പെര്‍ത്ത്: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നതിനു മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടി. പരിക്കിനെ തുടർന്ന് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ടീമിൽ നിന്ന് പുറത്തായി. ഗ്രീന്‍ പകരമായി ബാറ്റ്സ്മാന് മാര്‍നസ് ലാബുഷാഗ്നെ ടീമിൽ ഉൾപ്പെടുത്തി. പുറം വേദനയെ തുടര്‍ന്ന് ദീര്‍ഘകാലം പുറത്തായ ഗ്രീന്‍ അടുത്തിടെയാണ് ടീമിലേക്ക് തിരിച്ചെത്തിയത്. അടുത്ത മാസം ഇംഗ്ലണ്ടിനെതിരായ ആദ്യ ആഷസ് ടെസ്റ്റിന് മുമ്പ് ഗ്രീന്‍ ടീമിൽ തിരിച്ചെത്തുമെന്ന് ഓസീസ് ടീം അധികൃതർ പറഞ്ഞു. പരിക്കിനെ തുടർന്ന് ഗ്ലെന്‍ മാക്സ്വെല്ലും പാറ്റ് കമ്മിന്‍സും പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. ജോഷ് ഇംഗ്ലിസും ആദ്യ ഏകദിനത്തിൽ കളിക്കില്ലെന്ന് സൂചനയുണ്ട്.
Read MoreDay: October 17, 2025
റഷ്യൻ എണ്ണ ഇറക്കുമതി തുടരും: രാജ്യതാത്പര്യത്തിനു മുൻഗണനയെന്ന് ഇന്ത്യ; ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി കേന്ദ്രം
ന്യൂഡൽഹി: ഊർജമേഖലയിൽ അസ്ഥിരത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ഇന്ത്യയുടെ മുൻഗണനയെന്ന് കേന്ദ്രസർക്കാർ. റഷ്യയിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അവകാശവാദത്തിനു മറുപടിയായാണ് ഇന്ത്യയുടെ പ്രതികരണം. “എണ്ണയും വാതകവും വലിയതോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അസ്ഥിരമായ ഊർജ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താവിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാർ ഏറ്റവും വലിയ മുൻഗണന നൽകുന്നു. ഇന്ത്യയുടെ ഇറക്കുമതിനയങ്ങൾ പൂർണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്’- വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്സ്വാൾ പ്രസ്താവനയിൽ പറഞ്ഞു. സ്ഥിരമായ ഊർജവിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യങ്ങൾ. ഊർജസ്രോതസുകൾ വിശാലമാക്കുന്നതും വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്നതും ഇതിൽ ഉൾപ്പെടുന്നുവെന്നും ജയ്സ്വാൾ കൂട്ടിച്ചേർത്തു. റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിൽ തത്കാലം മാറ്റമൊന്നുമില്ലെന്നാണ് സർക്കാർവൃത്തങ്ങൾ അറിയിക്കുന്നത്. മാത്രമല്ല,…
Read Moreഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ റഷ്യൻ എണ്ണ നിർണായകം
മോസ്കോ: റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന ട്രംപിന്റെ അവകാശവാദത്തിനു മറുപടിയുമായി റഷ്യ രംഗത്ത്. “റഷ്യൻ എണ്ണ ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് പ്രധാനമാണ്. അസ്ഥിരമായ ഊർജ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താവിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് റഷ്യയുടെ മുൻഗണന’- പ്രസ്താവനയിൽ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയുമായുള്ള ധാരണയിലാണ് റഷ്യ മുന്നോട്ടുപോകുന്നത്. അത് ഇന്ത്യൻ ജനതയുടെയും സമ്പദ്വ്യവസ്ഥയുടെയും ദേശീയ താത്പര്യത്തെയും പ്രതിഫലിപ്പിക്കുന്നതാണ്. ആ ലക്ഷ്യങ്ങൾ റഷ്യ-ഇന്ത്യ ബന്ധങ്ങൾക്കു വിരുദ്ധമാകില്ല. എണ്ണ, വാതക മേഖലയിൽ ഇന്ത്യയുമായുള്ള സഹകരണം റഷ്യ തുടരുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഇന്ത്യ-യുഎസ് ബന്ധങ്ങളിൽ റഷ്യ ഇടപെടില്ലെന്നും പ്രസ്താവനയിലുണ്ട്. അതേസമയം, മോസ്കോയുമായുള്ള ദീർഘകാല ബന്ധം ഡൽഹിയെ ഓർമിപ്പിക്കുകയും ചെയ്യും. റഷ്യ ഉഭയകക്ഷി ബന്ധങ്ങളെ ബഹുമാനിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Read Moreഇടതു കാഴ്ചപ്പാടുള്ള സർക്കാരുകൾ അധികാരത്തിൽ വന്നതോടെ കേരളം ലോകത്തിനുതന്നെ മാതൃകയായെന്ന് കെ.കെ. ശൈലജ
മട്ടന്നൂർ: കേരളത്തിൽ പട്ടിണിയിൽ നിന്ന് ജനങ്ങളെ മുക്തരാക്കാനായെന്ന് കെ.കെ. ശൈലജ എംഎൽഎ. 1957നുശേഷം കേരളത്തിൽ ഇടതു കാഴ്ചപ്പാടുള്ള സർക്കാരുകൾ അധികാരത്തിൽ വന്നതോടെയാണ് കേരളം ലോകത്തിനുതന്നെ മാതൃകയാകുംവിധം വളർന്നതെന്നും എംഎൽഎ പറഞ്ഞു. തില്ലങ്കേരി പഞ്ചായത്ത് വികസന സദസ് ‘തളിരണിയും തില്ലങ്കേരി’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി ദിനേശന് പാറയിലും സംസ്ഥാനതല വികസന റിപ്പോര്‍ട്ട് റിസോഴ്സ് പേഴ്സണ്‍ എം. ബാബുരാജും അവതരിപ്പിച്ചു. പഞ്ചായത്തിലെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും വികസന പ്രവർത്തനങ്ങൾക്ക് ഭൂമി നൽകിയവരെയും എംഎല്‍എ ആദരിച്ചു. ചിത്രവട്ടത്ത് ആകാശ നിരീക്ഷണത്തിനായി ഒബ്സര്‍വേറ്ററി സ്ഥാപിച്ച് തില്ലങ്കേരി ടൂറിസം മേഖല ശക്തിപ്പെടുത്തണമെന്ന അഭിപ്രായം വികസന സദസിൽ ഉയർന്നു. പന്നി, കുരങ്ങ് ശല്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്നും സുല്‍ത്താന്‍ ബത്തേരി മാതൃകയില്‍ നഗരം സൗന്ദര്യവല്‍ക്കരണമെന്നും പൊതുപരിപാടികള്‍ നടത്താനായി…
Read Moreകടുവയുടെ ആക്രമണത്തിൽ കർഷക യുവാവിനു ഗുരുതര പരിക്ക്
ബംഗളൂരു: കർണാടകയിൽ കടുവയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്. മൈസൂരു ജില്ലയിലെ സരഗുർ താലൂക്കിലെ ബഡഗലപുര ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മഹാദേവ്(34) എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയലിൽ ജോലി ചെയ്തിരുന്ന കർഷകർക്കുനേരേയാണ് കടുവയുടെ ആക്രമണമുണ്ടായത്. കർഷകർ മരത്തിൽ കയറി രക്ഷപ്പെട്ടെങ്കിലും മഹാദേവിന് ഓടി മാറാൻ സാധിച്ചില്ല. കടുവ മഹാദേവിനെ വലിച്ചിഴച്ചുകൊണ്ടുപോയി മുഖത്തും തലയിലും കടിച്ചു. ഇയാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. വന്യമൃഗങ്ങളുടെ സാന്നിധ്യത്തെ കുറിച്ച് നിരവധി തവണ പരാതി നൽകിയിരുന്നെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. കടുവയെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു.
Read Moreഡ്രൈവര്‍ക്ക് പിന്നിൽ യുഡിഎഫ്, കെഎസ്ആര്‍ടിസി നന്നാവരുതെന്നാണ് ഇവരുടെ ആഗ്രഹമെന്ന് ഗതാഗത മന്ത്രി
കൊല്ലം: കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലംമാറ്റിയ ഗതാഗത വകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. നടപടി നേരിട്ട ഡ്രൈവർക്കു പിന്നിൽ യുഡിഎഫ് ആണെന്നും ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനെ വയ്ക്കാൻ പണം നൽകിയത് ഇവരുടെ യൂണിയനാണെന്നും അദ്ദേഹം ആരോപിച്ചു. കെഎസ്ആർടിസി നന്നാവരുത് എന്നാണ് ഇവരുടെ ആഗ്രഹം. കെഎസ്ആര്‍ടിസി നശിക്കാൻ ആഗ്രഹിക്കുന്ന യൂണിയന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പരിഹസിച്ചു. ഡ്രൈവറുടെ സ്ഥലം മാറ്റം റദ്ദാക്കിയ കോടതി ഉത്തരവ് അംഗീകരിക്കുന്നു. എന്നാൽ, വകുപ്പുതല നടപടി സ്വീകരിക്കുന്നതിന് തടസമില്ലെന്നും ഗണേഷ്കുമാര് പറഞ്ഞു.
Read Moreഎക്സൈസിന്റെ ലഹരി വിരുദ്ധ ബോധവത്കരണം ലക്ഷ്യം കണ്ടില്ല: 10 വര്‍ഷത്തിനിടെ ലഹരിക്കേസുകളില്‍ പ്രതികളായത് 1,949വിദ്യാര്‍ഥികള്‍; ശിക്ഷിക്കപ്പെട്ടത് 454 വിദ്യാര്‍ഥികള്‍
കൊച്ചി: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ലഹരി വ്യാപനം തടയുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പ് നടത്തുന്ന ബോധവത്കരണ പരിപാടികള്‍ ലക്ഷ്യം കാണുന്നില്ലെന്ന് വകുപ്പിന്റെ കണക്കുകള്‍തന്നെ വ്യക്തമാക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ലഹരിക്കേസുകളില്‍ പ്രതിയായത് 1,949 വിദ്യാര്‍ഥികളെന്നാണ് എക്സൈസ് വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ സ്കൂള്‍ കോളജ് വിദ്യാര്‍ഥി- വിദ്യാര്‍ഥിനികളാണ് പ്രതികളായിട്ടുള്ളത്. 2025 ഓഗസ്റ്റ് വരെ 312 വിദ്യാര്‍ഥികളാണ് ലഹരിക്കേസുകളില്‍ പ്രതിയായത്. 2024 ല്‍ 379 പേരും 2023 ല്‍ 531 പേരും 2022 ല്‍ 332 പേരും 2021 ല്‍ 80 പേരും ലഹരിക്കേസുകളില്‍ പിടിക്കപ്പെട്ടു. 79 വിദ്യാര്‍ഥികളാണ് 2020 ല്‍ ലഹരിക്കേസുകളില്‍ പ്രതികളായത്. 2019 ല്‍ 74 പേരും 2018 ല്‍ 100 പേരും 2017 ല്‍ 42 പേരും 2016 ല്‍ 20 പേരും ലഹരിക്കേസുകളില്‍ പ്രതികളായ വിദ്യാര്‍ഥികളുടെ കൂട്ടത്തിലുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ ശിക്ഷിക്കപ്പെട്ട…
Read Moreതീവ്രവാദം കെടുത്തുന്ന പലസ്തീൻ സ്വപ്നങ്ങൾ
ഏതു ദുഃഖമാണു കൂടുതൽ ഭാരപ്പെട്ടത്, വീടില്ലാത്തവന്റെയോ രാജ്യമില്ലാത്തവന്റെയോ? വീടില്ലാത്തവന്റെ ദുഃഖം അതു ലഭിക്കുന്നതോടെ തീരും. പക്ഷേ, രാജ്യമില്ലാത്തവനു വീടു കിട്ടിയാലും ഉറപ്പുള്ള വാസഗേഹമാകില്ല. അന്യഥാബോധം വിട്ടൊഴിയാത്ത മുറികളിൽ അവൻ തിരിഞ്ഞും മറിഞ്ഞും കിടക്കും. ഭീഷണിയില്ലാത്തൊരു രാജ്യം ഉറപ്പായാൽ പലസ്തീനികളുടെയും ഇസ്രേലികളുടെയും പ്രശ്നം തീരും. പക്ഷേ, ഹമാസിന്, മറ്റേതൊരു ഇസ്ലാമിക ഭീകരപ്രസ്ഥാനത്തെയുംപോലെ യഹൂദരും ക്രിസ്ത്യാനികളുമില്ലാത്തൊരു ലോകം കിട്ടിയേ തീരൂ. അതുകൊണ്ടാണ് ഹമാസിനെ നിരായുധീകരിക്കാത്ത ഒരുടന്പടിയും അംഗീകരിക്കില്ലെന്ന് ഇസ്രയേൽ ആവർത്തിക്കുന്നത്. വെടിനിർത്തൽ കരാർ നിലവിൽ വന്നയുടനെ ഇസ്രയേലിന്റെ വാദത്തെ ന്യായീകരിക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. ഒറ്റുകാരെന്നു സംശയിക്കുന്ന സ്വന്തം ജനത്തെ പോലും ഹമാസ് നിരത്തിനിർത്തി പരസ്യമായി കൊല്ലുന്ന ദൃശ്യങ്ങൾ ഐക്യദാർഢ്യക്കാരൊഴികെയുള്ള ലോകം കണ്ടു. വിവിധ മുസ്ലിം രാജ്യങ്ങളിൽ “അല്ലാഹു അക്ബർ’’ വിളിച്ച് ക്രൈസ്തവരെ കൊന്നൊടുക്കുന്ന അതേ രീതി. ഗാസ സങ്കീർണമാകുകയാണ്. കഴിഞ്ഞെന്നു ട്രംപ് പറഞ്ഞാൽ തീരുന്നതല്ല ഇസ്രയേൽ-ഹമാസ് യുദ്ധം. കഴിഞ്ഞദിവസം, പടിഞ്ഞാറൻ…
Read Moreവന്ദേ ഭാരത് സ്ലീപ്പർ രണ്ടാം റേക്കും റെഡി: നിരവധി നവീകരണങ്ങളുമായി പരീക്ഷണ ഓട്ടം ഉടൻ
പരവൂർ: രാജ്യത്ത് ഉടൻ സർവീസ് ആരംഭിക്കാൻ പോകുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിന്റെ രണ്ടാം റേക്കിന്റെ നിർമാണം പൂർത്തിയായി. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് നിർമിച്ച ഈ റേക്ക് കഴിഞ്ഞ ദിവസം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ എത്തിച്ചു. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന് 10 വന്ദേ സ്ലീപ്പർ ട്രെയിനുകൾ നിർമിക്കാനാണ് ഇന്ത്യൻ റെയിൽവേ ഓർഡർ നൽകിയിരുന്നത്. ഇതിൽ രണ്ടാമത്തേതാണ് ഐസിഎഫിനു കൈമാറിയിട്ടുള്ളത്. പരീക്ഷണ ഓട്ടം പല ഘട്ടങ്ങളിലായി ഉടൻ ആരംഭിക്കുമെന്ന് ഐസിഎഫ് അധികൃതർ വ്യക്തമാക്കി.ആദ്യ ട്രെയിന്റെ പരീക്ഷണ ഓട്ടം മാസങ്ങൾക്കുമുമ്പ് വിജയകരമായി പൂർത്തീകരിച്ചിരുന്നു. രണ്ടാമത്തെ ട്രെയിന്റെ ട്രയൽ റണ്ണും നടത്തിയ ശേഷം സർവീസ് ആരംഭിക്കാനാണു റെയിൽവേയുടെ തീരുമാനം. രണ്ട് വന്ദേഭാരത് സ്വീപ്പർ ട്രെയിനുകളുടെ സർവീസ് ഉദ്ഘാടനം ഒരുമിച്ചായിരിക്കുമെന്ന് റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ബിഇഎംഎൽ വിതരണം ചെയ്ത രണ്ടാമത്തെ റേക്ക് ഐസിഎഫിൽ ഇപ്പോൾ…
Read Moreട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി സെലെന്‍സ്കി യുഎസിലെത്തി
വാഷിംഗ്ടണ്‍ ഡിസി: ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി സെലെന്‍സ്കി യുഎസിലെത്തി. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്‍പാണ് പുടിനെ ട്രംപ് ഫോണിൽ വിളിച്ചത്. മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിച്ചതുപോലെ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് സെലൻസ്കി പറഞ്ഞു. ശക്തിയുടെയും നീതിയുടെയും ഭാഷ റഷ്യയ്ക്കെതിരേ പ്രവർത്തിക്കുമെന്നും സെലെന്‍സ്കി കൂട്ടിച്ചേർത്തു. ടോമാഹോക്ക് മിസൈലുകളുടെ ലഭ്യതയെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. യുക്രെയ്നിൽനിന്നു തൊടുത്താൽ മോസ്കോയിലെത്താന് ശേഷിയുള്ളതും മാരകപ്രഹരമേൽപ്പിക്കാൻ ശക്തിയുള്ളതുമാണ് ടോമാഹോക്ക് ദീര്‍ഘദൂര മിസൈലുകള്‍. യുക്രെയ്ന് മിസൈൽ കൈമാറാന്‍ അമേരിക്ക ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ മിസൈലുകള്‍ കൈമാറിയാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് റഷ്യ മുന്നറിയിപ്പു നല്‍കിയിരുന്നു.
Read More
 
  
  
  
  
  
  
  
 