കൊച്ചി: സംസ്ഥാനത്ത് ഏറ്റവുമധികം സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന സാമൂഹ്യനീതി വകുപ്പില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ എത്തിയത് 15ാമത്തെ സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍( ഐഎഎസ് ഉദ്യോഗസ്ഥന്). അവശത അനുഭവിക്കുന്ന സ്ത്രീകള്‍, ശേഷികളില്‍ അസമാനതകള്‍ ഉള്ളവര്‍, മാനസികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍, കുട്ടികള്‍, അഗതികള്‍, അനാഥര്‍, അവഗണന അനുഭവിക്കുന്ന കുട്ടികള്‍, സാമൂഹികമായി വേര്തിരിക്കപ്പെട്ടവര് തുടങ്ങിയവര്‍ക്കുവേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും സേവനങ്ങളുമാണ് വകുപ്പിനുകീഴില്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നത്. സാമൂഹ്യ നീതി ഡയറക്ടറേറ്റാണ് വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനകേന്ദ്രം. ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍മാരായി നിയമിക്കുന്നത്. ഇത്തരത്തില്‍ 2014 ജനുവരി മുതല്‍ 2025 ജനുവരി വരെ 15 സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍മാരാണ് മാറിമാറിയെത്തിയത്. സംസ്ഥാനത്ത് നിലവില്‍ 1,500 ഓളം അനാഥാലയങ്ങളാണുള്ളത്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനും അവയെക്കുറിച്ച് പഠിച്ച് പദ്ധതികള്‍ നടപ്പാക്കാനും സ്ഥാപനങ്ങളുടെ വിപൂലീകരണത്തെക്കുറിച്ച് അന്തേവാസികളുടെ പുരോഗതിയെക്കുറിച്ച് പഠിക്കാനും ഡയറക്ടര്‍മാക്ക് സമയം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.…
Read MoreDay: November 4, 2025
അശാസ്ത്രീയമായ പദ്ധതിരേഖ; ദേശീയപാതയുടെ ഡിപിആറിൽ മാറ്റം വരുത്തിയത് 15 തവണ; ആരോപണം ശരിവയ്ക്കുന്ന നിർമാണത്തിനെതിരെ പ്രക്ഷോഭം ശക്തം
ചാത്തന്നൂർ: ദേശീയപാത – 66 ൽ കേരളത്തിൽ വിശദമായ പദ്ധതിരേഖയിൽ 15 തവണ മാറ്റം വരുത്തേണ്ടി വന്നു. റോഡ് നിർമാണം തുടങ്ങിയ ശേഷമാണ് മാറ്റങ്ങൾ വരുത്തേണ്ടിവന്നത്. യാതൊരു പഠനവും നടത്താതെ തട്ടിക്കൂട്ടിയ അശാസ്ത്രീയമായ വിശദമായ പദ്ധതിരേഖ വച്ചാണ് റോഡ് നിർമാണം നടത്തുന്നതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് നിർമാണം തുടങ്ങിയ ശേഷം വരുത്തിയ മാറ്റങ്ങൾ. റോഡ് കൺവർഷൻ, വിഒപി, എൽവിയുപി, എസ് വിയുപി എന്നിവയുടെ നിർമാണം തുടങ്ങിയവയാണ് വിശദമായ പദ്ധതിരേഖയിൽ നിന്നും അധികമായി ചെയ്യേണ്ടി വന്നത്. സ്ഥലങ്ങളുടെ പ്രത്യേകതയോ പ്രദേശങ്ങളുടെ പ്രാധാന്യമോ മനസിലാക്കാതെ, സംസ്ഥാന പാതകളിലേക്കുള്ള വഴികൾ പോലും അടച്ചു കൊണ്ടുള്ള നിർമാണ പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങളും സമരങ്ങളും രാഷ്്ട്രീയ സമ്മർദങ്ങളും കൊണ്ടാണ് ഡിപിആറിൽ 15 തവണ മാറ്റം വരുത്തേണ്ടി വന്നത്. ദേശീയപാതവികസനത്തിന്റെ ഭാഗമായി കേരളത്തിൽ കൂടുതൽ അണ്ടർപാസുകളും സ്മാൾ വെഹിക്കുലാർ അണ്ടർപാസുകളും (എസ് വി യു…
Read Moreശബരിമല സ്വര്‍ണക്കൊള്ള ; 2014ല്‍ പുറത്തിറക്കിയ ഉത്തരവിലും ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് 2024 ല്‍ പുറത്തിറക്കിയ ഉത്തരവിലും ചെമ്പ് പാളിയെന്നു രേഖപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്ത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ ഇറക്കിയ ഉത്തരവിലാണ് ഈ പരാമര്‍ശമുള്ളത്. ചെമ്പ് പാളികള്‍ മെയിന്റനന്‍സിന് നല്‍കാമെന്നാണു രേഖപ്പെടുത്തി ഉത്തരവിറക്കിയിരുന്നത്. ദേവസ്വം സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. 2019 ല്‍ ദേവസ്വം ഓഫീസറായിരുന്ന മുരാരി ബാബുവാണ് ആദ്യമായി സ്വര്‍ണത്തില്‍ പൊതിഞ്ഞ പാളികളെ ചെമ്പാണെന്നു രേഖപ്പെടുത്തി ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം സ്വര്‍ണം പൂശാനായി കൊടുത്തുവിട്ടത്. തുടര്‍ന്നുള്ള രേഖകളിലും ചെമ്പാണെന്ന് രേഖപ്പെടുത്തിയ 2024 ലെ ഉത്തരവിലും ആവര്‍ത്തിക്കുന്നു. 2019 ലെ കള്ളം മൂടി വയ്ക്കാന്‍ 2025 ലും ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്നു ശ്രമിച്ചെന്ന് നേരത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Read Moreട്രെയിനിൽ നിന്നു തള്ളിയിട്ട സംഭവം; ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ് സര്‍ജിക്കല്‍ ഐസിയുവിൽ
തിരുവനന്തപുരം: കേരള എക്സ്പ്രസിലെ അതിക്രമത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ ശ്രീക്കുട്ടി സര്‍ജിക്കല്‍ ഐസിയു വെന്റിലേറ്ററിലാണ്. ആന്തരിക രക്തസ്രാവം ഉള്‍പ്പെടെ ഇല്ലാതായ ശേഷം ശസ്ത്രക്രിയ നടത്താനുള്ള തീരുമാനത്തിലാണു ഡോക്ടര്‍മാര്‍. ശ്രീക്കുട്ടിയുടെ ചികിത്സയ്ക്ക് വിദഗ്ധരായ മെഡിക്കല്‍ ബോര്‍ഡിനെ ആരോഗ്യവകുപ്പ് നിയോഗിച്ചിട്ടുണ്ട്. അതേസമയം, ശ്രീക്കുട്ടിയെ ട്രെയിനില്‍ നിന്നു തള്ളി താഴേക്കു വീഴ്ത്തിയ പ്രതി സുരേഷ് കുമാറിനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേരള എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ നിന്നു വര്‍ക്കലയ്ക്കു സമീപം വച്ച് ശ്രീക്കുട്ടിയെ ട്രെയിനില്‍ നിന്നു പ്രതി തള്ളിയിട്ടത്.
Read Moreപടിയിറക്കം അവിസ്മരണീയമാക്കാന്‍ പത്ത് നിര്‍ധന കുടുംബങ്ങള്‍ക്ക് സ്ഥലം കൈമാറി പാലാ നഗരസഭാ ചെയര്മാൻ
നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍ വെട്ടുകല്ലേല്‍ ചെയര്മാന് സ്ഥാനത്തുനിന്ന് വിരമിക്കുമ്പോഴും സേവനത്തിന്റെ ദീപം അണയുന്നില്ല. പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ അദ്ദേഹം വലവൂരിലുള്ള തന്റെ സ്ഥലത്ത് പത്തു നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിക്കായി 31 സെന്റ് സ്ഥലം കൈമാറി. പദ്ധതിയുടെ ഉദ്ഘാടനം ജോസ് കെ. മാണി എംപി നിര്‍വഹിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ പത്തു കുടുംബങ്ങള്‍ക്ക് വഴിയടക്കം സ്ഥലം ആധാരം ചെയ്ത് നല്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. വീടുകള്‍ നിര്‍മിക്കുന്നതിനും സഹായം നല്‍കും. ഇതിനായി സഹോദരനും കുടുംബാംഗങ്ങളും പിന്തുണയുമായി ഒപ്പമുണ്ട്. അമേരിക്കയില്‍ താമസിക്കുന്ന സഹോദരന് ഷിബു പീറ്ററുമായി ചേര്‍ന്ന് പിതാവിന്റെ ഓര്‍മയ്ക്കായി സ്ഥാപിച്ച പീറ്റര്‍ ഫൗണ്ടേഷന് ട്രസ്റ്റ് മുഖേന കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിവിധ ആശുപത്രികള്‍ക്ക് ഡയാലിസിസ് മെഷീനുകള്‍ സംഭാവന ചെയ്തുവരുന്നുണ്ട്. ആയിരക്കണക്കിന് കിഡ്നി രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. തോമസ് പീറ്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാര്യ സിബില്‍ തോമസും മക്കള്‍ ഡോ.…
Read Moreപട്ടിണിക്കഞ്ഞിയിൽ കൈയിട്ടുവാരൽ; ചേര്‍ത്തല നഗരസഭയിലെ അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യകൂപ്പണില് കൗൺസിലറുടെ തിരിമറി; പരാതി നൽകിയത് ഗുണഭോക്താക്കൾ
ചേര്‍ത്തല: നഗരസഭയില്‍ അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യകൂപ്പണില് തിരിമറി നടത്തിയതായ പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജിതമായി. നഗരസഭ 25-ാം വാര്‍ഡ് കൗണ്‍സിലര്‍ എം.എ. സാജുവിനെതിരേയാണ് പരാതി ഉയര്‍ന്നത്. വിഷയത്തില്‍ അന്വേഷണം തുടങ്ങിയ പോലീസ് തിങ്കളാഴ്ച നഗരസഭയിലെത്തി ദാരിദ്ര്യലഘൂകരണ വിഭാഗത്തില്‍നിന്നു ഭക്ഷ്യകൂപ്പണ്‍ വിതരണം ചെയ്ത രേഖകള്‍ പരിശോധിച്ചു. സെക്രട്ടറി അടക്കം ചുമതലയുള്ള ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരനായ ഗുണഭോക്താവിന്റെയും ഭക്ഷ്യകൂപ്പണ്‍ കിട്ടാതിരുന്ന മറ്റൊരു ഗുണഭോക്താവിന്റെയും മൊഴി പോലീസ് എടുത്തിട്ടുണ്ട്. ഗുണഭോക്താവ് നഗരസഭാ സെക്രട്ടറിക്കു നല്കിയ പരാതി പോലീസിനു കൈമാറിയിരുന്നു. പൊതുമുതല്‍ അപഹരണമെന്ന വിഭാഗത്തിലാണു വരുന്നതെന്നതിനാല്‍ പ്രാഥമിക പരിശോധനകള്‍ നടത്തിയതിനു ശേഷം മാത്രമേ എഫ്ഐആര്‍ ഇട്ടു കേസെടുക്കുകയുള്ളൂവെന്നാണ് വിവരം. ഇതിനു മുന്നോടിയായി ആരോപണവിധേയനായ കൗണ്‍സിലറുടെ മൊഴിയും രേഖപ്പെടുത്തും. അതിദാരിദ്ര്യപട്ടികയിലുള്ളവര്ക്ക് എല്ലാമാസവും 500 രൂപയുടെ ഭക്ഷ്യകൂപ്പണ്‍ ആണ് നഗരസഭ നല്‍കുന്നത്. അവശരായതിനാല്‍ ഭൂരിഭാഗം ഗുണഭോക്താക്കള്‍ക്കും കൗണ്‍സിലര്‍മാര്‍ വഴിയാണ് കൂപ്പണ്‍ എത്തിക്കുന്നത്. 25-ാം വാര്‍ഡിലെ…
Read Moreചേര്‍ത്തല റെയില്‍വേസ്റ്റേഷനു സമീപത്തെ കുറ്റിക്കാട്ടിൽ അസ്ഥികൂടം; പുരുഷന്റേതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ
ചേർത്തല: ചേർത്തല റെയിൽവേ സ്റ്റേഷനു സമീപം കുറ്റിക്കാട്ടിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി.തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ദേശീയപാതയിലൂടെ കടന്നുപോയ ലോറി ഡ്രൈവർ മൂത്രമൊഴിക്കാനായി കാട്ടിൽ കയറിയപ്പോഴാണ് മനുഷ്യന്റേതാണെന്ന് തോന്നിക്കുന്ന മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. തുടർന്ന് ചേർത്തല പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അസ്ഥികൂടം പുരുഷന്റേതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.മാസങ്ങളോളം പഴക്കമുള്ള മൃതദേഹാവശിഷ്ടത്തിനു സമീപത്ത് ചെരിപ്പും കണ്ടെത്തി. കാലപ്പഴക്കത്താൽ എല്ലുകൾ വേറിട്ട് പലയിടങ്ങളിലായാണ് കിടക്കുന്നത്. താടിയെല്ല്, തുടയെല്ല്, കൈകാലുകളിലെ എല്ലുകൾ എല്ലാം വിട്ട് കുറച്ച് മാറിക്കിടക്കുന്ന അവസ്ഥയിലാണ്.ഫോറൻസിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വണ്ടാനം മെഡിക്കൽ കോളജിലേക്കു മാറ്റി.കുറ്റിക്കാട്ടിൽ അറവ് അവശിഷ്ടവും കോഴിമാലിന്യവും കൊണ്ടുവന്നിടുന്ന പതിവുള്ളതുകൊണ്ട് ആരും ശ്രദ്ധിച്ചില്ല. സമീപപ്രദേശങ്ങളിൽ സിസിടിവി കാമറയില്ലാത്തത് പോലീസിന്റെ അന്വഷണത്തെ ബാധിച്ചേക്കും.സമീപ പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളായ ചേർത്തല, അർത്തുങ്കൽ, പട്ടണക്കാട് എന്നീ പരിധിയിലുള്ള പ്രദേശങ്ങളിൽ നിന്നു കാണാതായവരുടെ ലിസ്റ്റ് എടുത്ത് അന്വേഷണം തുടങ്ങിട്ടുണ്ടെന്ന് ചേർത്തല പോലീസ്…
Read Moreസ്വർണം ധരിച്ച് പുറത്തിറങ്ങാൻ പേടിച്ച് വീട്ടമ്മമാർ; മാടക്കട നടത്തുന്ന വീട്ടമ്മയെ തലയ്ക്കടിച്ച് വീഴ്ത്തി സ്വർണം കവർന്ന് ഇതരസംസ്ഥാന തൊഴിലാളി; ഞെട്ടിക്കുന്ന സംഭവം കോട്ടയത്ത്
കോട്ടയം: നാഗമ്പടം പനയക്കഴിപ്പ് റോഡിലെ മാടക്കടയില്‍ അതിക്രമിച്ച് കയറിയ ഇതരസംസ്ഥാന തൊഴിലാളി കടയുടമ യായ വീട്ടമ്മയെ തലയ്ക്കടിച്ചുവീഴ്ത്തി മാല കവര്‍ന്നു. നാഗമ്പടം പനയക്കഴുപ്പ് വില്ലൂത്തറ വീട്ടില്‍ രത്നമ്മയെ (63) ആക്രമിച്ചാണ് പ്രതി മാല കവര്‍ന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. നാഗമ്പടം പനയക്കഴുപ്പ് ഭാഗത്ത് മാടക്കട നടത്തുകയാണ് രത്നമ്മ. ഇവരുടെ കടയിലെത്തിയ ഇതര സംസ്ഥാനത്തൊഴിലാളി പ്രകോപനമൊന്നുമില്ലാതെ ഇവരെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ കഴുത്തില്‍ക്കിടന്ന മാലയുമായി പ്രതി രക്ഷപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ് കടയില്‍ വീണുകിടന്ന ഇവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് പരിക്കേറ്റതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. വെസ്റ്റ് സ്റ്റേഷന് ഹൗസ് ഓഫീസര്‍…
Read Moreശബരിമല മണ്ഡലകാലം അടുത്തു; നാളികേരവില ഉയരും; അടുക്കള ബജറ്റ് തകരുമെന്ന് വീട്ടമ്മമാർ
കോട്ടയം: നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും വിലക്കയറ്റ സാധ്യത. ശബരിമല മണ്ഡലകാലം മുതല്‍ വില കയറുമെന്നും ജനുവരി വരെ വില ഉയര്‍ന്നുനില്‍ക്കുമെന്നുമാണ് സൂചന. കേരളത്തില്‍ മികച്ച വിപണി ലഭിച്ചതോടെ തമിഴ്നാട്ടിലും നാളികേരത്തിന്റെ വില കയറി. കര്‍ണാടക, ഗോവ സംസ്ഥാനങ്ങളില്‍ തേങ്ങ മൂല്യവര്‍ധിതമാക്കി മറ്റിടങ്ങളില്‍ വിറ്റഴിക്കുന്നു. ലക്ഷദ്വീപ് തേങ്ങ വന്‍കിട എണ്ണമില്ലുകള് നേരിട്ട് വാങ്ങി സംസ്കരിക്കുന്നതിനാല്‍ മാര്‍ക്കറ്റില്‍ വില്പനയ്ക്ക് എത്തുന്നില്ല. സംസ്ഥാനത്ത് നാളികേര ഉത്പാദനത്തില്‍ ഇക്കൊല്ലം 15 ശതമാനം കുറവുള്ളതായാണ് കൃഷി വകുപ്പ് പറയുന്നത്. കരിക്കിന് ഡിമാന്‍ഡ് കൂടിയതും തേങ്ങാപ്പാല്‍, തേങ്ങാപ്പൊടി തുടങ്ങിയ ഉത്പന്നങ്ങളിലേക്ക് തിരിഞ്ഞതും വില ഉയരാന്‍ കാരണമായി. നിലവില്‍ 75-85 രൂപയാണ് ഒരു കിലോ തേങ്ങയുടെ ചില്ലറ വില.പൊതിക്കാത്ത തേങ്ങ ഒന്നിന് മൊത്തവിപണിയില്‍ വില 40 രൂപ മുതല്‍ 45 രൂപ വരെയാണ്. ശബരിമല സീസണില്‍ നെയ്ത്തേങ്ങയ്ക്ക് ഡിമാന്‍ഡ് വര്‍ധിക്കും. ഇതിന് ആവശ്യമായ ചെറിയ തേങ്ങ തമിഴ്നാട്ടില്‍ നിന്നെത്തിച്ച…
Read Moreകുടുംബ പ്രശ്നത്തെ തുടർന്ന് യുവതി ചാടിയത് 100 അടി താഴ്ചയുള്ള കിണറ്റിൽ; പിന്നാലെ ചാടി സഹോദരനും; യുവതിക്ക് ദാരുണാന്ത്യം, സഹോദരനെ രക്ഷിച്ച് ഫയർഫോഴ്സും
നെയ്യാറ്റിൻകര: കുടുംബ പ്രശ്നങ്ങളെ തുടർന്ന് 100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി. രക്ഷിക്കാൻ ഒപ്പം ചാടിയ സഹോദരനെ ഫയർ ഫോഴ്സ് എത്തി രക്ഷിച്ചു. പുല്ലുവിള കരിച്ചൽ കല്ലുവിള ശാരദാ സദനത്തിൽ അർച്ചനേന്ദ്ര (26) ആണ് മരിച്ചത്. സഹോദരൻ ഭുവനേന്ദ്ര (22) കിണറിന്റെ അവസാനത്തെ വളയത്തിൽ പിടിച്ചു കിടക്കുകയായിരുന്നു. അർച്ചനേന്ദ്രയും ഭർത്താവ് അസീം ഷേയ്ഖും ചേർന്ന് പൂവാറിൽ അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് പോലീസ് പറഞ്ഞു. ഭർത്താവുമായിട്ടല്ല പ്രശ്നമെന്നും പോലീസ് വിശദീകരിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കിണറ്റിൽ ഇറങ്ങിയപ്പോഴാണ് അവസാന വളയത്തിൽ പിടിച്ചു കിടക്കുന്ന ഭുവേന്ദ്രയെ കണ്ടതും രക്ഷിച്ചതും. പിന്നീട് രണ്ടാമതു ഇറങ്ങിയാണ് അർച്ചനേന്ദ്രയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Read More