കൊച്ചി: സിബിഐ ഉദ്യോഗസ്ഥന് ചമഞ്ഞ് കൊച്ചിയില്‍ എണ്‍പത്തിയൊന്നുകാരനായ ഡോക്ടറില്‍ നിന്ന് വ്യാജ വെര്‍ച്വല്‍ അറസ്റ്റിലൂടെ പണം തട്ടിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. എറണാകുളം ചാത്ത്യാത്ത് റോഡിലെ ഫ്ളാറ്റില്‍ താമസിക്കുന്ന വി.ജെ സെബാസ്റ്റ്യനാണ് (81) ആണ് തട്ടിപ്പിന് ഇരയായത്. ഈ മാസം ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള ദിവസങ്ങളിലായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ ദിവാലി സിംഗ്, പ്രണവ് ദയാല്‍, മറ്റൊരു ഉത്തരേന്ത്യക്കാരന് എന്നിവരെ പ്രതി ചേര്‍ത്താണ് സൈബര്‍ പോലീസ് കേസെടുത്തിട്ടുള്ളത്. പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളടക്കം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. വെര്‍ച്വല്‍ അറസ്റ്റിലൂടെ ഡോക്ടറില്‍ നിന്നും പ്രതികള്‍ 1.30 കോടി രൂപയാണ് തട്ടിയെടുത്തത്. സംഭവത്തില്‍ പരാതി ലഭിച്ച് മണിക്കുറുകള്‍ക്കകം സൈബര്‍ പോലീസ് 1.06 കോടി രൂപയുടെ തുടര്‍ കൈമാറ്റം ഫ്രീസ് ചെയ്തിരുന്നു. ടെലികോമില്‍ നിന്നാണെന്ന് പറഞ്ഞാണ് ഡോക്ടറെ തട്ടിപ്പുകാര്‍ ആദ്യം ഫോണില്‍ ബന്ധപ്പെട്ടത്. മൊബൈല്‍ നമ്പര്‍ കുറ്റകൃത്യത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും…
Read MoreDay: November 7, 2025
തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി മരിച്ച സംഭവം; ആശുപത്രി അധികൃതർ ക്രൂരമായും മോശമായും പെരുമാറിയെന്നു മരിച്ച വേണുവിന്റെ ഭാര്യ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് മരണമടഞ്ഞ കൊല്ലം പത്മന സ്വദേശി വേണുവിനോട് ആശുപത്രി അധികൃതര്‍ ക്രൂരമായും മോശമായും പെരുമാറിയെന്നും ചികിത്സ നല്‍കിയില്ലെന്നും ഭാര്യ സിന്ധു ആരോപിച്ചു. ഗുരുതരാവസ്ഥയിലായ വേണുവിനെ കൊല്ലത്തെ ആശുപത്രിയില്‍നിന്നു മെഡിക്കല്‍ കോളജിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് എത്തിച്ചിട്ടും ഡോക്ടര്‍ എത്തിയതും പരിശോധിച്ചതും വൈകിയായിരുന്നു. ആന്‍ജിയോഗ്രാം ചെയ്യാന്‍ തയാറായില്ല. അഞ്ച് ദിവസത്തോളം മതിയായ ചികിത്സ നല്‍കിയില്ല. തറയില്‍ തുണിവിരിച്ചാണ് വേണുവിനെ കിടത്തിയിരുന്നത്. നഴ്സുമാരുടെ പെരുമാറ്റവും മോശമായിരുന്നു. വേണുവിന് മതിയായ ചികിത്സ നിഷേധിച്ച ഡോക്ടര്‍മാരെ മാറ്റി നിര്‍ത്തി സമഗ്ര അന്വേഷണം നടത്തണമെന്നും സിന്ധു ആവശ്യപ്പെട്ടു. പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ചികിത്സകള്‍ നല്‍കിയിരുന്നുവെന്ന് ഡോക്ടര്‍മാര്‍ തിരുവനന്തപുരം: വേണുവിന് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ചികിത്സകള്‍ നല്‍കിയിരുന്നുവെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വേണുവിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. എല്ലാ രോഗികളും തങ്ങള്‍ക്ക് ഒരു പോലെയാണെന്നും കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
Read Moreമദ്യപിച്ച് ട്രെയിൻ യാത്ര; ഓപ്പറേഷന് രക്ഷിതയ്ക്ക് തുടക്കം; ഇരുന്നൂറോളം കുടിയന്മാർക്ക് പിടിവീണു
തിരുവനന്തപുരം: ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കി റെയില്‍വെ പോലീസും ആര്‍പിഎഫും. മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടികൂടാന്‍ കേരള റെയില്‍വെ പോലീസും ആര്‍പിഎഫും സംയുക്തമായി ആരംഭിച്ച പരിശോധന ഓപ്പറേഷന് രക്ഷിതക്ക് തുടക്കം കുറിച്ചു. ഇന്നലെ സംസ്ഥാനത്തെ വിവിധ റെയില്‍വെ സ്റ്റേഷനുകളിലും ട്രെയിനുകളിലും നടത്തിയ പരിശോധനയില്‍ 200 ല്‍പരം ആളുകളെ പിടികുടി. 120 ല്‍പരം കേസുകളും രജിസ്റ്റര്‍ ചെയ്തു. മദ്യപിച്ച് ട്രെയിനില്‍ കയറാന്‍ എത്തിയവരും ട്രെയിനുകളിലെ സ്ഥിരം കുറ്റവാളികളും പിടിയിലായവരില്‍പ്പെടുന്നു. ലേഡീസ് കംപാര്ട്ട്മെന്റിനകത്ത് നിന്നും ഫുട്ബോര്ഡിലിരുന്നും യാത്ര ചെയ്തവരെയും സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ രീതിയനുസരിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും താക്കീതും പിഴയും ചുമത്തിയാണ് പലരെയും വിട്ടയച്ചത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് പോലീസും ആര്‍പിഎഫും തീരുമാനിച്ചിരിക്കുന്നത്. റെയില്‍വെ എസ്പി. ഷഹന്‍ഷ, ആര്‍പിഎഫ് ഡിവിഷന് സെക്യൂരിറ്റി കമ്മീഷണര്‍ മുഹമ്മദ് ഹനീഫ്, ഡിവൈഎസ്പിമാരായ ജോര്‍ജ്…
Read Moreപൊതു ഇടങ്ങളിൽനിന്ന് നായ്ക്കളെ നീക്കണം; തെരുവുനായ പ്രശ്നത്തിൽ നിർണായക ഉത്തരവുമായി സുപ്രീംകോടതി
ന്യൂഡൽഹി: തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പെട്രോളിംഗ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണു സുപ്രീംകോടതി നിര്‍ദേശം. ഇതിനു സർക്കാരുകളും ദേശീയപാത അഥോറിറ്റികളും നടപടി സ്വീകരിക്കണം. മൃഗങ്ങളെ കണ്ടെത്താൻ പെട്രോളിംഗ് സംഘത്തെ നിയോഗിക്കണം. സർക്കാർ ഓഫീസുകൾ, സ്പോർട്സ് കോംപ്ലക്സുൾ, ബസ് സ്റ്റാന്‍ഡ് റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പൊതുവിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും നടപടി സ്വീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം നായ്ക്കൾ കയറാതിരിക്കാൻ നടപടികൾ ഉണ്ടാകണം. ഇക്കാര്യത്തിൽ ദിവസേനയുള്ള പരിശോധന നടത്തണം. ദേശീയപാതകളിൽ നിന്ന് മൃഗങ്ങളെ നീക്കിയ നടപടിയിൽ എട്ട് ആഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിക്കണം. നടപ്പിലാക്കിയ കാര്യങ്ങൾ ചീഫ് സെക്രട്ടറിമാർ സുപ്രീംകോടതിയെ അറിയിക്കണം. പിടികൂടുന്ന തെരുവുനായ്ക്കളെ…
Read Moreബംഗാളിലെ എല്ലാ വോട്ടർമാരും എസ്ഐആര്‍ പൂരിപ്പിക്കുന്നതുവരെ താനും പൂരിപ്പിക്കില്ലെന്നു മമതാ ബാനര്‍ജി
കൊല്‍ക്കത്ത: ബംഗാളിലെ എല്ലാ വോട്ടർമാരും എസ്ഐആര്‍ ഫോം പൂരിപ്പിക്കുന്നത് വരെ താന്‍ അത് പൂരിപ്പിക്കില്ലെന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബൂത്ത് ലെവല്‍ ഓഫീസറില്‍ (ബിഎല്‍ഒ) നിന്ന് നേരിട്ട് എസ്ഐആര്‍ ഫോം സ്വീകരിച്ചിട്ടില്ലെന്നും മമത പറഞ്ഞു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മമത ബാനർജിക്ക് ഫോം ലഭിച്ചതായി തൃണമൂൽ പാർട്ടി മുഖപത്രമായ ജാഗോ ബംഗ്ലയും മറ്റ് ചില പ്രസിദ്ധീകരണങ്ങളും റിപ്പോർട്ട് ചെയ്തതിനെതുടർന്നാണ് വിശദീകരണവുമായി മമതതന്നെ രംഗത്തെത്തിയത്. വിവിധ മാധ്യമങ്ങളും പത്രങ്ങളും ഞാൻ വീട്ടിൽനിന്ന് പുറത്തുവന്ന് ബിഎൽഒയുടെ കൈയിൽ പിടിച്ചുവെന്നും ഫോം വാങ്ങിച്ചുവെന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത പൂർണമായും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മമതാ ബാനർജി വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ ബിജെപി രൂക്ഷ വിമർശനം ഉന്നയിച്ചു. റോഹിംഗ്യകൾ, ബംഗ്ലാദേശികൾ, പാക്കിസ്ഥാനികൾ എന്നിവരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതുവരെ താൻ എസ്ഐആർ പൂരിപ്പിക്കില്ലെന്നാണ്…
Read Moreസുകുമാരൻനായർ ഇരിപ്പുറപ്പിച്ചതോടെ എൻഎസ്എസിന്റെ ശനി ദശ ആരംഭിച്ചു; ജനറൽ സെക്രട്ടറിക്കെതിരേ പടയൊരുക്കവുമായി നായർ ഐക്യവേദി
ആലപ്പുഴ: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരേ പരസ്യമായ പടയൊരുക്കവുമായി നായർ ഐക്യവേദി. ആലപ്പുഴ വള്ളികുന്നം വിദ്യാധിരാജപുരത്ത് ഒൻപതിന് നേതൃസംഗമം സംഘടിപ്പിക്കുമെന്നാണ് നായർ ഐക്യവേദി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ പ്രചാരണമാണ് ഇവർ നൽകിക്കൊണ്ടിരിക്കുന്നത്. ന്യൂസ് ചാനലുകളിൽ പരസ്യമായും സംഗമവാർത്ത പ്രത്യക്ഷപ്പെടുന്നുണ്ട്. മന്നത്തു പത്മനാഭൻ ഇരുന്ന കസേരയിൽ സുകുമാരൻനായർ ഇരിപ്പുറപ്പിച്ചതോടെ അതിന്റെ ശനി ദശ ആരംഭിച്ചെന്നാണ് ഐക്യവേദി പുറത്തിറക്കിയിരിക്കുന്ന നോട്ടീസിൽ ആരോപിക്കുന്നത്.
Read Moreഭാരം എത്രയെന്ന യൂട്യൂബർ: ബോഡി ഷെയിമിംഗ് നടത്തിയ വ്ലോഗര്‍ക്ക് ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ വ്ലോഗർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ് ഗൗരി രൂക്ഷമായി പ്രതികരിച്ചത്. സിനിമയുടെ പ്രചാരണത്തിനായുള്ള വാർത്താസമ്മേളനത്തിനിടെയാണ് സംഭവം. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തരമാണെന്ന് പറഞ്ഞ ഗൗരി ജി കിഷൻ നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും ചോദിച്ചു. ചോദ്യത്തെ ന്യായീകരിച്ച് വ്ലോഗര്‍ സംസാരിച്ചെങ്കിലും അപ്പോഴും ഗൗരി കിഷൻ മോശം ചോദ്യമാണെന്ന മറുപടി ആവര്‍ത്തിച്ചു. എന്നാൽ, വാര്‍ത്താസമ്മേളനത്തിൽ ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചു. ചോദ്യം ചോദിച്ച വ്ലോഗറെ സമാധാനിപ്പിക്കാനും പ്രശ്നമുണ്ടാക്കരുതെന്ന് പറയാനുമായിരുന്നു ഇരുവരും ശ്രമിച്ചത്. സിനിമയിൽ ഇവരെ എടുത്ത് ഉയർത്തിയപ്പോൾ എന്തായിരുന്നു അവരുടെ ഭാരമെന്ന് ചിരിയോടെ വ്ലോഗര്‍ നടനോട് ചോദിക്കുകയായിരുന്നു. ഈ ചോദ്യത്തോടെയാണ് ഗൗരി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ഉയരം കുറഞ്ഞ ഇവരെ എന്തിനാണ് കാസ്റ്റ് ചെയ്തതെന്ന് സംവിധായകനോടും വ്ലോഗര്‍…
Read Moreവാഗമണ്ണിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയത് സുഹൃത്തുക്കൾ: മഹേഷ് തമ്പിയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ
ഹരിപ്പാട്: പള്ളിപ്പാട് നടുവട്ടം മേക്കാട്ട് വീട്ടിൽ മഹേഷ് തമ്പി(35)യുടെ ദുരൂഹ മരണത്തെപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയും ബന്ധുക്കളും വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ഡിജിപി, ഇടുക്കി പോലിസ് സൂപ്രണ്ട്, പീരുമേട് ഡിവൈഎസ്പി എന്നിവർക്കു പരാതി നൽകിയതായും അവർ പറഞ്ഞു. ഹരിപ്പാട് ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയിലെ 3-ാം ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനുമായിരുന്ന മഹേഷ് തമ്പി കുട്ടിക്കാനത്ത് ദുരൂഹമായ സാഹചര്യത്തിലാണ് മരിച്ചത്.അമ്മയും മകനും മാത്രം അടങ്ങുന്ന ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന മഹേഷ് നിരവധി ഷോർട്ട് ഫിലിമുകളിലും സിനിമയിലും മറ്റും അഭിനയിച്ചിട്ടുണ്ട്. കായംകുളം എരുവ സ്വദേശിയായ ഷംനാദും മഹേഷും സുഹൃത്തുക്കളായിരുന്നു. ഷംനാദും ഷംനാദിന്റെ രണ്ട് സുഹൃത്തുക്കളായ കൊച്ചുമോൻ, അബ്ബാസ് എന്നിവരുമായി നവംബർ ഒന്നിന് കാറിൽ ഹരിപ്പാട് നെടുന്തറയിൽ എത്തി മഹേഷിനെ കൂട്ടിപ്പോയിരുന്നു. പിന്നീട് രണ്ടിന് ഷംനാദ് പള്ളിപ്പാടുള്ള അഭിജിത്ത് എന്ന…
Read Moreബെക്കാമിനെ പിന്തള്ളി ഫോബ്സ്
ബ്രൂഷ് (ബെല്‍ജിയം): യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഗോള്‍ നേടുകയും അസിസ്റ്റ് നടത്തുകയും ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന് എന്ന റിക്കാര്‍ഡ് ഇനി ബെല്‍ജിയം ക്ലബ് ബ്രൂഷിന്റെ പോര്‍ച്ചുഗല്‍ താരം കാര്‍ലോസ് ഫോബ്സിനു സ്വന്തം. ബാഴ്സലോണയ്ക്കെതിരായ മത്സരത്തില്‍ രണ്ടു ഗോള്‍ നേടുകയും ഒരു ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തതോടെയാണ് 21 വര്‍ഷവും 231 ദിനവും പ്രായമുള്ള ഫോബ്സ് റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. 1998ല്‍ 23 വര്‍ഷവും 137 ദിവനും പ്രായമുള്ളപ്പോള്‍ ഡേവിഡ് ബെക്കാം കുറിച്ച റിക്കാര്‍ഡ് ഇതോടെ പഴങ്കഥയായി.
Read Moreജെൻസി കുട്ടികളുടെ കാലം; അമ്പലപ്പുഴയിൽ കലോത്സവ പരിപാടിയിൽ പ്ലസ്ടു വിദ്യാർഥിനികളുടെ ലഹരി ഉപയോഗം; ബോധരഹിതരായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അമ്പലപ്പുഴ: സ്കൂൾ കലോത്സവ പരിസരത്ത് പെൺകുട്ടികൾ ലഹരിക്കടിമകളായി ബോധരഹിതരായി. രണ്ടു പ്ലസ് ടു വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ കച്ചേരിമുക്കിന് പടിഞ്ഞാറ്, കാക്കാഴം വ്യാസാ ജംഗ്ഷൻ എന്നിവിടങ്ങളിലുള്ള പെൺകുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഒൻപതാം ക്ലാസിൽ പഠിക്കുന്ന ഏതാനും പെൺകുട്ടികളെ അമ്പലപ്പുഴ ജംഗ്ഷന് തെക്കു ഭാഗത്തുള്ള സ്വകാര്യ ലോഡ്ജിൽനിന്ന് ലഹരിയുമായി പിടികൂടിയിരുന്നു. അമ്പലപ്പുഴ സ്റ്റേഷനിലെത്തിച്ച ഇവരെ പിന്നീട് വിട്ടയച്ചു. എന്നാൽ, പെൺകുട്ടികൾക്ക് എവിടെനിന്ന് ലഹരി ലഭിച്ചു എന്നന്വേഷിക്കാൻ പോലീസ് തയാറായില്ല. പ്രായപൂർത്തിയാകാത്തതിനാൽ കേസെടുക്കാതെ പറഞ്ഞുവിടുകയായിരുന്നു. നിരവധി പെൺകുട്ടികളാണ് ലഹരി ഉപയോഗത്തിനടിമകളായി പലയിടത്തും കറങ്ങി നടക്കുന്നത്. ഇന്നലെ കലോത്സവ പരിസരത്ത് ശക്തമായ പോലീസ് സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും പെൺകുട്ടികളുടെ ലഹരി ഉപയോഗത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല.
Read More