്പിക്കുന്ന ജാന്‍സി, ഹരീഷ് എന്നീ…
Read Moreഇത്രയ്ക്ക് വേണ്ടായിരുന്നു… ഒറിജിനല്‍ വീഡിയോയ്ക്കു പോലും ഇത്ര വ്യൂ ഇല്ല: വ്യാജ വീഡിയോയ്ക്കെതിരേ അന്ന രാജന്
ഉദ്ഘാടന പൊതുവേദികളിലെ വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോഴും ചര്‍ച്ചാ വിഷയമാകാറുള്ള നടിയാണ് അന്ന രാജന്. താരത്തിന്റേതായ പല വീഡിയോകളും സോവിയല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ തന്റേതെന്ന വ്യാജേന സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയ്ക്കെതിരേ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അന്ന രാജന്. തന്റെ ശരീരത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചവര്‍ക്കെതിരേയാണ് താരം പ്രതികരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷമായ ഭാഷയിലാണ് പ്രതികരണം. വെള്ള സില്‍ക്ക് സാരിയും ബ്ലൗസും ധരിച്ച് ഉദ്ഘാടന വേദിയില്‍ എത്തിയ അന്ന രാജന്റെ വിഡിയോ ആണ് റീ എഡിറ്റ് ചെയ്ത് ശരീരം വളരെയധികം വികലമാക്കി ചിത്രീകരിച്ചിരിക്കുന്നത്. താന്‍ ഇങ്ങനെയല്ലെന്നും നടി ചൂണ്ടിക്കാട്ടുന്നു. ‘എടാ ഭീകരാ, ഇത്രയ്ക്ക് വേണ്ടായിരുന്നു, ഒറിജിനല്‍ വീഡിയോയ്ക്കു പോലും ഇത്ര വ്യൂ ഇല്ല. എന്നാലും എന്തിനായിരിക്കും? ഇതുപോലെയുള്ള ഫേക്ക് വിഡിയോകള്‍ പ്രചരിപ്പിക്കരുത് എന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു’ എന്നാണ് സോഷ്യല്‍ മീഡിയയില്‍…
Read Moreഅയ്യപ്പന്റെ യോഗദണ്ഡ്; ചിത്രങ്ങൾ പുറത്ത് വിട്ട്, ആരോപണങ്ങള്‍ തള്ളി മുന്‍ പ്രസിഡന്റ് എ. പത്മകുമാർ
പത്തനംതിട്ട: ശബരിമലയില്‍ നിന്ന് അയ്യപ്പന്റെ യോഗദണ്ഡ് പുറത്തേക്കു കൊണ്ടുപോയി എന്ന തരത്തിലുള്ള ആരോപണം ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ തള്ളി. തന്റെ മകന്റെ സമര്‍പ്പണമായി യോഗദണ്ഡില്‍ സ്വര്‍ണം പൂശി നല്‍കുകയായിരുന്നു. ഇത് വിജിലന്‍സ് അടക്കം ശബരിമലയിലെ ചുമതലക്കാരുടെ സാന്നിധ്യത്തിലാണ് നടന്നത്. സന്നിധാനത്ത് യോഗദണ്ഡില്‍ സ്വര്‍ണം ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തുന്ന ചിത്രവും അദ്ദേഹം പുറത്തു വിട്ടു. ഇതോടെ യോഗദണ്ഡ് രുദ്രാക്ഷമാല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ തന്റെ വാദം ഉറപ്പിക്കുകയാണ്. അയ്യപ്പ സ്വാമിയുടെ യോഗദണ്ഡ് സ്വര്‍ണം കെട്ടിയതും വെള്ളി കെട്ടിയ രുദ്രാക്ഷമാല കഴുകി വൃത്തിയാക്കിയതും മോടി കുട്ടിയതും സന്നിധാനം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ വച്ചാണ് എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.കോഴഞ്ചേരി ടൗണിലുള്ള പമ്പാ ജ്വല്ലറി ഉടമ അശോകിന്റെ നേതൃത്വത്തില്‍ ആയിരുന്നു പണികള്‍ നടന്നത്. ഇവ വൃത്തിയാക്കുമ്പോള്‍ ദേവസ്വം വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥന് അനിലും…
Read Moreകുഞ്ഞുങ്ങള്‍ക്കെതിരെയുള്ള സൈബര്‍ ലൈംഗികാതിക്രമം: ഇരയെ കണ്ടെത്താനും പ്രതിയെ കുരുക്കാനും കേരളാ പോലീസ് റെഡി
കൊച്ചി: കുഞ്ഞുങ്ങള്‍ക്കെതിരെ സൈബര്‍ ലൈംഗികാതിക്രമം നടത്തി മുങ്ങാമെന്നു കരുതുന്നവര്‍ കരുതിയിരിക്കുക. മിനിറ്റുകള്‍ക്കകം നിങ്ങളെ പൂട്ടാനുള്ള നിര്‍മിത ബുദ്ധി അധിഷ്ഠിത (എഐ ) സോഫ്ട് വെയര്‍ ടൂള്‍ തയാറാക്കിയിരിക്കുകയാണ് കേരള പോലീസ്. കൊച്ചു കുട്ടികളുടെ മോശം ഫോട്ടോകളും വീഡിയോകളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതിന് തടയിടാനും പ്രചരിക്കുന്ന ചിത്രത്തിലെ ഇരയെ കണ്ടെത്താനും സഹായിക്കുന്നതാണ് ഈ സോഫ്റ്റ് വെയര്‍ ടൂള്‍. ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് മെറ്റീരിയല്‍സ് എന്നറിയപ്പെടുന്ന ഇത്തരം ലക്ഷക്കണക്കിന് ചിത്രങ്ങളും വീഡിയോകളുമാണ് ഇന്റര്‍നെറ്റില്‍ ഇന്ന് പ്രചരിക്കുന്നത്. ഇതില്‍ നിന്ന് ഇരയെ കണ്ടെത്താനും ഇത്തരം വീഡിയോകളും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ നിന്ന് നീക്കാനും ഈ സോഫ്റ്റ്വെയര് സഹായിക്കുമെന്ന് സൈബര്‍ ഓപ്പറേഷന്‍സ് എസ്പി അങ്കിത് അശോകന് പറഞ്ഞു. എഐ ടൂള്‍ ഉപയോഗിച്ച് ചിത്രത്തിലോ വീഡിയോയില്‍ നിന്നോ ഇരയെ നീക്കം ചെയ്യും. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ചിത്രത്തില്‍ ദൃശ്യമാകുന്ന മറ്റ് വസ്തുക്കള്‍ ഓരോ ഭാഗങ്ങളാക്കും (ഇമേജ് സെഗ്മന്റേഷന്‍).…
Read Moreദ്വാരപാലക ശില്പപാളികളില് വിദഗ്ധ പരിശോധന; അമിക്കസ് ക്യൂറിയുടെ പരിശോധന തുടരുന്നു, എസ്എടിയുടെ തെളിവെടുപ്പും ശബരിമലയില്‍
പത്തനംതിട്ട: ശബരിമല സ്വര്‍ണത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റീസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം ശബരിമല സന്നിധാനത്ത് പരിശോധന തുടരുന്നു.അറ്റകുറ്റപ്പണികള്‍ക്കുശേഷം കഴിഞ്ഞയിടെ എത്തിച്ച ദ്വാരപാലക ശില്പപാളികളടക്കം സംഘം പരിശോധിച്ചു. സ്വര്‍ണം പൂശുന്നതിനായി ഹൈദരാബാദിലേക്ക് കൊണ്ടുപോയി തിരികെ കൊണ്ടുവന്ന ദ്വാരപാലക ശില്പ പാളികള്‍ ഡ്യൂപ്ലിക്കേറ്റാണെന്ന സംശയം വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.ഇതു സംബന്ധിച്ച് അമിക്കസ് ക്യൂറി വിശദമായ അന്വേഷണം നടത്തി. 39 ദിവസങ്ങള്‍ക്കുശേഷമാണ് ശബരിമലയില്‍ നിന്നു കൊണ്ടുപോയ ദ്വാരപാലക ശില്പ പാളികള്‍ തിരികെ എത്തിച്ചത്. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെത്തിച്ചശേഷമാണ് ഉണ്ണിക്കൃഷ്ണന് പോറ്റി പാളികള്‍ ചെന്നൈയിലെത്തിച്ചതെന്ന് പറയുന്നു. പാളികളില്‍ സ്വര്‍ണം പൂശിയ ചെന്നൈ സ്മാര്‍ട്ട്സ് ക്രിയേഷന് അധികൃതരെയും ഇന്നലെ സന്നിധാനത്തു വിളിച്ചുവരുത്തിയിരുന്നു. ചെമ്പ് പാളികളിലാണ് തങ്ങള്‍ സ്വര്‍ണം പൂശിയതെന്ന് പറയുന്നു. ഇവരുടെ മൊഴിയെ സംബന്ധിച്ചും അന്വേഷണം നടക്കുന്നു. വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തില്‍ 4.5 കിലോഗ്രാം സ്വര്‍ണമാണ് ദ്വാരപാലക ശില്പ പാളികളില്‍ കുറവുണ്ടായത്.…
Read Moreകായംകുളത്തെ ആൾക്കൂട്ട കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ; കളവ് പോയ സ്വർണം പോലീസ് കണ്ടെടുത്തു
കായംകുളം: ആൾക്കൂട്ട കൊലപാതകക്കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ. ഒളിവിലായിരുന്ന ഒന്നാം പ്രതി രതീഷ്, രണ്ടാം പ്രതി അശ്വിൻ, ആറാം പ്രതി ശ്രീനാഥ് എന്നിവരെ പിടികൂടി. സാഹസികമായാണ് പോലീസ് ഇവരെ പിടികൂടിയത്. കൊല്ലപ്പെട്ട സജി പണയംവച്ച സ്വർണച്ചെയിൻ പോലീസ് കണ്ടെടുത്തു. രണ്ടരവയസുകാരിയുടെ സ്വർണാഭരണം കാണാതായതിനെത്തുടർന്ന് മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടത്തിന്റെ ക്രൂരമർദനത്തിനിരയായ ചേരാവള്ളി കോയിക്കൽ കിഴക്കതിൽ താമസിക്കുന്ന തിരുവനന്തപുരം കാരക്കോണം കുന്നത്ത് കോയിക്ക പടീറ്റതിൽ സജി (ഷിബു-50) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇദ്ദേഹം താമസിക്കുന്ന വീടിനു സമീപത്തെ രണ്ടു വയസുള്ള കുട്ടിയുടെ സ്വർണച്ചെയിൻ കാണാതായതിനെത്തുടർന്നാണ് കുട്ടിയുടെ പിതാവും ബന്ധുക്കളും അയൽവാസികളും ഉൾപ്പെടെ ആറുപേർ ചേർന്ന് മധ്യവയസ്കനെ ക്രൂരമായി മർദിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കായംകുളം ചേരാവള്ളി കുന്നത്ത് കോയിക്കൽ പടീറ്റതിൽ വിഷ്ണു (30), ഭാര്യ അഞ്ജന (ചിഞ്ചു -28 ), വിഷ്ണുവിന്റെ മാതാവ് കനി (51) എന്നിവരെ ആദ്യം കായംകുളം…
Read More‘യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ ഒരു വിദഗ്ധനാണ്, സമാധാന നൊബേൽ നേടുക എന്നതല്ല എന്റെ ലക്ഷ്യം’: ട്രംപ്
വാഷിംഗ്ടൺ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കം ഉൾപ്പെടെ ലോകത്തിലെ ഏറ്റവും പഴക്കമുള്ള നിരവധി തർക്കങ്ങൾ പരിഹരിക്കുന്നതിൽ താൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നൊബേൽ സമ്മാനത്തിനുവേണ്ടിയല്ല താൻ ഇതു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഗാസ സംഘർഷത്തിലെ അടുത്തിടെയുണ്ടായ വെടിനിർത്തലിനെ താൻ പരിഹരിച്ച എട്ടാമത്തെ യുദ്ധമായി വിശേഷിപ്പിച്ചു.മിഡിൽ ഈസ്റ്റിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത് . “ഇത് ഞാൻ പരിഹരിച്ച എട്ടാമത്തെ യുദ്ധമായിരിക്കും. ഇപ്പോൾ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ഒരു സംഘർഷം നടക്കുന്നുണ്ട്, ഞാൻ തിരിച്ചെത്തുമ്പോൾ അത് പരിഹരിക്കും. യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ വിദഗ്ധനാണ്” – ട്രംപ് പറഞ്ഞു. “ഇന്ത്യയെയും പാകിസ്ഥാനെയും കുറിച്ച് ചിന്തിക്കൂ. ചില യുദ്ധങ്ങൾ 31, 32, അല്ലെങ്കിൽ 37 വർഷം നീണ്ടുനിന്നു. ദശലക്ഷക്കണക്കിന് ആളുകൾ മരിച്ചു, അവയിൽ മിക്കതും ഞാൻ ഒരു ദിവസത്തിനുള്ളിൽ പരിഹരിച്ചു.” വ്യാപാരം, താരിഫ്…
Read Moreവൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റു വീട്ടമ്മ മരിച്ചു; ജീവനക്കാരുടെ അനാസ്ഥയിൽ അനാഥരായത് ഒരു കുടംബം
ഹരിപ്പാട്: വൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ 11.30ന് പള്ളിപ്പാട് വടക്കേക്കര കിഴക്ക് പനമുട്ടുകാട് പാടശേഖരത്തിലാണ് അപകടമുണ്ടായത്. പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുത്തൻപുരയിൽ പരേതനായ രഘുവിന്റെ ഭാര്യ സരള(64)യാണ് മരിച്ചത്. കൂടെ പണിയെടുത്തിരുന്ന പളളിപ്പാട് വടക്കേക്കര കിഴക്ക് നേര്യംപറമ്പിൽ വടക്കതിൽ ശ്രീലത(52)യ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പാടത്ത് പണിയെടുത്തുകൊണ്ടിരുന്ന ഇരുവരും വിശ്രമത്തിനായി കരയിലേക്ക് കയറുമ്പോൾ വീഴാതിരിക്കാൻ അടുത്ത് കണ്ട വൈദ്യുതപോസ്റ്റിന്റെ സ്റ്റേ വയറിൽ കയറി പിടിക്കുകയായിരുന്നു.ആദ്യം ശ്രീലതയാണ് ഷോക്കേറ്റ് തെറിച്ചുവീണത്. ഇവരെ രക്ഷിക്കാൻ വേണ്ടി എത്തിയ സരളയ്ക്കും ഷോക്കേറ്റ് വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സംഭവം കണ്ടയുടൻ അടുത്തുളള മോട്ടോർ തറയിലെ തൊഴിലാളി ഓടിയെത്തി വൈദ്യുത ബന്ധം വിച്ഛേദിക്കുകയും ആളുകളെ വിളിച്ചുകൂട്ടി ഇരുവരേയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. സരള ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മരിച്ച…
Read Moreതട്ടിപ്പുകേസിൽ മാന്നാറിൽ നിന്ന് മുങ്ങി: 30 വർഷങ്ങൾക്കുശേഷം ദമ്പതികൾ മുംബൈയിൽ അറസ്റ്റിൽ
മാന്നാർ: തട്ടിപ്പ് കേസുകളിൽ പ്രതികളായ ദമ്പതികളെ 30 വർഷങ്ങൾക്കുശേഷം അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിക്കാട് കണിച്ചേരിൽ ശശിധരൻ (71), ഭാര്യ ശാന്തിനി (65) എന്നിവരെയാണ് മാന്നാർ പോലീസ് മുംബൈയിലെ പൻവേലിൽനിന്ന് അറസ്റ്റ് ചെയ്തത്. 1995ൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് നടത്തിയതിന് മാന്നാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ അന്ന് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇവർ മാന്നാറിൽനിന്നു മുങ്ങുകയായിരുന്നു. പിന്നീട് കോടതിയിൽ ഹാജരായുമില്ല. ഇതിനിടെയാണ് 1997ൽ കെഎസ്എഫ്ഇയിൽ വസ്തു ഈടായി നൽകി വായ്പ എടുത്തും പിന്നിട് ബാങ്ക് അറിയാതെ വസ്തു കൈമാറ്റം ചെയ്തതും. ബാങ്കിനെ കബളിപ്പിച്ചു എന്ന കുറ്റത്തിന് മാന്നാർ പോലീസ് ശശിധരന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ പ്രതിയെ പോലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഈ രണ്ടു കേസുകളിലും കോടതിയിൽ…
Read More