തിരുവനന്തപുരം: കോര്പറേഷന് ഭരണം പിടിക്കാന്‍ കെ.എസ്. ശബരീനാഥനെ കോണ്‍ഗ്രസ് ഇറക്കിയതോടെ തലസ്ഥാനത്തെ ത്രികോണ പോരാട്ടത്തില്‍ തീപാറും. നിലവില്‍ 10 സീറ്റുള്ള കോണ്‍ഗ്രസ് കോര്പറേഷന് ഭരണം പിടിക്കാന്‍ നിര്‍ണായക നീക്കമാണ് നടത്തുന്നത്. കോര്പറേഷന് തെരഞ്ഞെടുപ്പിനെ ഗൗരവമായി കാണുന്ന പാര്‍ട്ടി മേയര്‍ സ്ഥാനാര്‍ഥിയായി ശബരിയെ മുന്‍നിര്‍ത്തി പോരിനിറങ്ങുന്നത് പരമാവധി സീറ്റുകളില്‍ വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതേസമയം കെ.എസ്. ശബരീനാഥന് ഔദ്യോഗിക മേയര്‍ സ്ഥാനാര്‍ഥിയാണെന്നു തുറന്നു പറയാന്‍ ഇന്നലെ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ കെ. മുരളീധരന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തയാറായില്ല. നിലവില്‍ കോര്‍പറേഷന്റെ തെര ഞ്ഞെടുപ്പ് ചുമതല കെ. മുരളീധരനു നല്‍കിയതോടെയാണ് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് ചൂടുപിടിച്ചത്. ആകെ 101 വാര്‍ഡുകളാണ് കോര്‍പറേഷനിലുള്ളത്. വിമത ശല്യവും തര്‍ക്കങ്ങളും ഒഴിവാക്കി സ്ഥാനാര്‍ഥികളെ കണ്ടെത്തിയതോടെ 48 ഇടങ്ങളില്‍ തര്‍ക്കങ്ങള്‍ ഒഴിവായതും പാര്‍ട്ടിക്ക് ആത്മവിശ്വാസം പകരുന്നു. ബാക്കിയിടങ്ങളിലും തര്‍ക്കങ്ങള്‍ ഒഴിവാക്കി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കെ.…
Read MoreDay: November 3, 2025
ഇനി ആവേശത്തിന്റെ നാളുകൾ … ബിഹാർ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച
പാറ്റ്ന: രാജ്യത്തെ ഏറ്റവും രാഷ്ട്രീയപ്രാധാന്യമുള്ള സംസ്ഥാനമായ ബിഹാറിൽ വ്യാഴാഴ്ച ഒന്നാംഘട്ടം വോട്ടെടുപ്പ് നടക്കുകയാണ്. മുഖ്യമന്ത്രി നിതീഷ്കുമാർ നേതൃത്വം നല്കുന്ന എൻഡിഎയും തേജസ്വി യാദവ് നയിക്കുന്ന ഇന്ത്യ മുന്നണിയും തമ്മിലുള്ളത് തുല്യനിലയിലുള്ള പോരാട്ടമാണ്. എൻഡിഎയ്ക്കു നേരിയ മുൻതൂക്കം ചില സർവേകൾ പ്രവചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബിഹാറിലെത്തിയതോടെ പ്രചണ്ഡ പ്രചാരണമാണ് അരങ്ങേറുന്നത്. ബിഹാറിലെ 243 മണ്ഡലങ്ങളിൽ 121ലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. 11നു നടക്കുന്ന രണ്ടാം ഘട്ടം തെരഞ്ഞെടുപ്പിൽ 122 മണ്ഡലങ്ങൾ വിധിയെഴുതും. 14നാണു ഫലപ്രഖ്യാപനം. തേജസ്വി യാദവിനെ മുഖ്യമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിച്ച ഇന്ത്യ സഖ്യം, നിങ്ങളുടെ മുഖ്യമന്ത്രിസ്ഥാനാർഥി ആരെന്ന് എൻഡിഎയോടു ചോദിക്കുന്നു. നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ എൻഡിഎ റിക്കാർഡ് വിജയം നേടുമെന്നു പറഞ്ഞ നരേന്ദ്ര മോദി, എൻഡിഎ വിജയിച്ചാൽ നിതീഷിനെ മുഖ്യമന്ത്രിയാക്കുമെന്നു വ്യക്തമാക്കിയില്ല.…
Read More‘ഹാല്’ സിനിമ ; ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ചില ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം ചോദ്യം ചെയ്ത് ‘ഹാല്’ സിനിമ പ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പതിനഞ്ചോളം കട്ടുകള്‍ വേണമെന്ന ബോര്‍ഡ് നിര്‍ദേശം സിനിമയുടെ കഥാഗതി തന്നെ മാറ്റുമെന്നടക്കം ചൂണ്ടിക്കാട്ടി നിര്‍മാതാവ് ജൂബി തോമസും സംവിധായകന് മുഹമ്മദ് റഫീഖും നല്കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് വി.ജി. അരുണ്‍ കക്ഷികളുടെ അഭിഭാഷകര്‍ക്കൊപ്പം സിനിമ കണ്ടിരുന്നു. ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാന്‍ ആര്‍എസ് എസ് നല്കിയ ഹര്‍ജി കോടതി അനുവദിച്ചിട്ടുണ്ട്.
Read Moreനിക്ഷേപം വാഗ്ദാനം ചെയ്ത് 40 ലക്ഷം തട്ടിയെടുത്ത കേസ്: മുഹമ്മദ് ഷെര്‍ഷാദിനെ ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും
കൊച്ചി: നിക്ഷേപം വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ചെന്നൈ വ്യവസായി മുഹമ്മദ് ഷെര്‍ഷാദിനെ(48) കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് നാളെ കോടതിയില്‍ അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ചെന്നൈയിലെ തന്റെ കമ്പനിയില്‍ ഓഹരി പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന രണ്ട് പരാതികളിലാണ് എറണാകുളം സൗത്ത് പോലീസ് ഷെര്‍ഷാദിനെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാംപ്രതിയായ കമ്പനി സിഇഒ ചെന്നൈ സ്വദേശി ശരവണനാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്. ഷെര്‍ഷാദ് നടത്തിയത് കരുതിക്കൂട്ടിയുളള ചതിയാണെന്നാണ് പോലീസിന്റെ വാദം. ഈ കാര്യങ്ങളിലടക്കം വ്യക്ത തേടും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച ഷെര്‍ഷാദ് പാര്‍ട്ടി പിബിക്ക് നല്കിയ കത്ത് വിവാദമായിരുന്നു. തനിക്കെതിരായ…
Read Moreനമ്മുടെ കുരുന്നുകൾ പഠിച്ച് വളരട്ടെ… പാര്‍ട്ടി ഓഫീസ് കെട്ടിടം അങ്കണവാടിയാക്കി പഞ്ചായത്തിനു നല്കി: മാതൃകയായി ആറങ്കാവിലെ ഐഎന്‍ടിയുസി തൊഴിലാളികള്‍
എറണാകുളം കാഞ്ഞൂര്‍ ആറങ്കാവിലെ ഐഎന്‍ടിയുസി മണല്‍ത്തൊഴിലാളി യൂണിയന്റെ ഓഫീസ് പുതുമോടിയോടെ അങ്കണവാടിയായി. അങ്കണവാടിക്കായി നിലവിലുള്ള പാര്‍ട്ടി ഓഫീസ് കെട്ടിടത്തിനൊപ്പം, വിശാലായ ഹാളും ശുചിമുറികളും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയാണ് ഗ്രാമപഞ്ചായത്തിനു കൈമാറിയത്. സമീപത്തെ ഭൂമി വാങ്ങിയാണ് കെട്ടിടം വിപുലമാക്കിയത്. നേരത്തെ പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിനും യൂണിയന് പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കിയ അന്തരിച്ച മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഉണ്ണിമേനോന്റെ സ്മാരകമായാണ് അങ്കണവാടി അറിയപ്പെടുക. ഏഴാം വാര്‍ഡ് മെമ്പര്‍ സിമി ടിജോയുടെയും യൂണിയന് ഭാരവാഹികളുടെയും നേതൃത്വത്തിലാണ് കെട്ടിടത്തിന്റെ നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയത്. അങ്കണവാടിക്കു സ്വന്തം കെട്ടിടമൊരുക്കുന്നതിലും വിവിധ സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിലും സുമനസുകള്‍ കൈകോര്‍ത്തു. എം.ഉണ്ണിമേനോന്റെ ഭാര്യ ശകുന്തള മേനോന് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ശിലാഫലകം അനാഛാദനവും സമ്മേളനം ഉദ്ഘാടനവും അന്‍വര്‍ സാദത്ത് എംഎല്‍എ നിര്‍വഹിച്ചു.സ്ഥലത്തിന്റേയും കെട്ടിടത്തിന്റേയും ഉടമസ്ഥാവകാശ രേഖകള്‍ എംഎല്‍എയില്‍ നിന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയ രഘുവും ഐസിഡിഎസ് സൂപ്പര്‍വൈസര്‍…
Read Moreഎംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയിലായ സംഭവം: ലഹരിമരുന്നു കൈമാറിയവരെ കണ്ടെത്താന്‍ അന്വേഷണം
കൊച്ചി: വടുതലയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാക്കളെ പിടികൂടിയ കേസില്‍ ലഹരിമരുന്ന് കൈമാറിയവരെ കണ്ടെത്താന്‍ എക്സൈസ് അ്ന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ താമരശേരി കാട്ടിപ്പാറ കരിഞ്ചോല വീട്ടില്‍ മുഹമ്മദ് മിദ്ലാജ് (23), കൊയിലാണ്ടി പന്തലായനി കറവങ്ങാട് കപ്പനവീട്ടില്‍ ഹേമന്ദ് (24), താമരശേരി കാട്ടിപ്പാറ തെയ്യത്തുംപാറ വീട്ടില്‍ മുഹമ്മദ് അര്‍ഷാദ് (22), കൊയിലാണ്ടി കൊഴുക്കല്ലൂര്‍ ഇറങ്ങത്ത് വടക്കേവലിയ പറമ്പില്‍ വീട്ടില്‍ കാര്‍ത്തിക് (23) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. വടുതല ഡോണ്‍ബോസ്കോ റോഡിന് സമീപമുള്ള സ്കൈലക്സ് സര്‍വീസ് അപ്പാര്‍ട്ട്മെന്റിന്റെ മൂന്നാം നിലയിലെ മുറിയില്‍ നിന്നാണ് വില്‍പ്പനക്കെത്തിച്ച എംഡിഎംഎയും കഞ്ചാവുമായി ഇവര്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 70.4736 ഗ്രാം എംഡിഎംഎയും 2.3245 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്നും അഞ്ച് ലക്ഷം രൂപക്ക് വാങ്ങി എറണാകുളം, കാക്കനാട്, കൊച്ചി എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളിലും, അപ്പാര്‍ട്ടുമെന്റുകളിലും താമസിക്കുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് ഇവര്‍…
Read Moreചെന്നൈ-കൊല്ലം റൂട്ടിൽ അഞ്ച് ശബരിമല സ്പെഷൽ ട്രെയിനുകൾ
കൊല്ലം: ചെന്നൈയിൽ നിന്ന് കൊല്ലത്തേയ്ക്ക് അഞ്ച് പ്രതിവാര ശബരിമല സ്പെഷൽ എക്സ്പ്രസ് ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ചെന്നൈ എഗ്മോർ – കൊല്ലം റൂട്ടിലും ഡോ. എംജിആർ ചെന്നൈ സെൻട്രൽ റൂട്ടിലുമാണ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചിട്ടുള്ളത്. ശബരിമല തീർഥാടനം പ്രമാണിച്ച് കൊല്ലത്തേക്ക് ആദ്യ ഘട്ടത്തിൽ ഇത്രയും ട്രെയിനുകൾ അനുവദിക്കുന്നത് ആദ്യമാണ്. മാത്രമല്ല ഇക്കുറി സ്പെഷൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതും വളരെ നേരത്തേയാണെന്ന പ്രത്യേകതയുമുണ്ട്. ട്രെയിൻ നമ്പർ 06111 ഈ മാസം 14 മുതൽ വെള്ളിയാഴ്ചകളിൽ രാത്രി 11.55 ന് ചെന്നൈ എഗ്മോറിൽ നിന്ന് കൊല്ലത്തേക്കു പുറപ്പെടും. 2026 ജനുവരി 16 വരെയാണ് സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരികെയുള്ള സർവീസ് 06112 നവംബർ 15 മുതൽ ശനിയാഴ്ചകളിൽ രാത്രി 7.35 ന് ചെന്നൈ എഗ്മോറിലേക്ക് യാത്ര തിരിക്കും. ജനുവരി 17 വരെ സർവീസ് ഉണ്ട്. ട്രെയിൻ നമ്പർ 06113 ഡോ. എംജിആർ…
Read Moreകാത്തിരിപ്പിന് ഇനി വിരാമം… ട്രെയിൻ വിവരങ്ങൾ അറിയാൻ ഇനി ക്യൂആർ കോഡ് സ്കാനിംഗും
പരവൂർ: ട്രെയിൻ യാത്രാ വിവരങ്ങൾ അറിയാൻ ഇനി അന്വേഷണ കൗണ്ടറിന് മുന്നിലെ ക്യൂവിൽ കാത്തു നിൽക്കേണ്ടതില്ല. ട്രെയിനുകളുടെ വരവും പോക്കും സംബന്ധിച്ച വിവരങ്ങൾ യാത്രക്കാർക്ക് കൃത്യമായി അറിയുന്നതിന് ക്യൂആർ കോഡ് സംവിധാനം റെയിൽവേ നടപ്പിലാക്കുന്നു. റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ഏതാനും നിമിഷങ്ങൾക്കുള്ളിൽ ട്രെയിനുകളുടെ നിലവിലെ സ്റ്റാറ്റസ് പരിശോധിക്കാൻ ക്യൂആർ കോഡ് സ്കാൻ ചെയ്യുക വഴി സാധിക്കും. ഇതുവഴി അന്വേഷണ കൗണ്ടറുകളിലെ തിരക്കുകളും ഒഴിവാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ ഏർപ്പെടുത്തി കഴിഞ്ഞു. ഛാത്ത് ഉത്സവവുമായി ബന്ധപ്പെട്ട തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യൂആർ കോഡ് സംവിധാനം പരീക്ഷിച്ച് തുടങ്ങിയത്. ഇത് രാജ്യവ്യാപകമായി ഏർപ്പെടുത്താൻ റെയിൽവേ മന്ത്രാലയം നടപടികൾക്ക് തുടക്കമിട്ട് കഴിഞ്ഞു. അടുത്ത നാല് മണിക്കൂറിനുള്ളിൽ ഓടുന്ന ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങൾ ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ യാത്രക്കാർക്ക്…
Read Moreകാലത്തിന്റെ കൈയൊപ്പ്: ശ്രദ്ധേയമായി സിഗ്നേച്ചർ പെയിന്റിംഗ് പ്രദർശനം
1980 കളിൽ തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്ന സമയം. തെരഞ്ഞെടുപ്പിനു നിൽക്കുന്ന സ്ഥാനാർഥികൾ നൽകുന്ന പൊള്ളയായ വാഗ്ദാനങ്ങൾ ഒരു വശത്ത് പ്രചാരണ വാഹനങ്ങളിൽ നിന്നുയരുന്ന കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങൾ മറു ഭാഗത്തും. തിരുവനന്തപുരത്തെ കോളജ് ഓഫ് ഫൈൻആർട്സിൽ അന്ന് ചിത്രകലാ അധ്യാപകനാണ് കാട്ടൂർ ജി. നാരായണപിള്ള. ഈ രാഷ്ട്രീയ പുകമറകളുടെ ഇരുളിലൂടെ കോളജിൽ എത്തുന്പോൾ ഉള്ളിൽ നിറയുന്ന വേദനയും ആത്മ സംഘർഷവും കാട്ടൂർ പേപ്പറിലേക്കു പകർത്തും. വായിലൂടെ തീപ്പുക ഊതുന്ന മനുഷ്യമുഖങ്ങൾ; വിഷ സർപ്പങ്ങളുടെ നാവ് പുളയുന്ന മനുഷ്യ രൂപങ്ങൾ എല്ലാം പേപ്പറിലേക്കു താനെ ഒഴുകിപ്പടരും. ഫൈൻ ആർട്സ് കോളജിലെ അന്നത്തെ വിദ്യാർഥിനി സജിത ശങ്കർ ഗുരുവിന്റെ ചിത്രരചന പലപ്പോഴും നോക്കി നിന്നിട്ടുണ്ട്. അക്കാലത്ത് കേരളത്തിൽ കൊലപാതക പരന്പരകളും നടന്നിരുന്നു. മനുഷ്യ മനസിന്റെ വിസ്ഫോടനങ്ങളും കാട്ടൂർ കോളജിലിരുന്ന് കോറിയിടുന്നതു സജിത കണ്ടിട്ടുണ്ട്. നാലു പതിറ്റാണ്ടുകൾക്കു ശേഷം മ്യൂസിയം ആർട്സ്…
Read Moreതെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ഐഎഎസ് പരിശീലന കേന്ദ്രങ്ങള്‍ക്ക് ലക്ഷങ്ങള്‍ പിഴ: 27 പരിശീലന സ്ഥാപനങ്ങള്‍ക്കെതിരേ 98.6 ലക്ഷം രൂപയിലധികം പിഴ ചുമത്തി
കോഴിക്കോട്: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനും അന്യായ പ്രവര്‍ത്തനരീതികള്‍ അവലംബിച്ചതിനും ന്യൂഡല്‍ഹിയിലെ ദീക്ഷാന്ത് ഐഎഎസ്, ചണ്ഡിഗഡിലെ അഭിമനു ഐഎഎസ് എന്നീ പരിശീലന കേന്ദ്രങ്ങള്‍ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി (സിസിപിഎ) എട്ടു ലക്ഷം രൂപ വീതം പിഴ ചുമത്തി. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. രണ്ട് കേസുകളിലും യുപിഎസ്സി പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ഥികളുടെ പേരും ചിത്രങ്ങളും അവരുടെ സമ്മതമില്ലാതെ ഉപയോഗിച്ച് വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്ന പരസ്യങ്ങളെക്കുറിച്ച് അഥോറിറ്റിക്ക് പരാതികള്‍ ലഭിച്ചിരുന്നു. ഇന്ത്യയിലെ പ്രധാന ഐഎഎസ് പരീക്ഷാ പരിശീലന കേന്ദ്രങ്ങളാണിവ. ദീക്ഷാന്ത് ഐഎഎസ് കേസ് 2021-ലെ യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ 96-ാം റാങ്ക് നേടിയ മിനി ശുക്ല എന്ന ഉദ്യോഗാര്‍ഥിയുടെ പരാതിയിലാണ് ദീക്ഷാന്ത് ഐഎഎസ് പരിശീലന കേന്ദ്രത്തിനെതിരായ നടപടി. പേരും ചിത്രവും സ്ഥാപനത്തിന്റെ പ്രചാരണ സാമഗ്രികളില്‍ സമ്മതമില്ലാതെ ഉപയോഗിച്ചുവെന്നതായിരുന്നു പരാതി. ദീക്ഷാന്ത്…
Read More