തലയോലപ്പറമ്പ്: കേസുകളിൽ പിടിക്കപ്പെടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പോലീസിന് സ്ഥലമില്ലാത്തതിനെത്തുടർന്നു വാഹനങ്ങൾ തലയോലപ്പറമ്പ് പട്ടണത്തിന്റെ വിവിധ സ്ഥലങ്ങളിൽ റോഡിന് ഇരുവശങ്ങളിലുമുള്ള നടപ്പാതകളിൽ സൂക്ഷിക്കുന്നത് ഗതാഗത തടസവും അപകടസാധ്യതയുമുണ്ടാക്കുന്നു. പുതിയ പോലീസ് സ്റ്റേഷന്റെ നിർമാണത്തിനായി തലപ്പാറയ്ക്കുസമീപം വാടകക്കെട്ടിടത്തിലേക്ക് സ്റ്റേഷന്റെ പ്രവർത്തനം മാറ്റിയപ്പോൾ പിടിച്ചെടുത്ത മിനിലോറികളും കാറുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ തലപ്പാറ ഭാഗത്തെ റോഡരികിൽ ഇപ്പോഴും സൂക്ഷിക്കുകയാണ്. കാൽനടയാത്രക്കാർക്ക് ഭീഷണിയായി തെരുവുനായ്ക്കളുടെ താവളമായി ഇവിടംമാറി. നിലവിലുള്ള പോലീസ് സ്റ്റേഷന്റ പടിഞ്ഞാറുഭാഗത്ത് കുറുന്തറ പാലത്തിനോട് ചേർന്നു മൂന്നു കാറും ഓട്ടോറിക്ഷയും നടപ്പാതയിൽ കിടക്കുന്നുണ്ട്.സിനിമാ പോസ്റ്ററുകളും രാഷ്ട്രീയപ്പാർട്ടികളുടെ പോസ്റ്ററുകളും പതിക്കുന്നത് ഈ വാഹനങ്ങളുടെ മീതെയായി. കേസിൽ ഉൾപ്പെടുന്ന വാഹനങ്ങൾ പോലീസ് പിടിക്കുമ്പോൾ എംവിഡിയുടെ പരിശോധന കഴിഞ്ഞാൽ പിഴയടച്ച് ഉടമസ്ഥർക്ക് കൊണ്ടുപോകാമെന്നാണ് നിയമം. പിഴ അടയ്ക്കേണ്ട തുക വളരെ വലുതായാൽ പലരും വാഹനം ഉപേക്ഷിക്കുന്ന അവസ്ഥയാണുള്ളത്. വാഹനാപകടങ്ങളിൽ മരണം സംഭവിച്ചിട്ടുണ്ടെങ്കിൽ കോടതിയിൽ കേസ് തീരാതെ വാഹനം…
Read MoreDay: November 19, 2025
2026 ഫിഫ ലോകകപ്പിന് ജര്‍മനി, ഓറഞ്ചീസ്…
ലൈപ്സിഗ്/ആംസ്റ്റര്‍ഡാം: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന്റെ യൂറോപ്യന്‍ യോഗ്യത കടന്ന് ജര്‍മനിയും നെതര്‍ലന്‍ഡ്സും. ഗ്രൂപ്പ് ഘട്ട പോരാട്ടത്തിന്റെ അവസാന മത്സരങ്ങളില്‍ ജയം സ്വന്തമാക്കിയാണ് ഇരു ടീമും 2026 ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ജര്‍മനി 6-0ന് സ്ലോവാക്യയെ കീഴടക്കി. ജയിച്ചില്ലെങ്കില്‍ ലോകകപ്പ് യോഗ്യതയ്ക്കു ഭീഷണി നേരിട്ട അവസ്ഥയിലാണ് ജര്‍മനി ഇറങ്ങിയത്. ലെറോയ് സനയുടെ (36, 41) ഇരട്ട ഗോളാണ് ജര്‍മനിക്ക് സ്വന്തം കാണികളുടെ മുന്നില്‍ അനായാസ ജയമൊരുക്കിയത്. നിക്ക് വോള്ട്ടമേഡ് (18), സെര്‍ജ് ഗ്നാബ്രി (29), റിഡില്‍ ബാക്കു (67), അസാന് ഔഡ്രാഗോ (79) എന്നിവരും ജര്‍മനിക്കായി ലക്ഷ്യംകണ്ടു. ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തില്‍ ലിത്വാനിയയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കു കീഴടക്കിയാണ് ഓറഞ്ചീസ് എന്നറിയപ്പെടുന്ന നെതര്‍ലന്‍ഡ്സ് ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കിയത്. തിജ്ജാനി റെയ്ന്‍ഡേഴ്സ് (16), കോഡ് ഗാക്പോ (58), പെന്സാവി സൈമണ്‍സ് (60),…
Read More‘ഇന്ത്യ കളിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റല്ല’: സുനില്‍ ഗാവസ്കര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിലവില്‍ കളിക്കുന്നത് ടെസ്റ്റ് അല്ലെന്ന ആക്ഷേപവുമായി മുന്‍താരം സുനില്‍ ഗാവസ്കര്‍. വൈറ്റ് ബോള്‍ (ഏകദിനം, ട്വന്റി-20) ക്രിക്കറ്റില്‍നിന്ന് റെഡ് ബോള്‍ ക്രിക്കറ്റ് എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്നത് മനസിലാക്കിയല്ല ഇന്ത്യ കളിക്കുന്നത്. ശരിക്കുള്ള ക്രിക്കറ്റ് ഷോട്ടുകള്‍ കളിക്കുകയാണ് ടെസ്റ്റില്‍ ആവശ്യം. എന്നാല്‍, വമ്പന്‍ ഷോട്ടുകള്‍ കളിച്ച് റണ്‍സ് നേടാം എന്നാണ് ചിലരുടെ തീരുമാനം. ടെസ്റ്റ് ക്രിക്കറ്റില്‍ എല്ലാ പന്തിലും റണ്‍സ് നേടേണ്ടെന്നത് ബാറ്റര്‍മാര്‍ മറക്കുന്നു. കോല്‍ക്കത്ത ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ തെംബ ബൗമ കളിച്ചതാണ് യഥാര്‍ഥ റെഡ് ബോള്‍ ക്രിക്കറ്റ്. ബാറ്റ് ചെയ്യുക വിഷമകരമായ പിച്ചില്‍, ബൗമയുടെ ശൈലി ശരിക്കും ടെസ്റ്റിന്റേതായിരുന്നു. സോഫ്റ്റ് ഹാന്‍ഡ് ഷോര്‍ട്ട് ബാക്ക് ലിഫ്റ്റ് സ്റ്റൈലിലായിരുന്നു ബൗമ ബാറ്റ് ചെയ്തത്. പിച്ചിന്റെ സ്വഭാവം മനസിലാക്കിയുള്ള ബാറ്റിംഗ് ശൈലി. കാരണം, പന്ത് എഡ്ജ് ആയാലും ക്ലോസ് ഇന്‍ ഫീല്‍ഡര്‍മാരുടെ കൈക്കുള്ളിലേക്ക് നേരെ…
Read More‘ടി.പി. 51 വെട്ട്’ … സിപിഎം ശക്തികേന്ദ്രത്തിൽ ജയിക്കാൻ ടി.കെ രമേശൻ വരുന്നു; ടിപി ചിത്രത്തിലെ നായകൻ ഇനി യുഡിഎഫ് സ്ഥാനാര്‍ഥി
കോഴിക്കോട്: രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രമേയമാക്കി എടുത്ത ‘ടി.പി. 51 വെട്ട്’ എന്ന സിനിമയിൽ ടി.പി. ചന്ദ്രശേഖരന്റെ റോൾ ചെയ്ത ടി.കെ. രമേശൻ നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി. വടകര പാക്കയിൽ 42-ാം വാർഡിലാണ് രമേശന് മത്സരിക്കുന്നത്. നേരത്തേ രശ്മി തിയറ്റേഴ്സിൽ നടനായിരുന്ന രമേശൻ ആദ്യമായി സിനിമയിൽ ചെയ്ത വേഷമാണിത്. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ചന്ദ്രശേഖരന്റെ രൂപസാദൃശ്യം കഥാപാത്രത്തെ ശ്രദ്ധേയമാക്കി. പിന്നീട് ചില ടെലി ഫിലിമുകളിലും മുഖം കാണിച്ചിരുന്നു. സിപിഎം ശക്തികേന്ദ്രമായ വാർഡിലാണ് കോൺഗ്രസ് ടിക്കറ്റിൽ കന്നി മത്സരം. സിപിഎം സിറ്റിംഗ് സീറ്റിലാണു രമേശന് മത്സരിക്കുന്നത്. 2019 ജനുവരിയിലാണ്, സിപിഎമ്മിനെ ഏറെ പ്രതിക്കൂട്ടിലാക്കിയ ടി.പി. 51 വെട്ട് സിനിമ റിലീസായത്. അതേസമയം, ചില തിയറ്ററുകള്‍ രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് ചിത്രം റിലീസ് ചെയ്യുന്നതില്‍നിന്നു പിന്മാറിയിരുന്നു. സംവിധായകന് മൊയ്തുതാഴത്തിന്റെ പാസ്പോര്‍ട്ട് ഉള്‍പ്പെടെ തടഞ്ഞുവച്ച സംഭവവും ഉണ്ടായി.
Read Moreമാജിക് ഫലിച്ചില്ല; പകവീട്ടി കാലിക്കട്ട്
തൃശൂർ: കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിലെ സ്വന്തം കാണികൾക്കു മുന്നിലേറ്റ നാണക്കേടിനു പൂരപ്പറന്പിൽത്തന്നെ കണക്കുതീർത്ത് നിലവിലെ ചാന്പ്യൻമാരായ കാലിക്കട്ട് എഫ്സി. സൂപ്പർ ലീഗ് കേരളയിലെ ആദ്യ രണ്ടു സ്ഥാനക്കാർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയപ്പോൾ ആതിഥേയരായ മാജിക് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനു കീഴടക്കി നിലവിലെ ചാന്പ്യൻമാരായ കാലിക്കട്ട് ഒന്നാംസ്ഥാനത്തേക്കു കുതിച്ചു. 86-ാം മിനിട്ടിൽ പകരക്കാരനായെത്തിയ ഷാബാസ് അഹമ്മദിന്റെ ക്രോസിനു തലവച്ച അർജന്റീനക്കാരൻ ഫെഡറിക്കോ ബൊയാസോ ഫ്ലിയൂറിയാണ് നിർണായകഗോൾ സ്കോർ ചെയ്തത്. ജയത്തോടെ ഏഴു മത്സരത്തിൽ നാലു ജയവും രണ്ടു സമനിലയുമായി കാലിക്കട്ടിനു14 പോയിന്റായി. അത്രയും കളിയിൽ 13 പോയിന്റുമായി തൃശൂർ മാജിക് എഫ്സി രണ്ടാംസ്ഥാനത്തുണ്ട്. പ്രതിരോധാത്മക ഫുട്ബോളിന്റെ വക്താവായ മാനേജർ ആന്ദ്രെ ചെർണിഷോവിനു കീഴിൽ ഇതുവരെ മൂന്നു ഗോളുകൾമാത്രം വഴങ്ങിയ മാജിക് എഫ്സി അതേ തന്ത്രവുമായാണു കാലിക്കട്ടിനെയും നേരിടാനിറങ്ങിയത്. സിറ്റിംഗ് ബാക്ക് ആൻഡ് കൗണ്ടർ അറ്റാക്ക് ശൈലിയിലായിരുന്നു…
Read Moreമാനസിക വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേക വോട്ടിംഗ് യന്ത്രം: ഹര്‍ജി തള്ളി
കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്നവരുടെയടക്കം വോട്ട് പ്രത്യേക വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി തള്ളി. മാനസിക വെല്ലുവിളി നേരിടുന്നവരും രാജ്യത്തെ പൗരന്മാരാണെന്നു കോടതി ചൂണ്ടിക്കാട്ടി. പാലാ മരിയാ സദനത്തിലെ അന്തേവാസികളുടെ വോട്ട് ചാലഞ്ച് വോട്ടായി മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളായ ജോമോന് ജേക്കബ്, തോമസ് പള്ളിയില്‍ എന്നിവര്‍ നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് പരിഗണിച്ചത്. പാലാ നഗരസഭ ഏഴാം ഡിവിഷനിലെ മരിയ സദനത്തിലെ 60 അന്തേവാസികളുടെ പേര് ഒരേ വീട്ടുനമ്പറില്‍ കരട് വോട്ടര്‍ പട്ടികയിലുണ്ടായിരുന്നു. പേര് നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ നേരത്തേ മുനിസിപ്പാലിറ്റി ഇലക്ഷന് രജിസ്ട്രേഷന് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. അധികൃതര്‍ അന്തിമ പട്ടികയില്‍ മറ്റുള്ളവരെ നിലനിര്‍ത്തി. തുടര്‍ന്നാണ് വോട്ട് പ്രത്യേകം രേഖപ്പെടുത്തി സേഫ് കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, തെളിവിന്റെ കണികപോലുമില്ലാതെയും മരിയസദനത്തിന്റെ പ്രതിനിധികളെ കക്ഷി ചേര്‍ക്കാതെയും നല്കിയ ഹര്‍ജി, അന്തേവാസികള്‍ക്ക് അപമാനമുണ്ടാക്കുന്നതാണെന്ന് കോടതി…
Read Moreകൊച്ചി കാണാൻ വീണ്ടും ആഡംബര കപ്പലുകൾ
നീണ്ട ഇടവേളയ്ക്കുശേഷം കൊച്ചി തീരത്ത് വീണ്ടും ആഡംബര കപ്പലെത്തി. വിവിധ രാജ്യങ്ങളിൽനിന്നുള്ള 709 വിനോദസഞ്ചാരികളുമായി എംവി വേൾഡ് ഒഡീസി കപ്പലാണ് ഇന്നലെ കൊച്ചിയിലെത്തിയത്. ദ്വീപുരാഷ്ട്രമായ ബഹാമസിൽനിന്നുള്ള ആഡംബര കപ്പലാണിത്. പോർട്ട് ലൂയിസിൽനിന്നാണ് യാത്രക്കാരുമായി കൊച്ചിയിലേക്കെത്തിയത്. 176 ജീവനക്കാരും കപ്പലിലുണ്ട്. കപ്പലിലെ സഞ്ചാരികളെ കൊച്ചിൻ പോർട്ട് അധികൃതർ സ്വീകരിച്ചു. സഞ്ചാരികൾ കേരളത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും. 23ന് വിയറ്റ്നാമിലേക്കാണ് എംവി വേൾഡ് ഒഡീസി യാത്ര തുടരുക. കൊളംബോയിൽനിന്നു സെലിബ്രിറ്റി മില്ലേനിയം ആഡംബര കപ്പൽ 21ന് കൊച്ചിയിലെത്തും. 2034 യാത്രക്കാരുമായെത്തുന്ന കപ്പൽ പിറ്റേന്നു മുംബൈയിലേക്കു പോകും.
Read Moreഹസീനയ്ക്കെതിരായ വിധി: ബംഗ്ലാദേശ് ശാന്തം; അവാമി ലീഗിന്റെ ബന്ദിൽ അക്രമങ്ങൾ ഉണ്ടായില്ല
ധാക്ക: മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കു വധശിക്ഷ വിധിച്ച കോടതി വിധിക്കു പിന്നാലെ ബംഗ്ലാദേശ് ശാന്തം. ഹസീനയുടെ അവാമി ലീഗ് പാർട്ടി ഇന്നലെ പ്രഖ്യാപിച്ച ബന്ദിൽ അക്രമസംഭവങ്ങളുണ്ടായില്ല. ബംഗ്ലാദേശിലുടനീളം വൻതോതിൽ സുരക്ഷാ സേനയെ വിന്യസിച്ചിരുന്നു. അതേസമയം ,അക്രമം ഭയന്ന് ജനം പുറത്തിറങ്ങാൻ മടിച്ചു. ധാക്ക അടക്കം പ്രധാന നഗരങ്ങളിലെ നിരത്തുകളിൽ വളരെക്കുറച്ച് വാഹനങ്ങളേ പ്രത്യക്ഷപ്പെട്ടുള്ളൂ. സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കാലിയായിരുന്നു. സായുധ പോലീസ്, റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ, പാരാമിലിട്ടറി എന്നീ സുരക്ഷാ വിഭാഗങ്ങൾ രാജ്യത്തുടനീളം നിലയുറപ്പിച്ചിരുന്നു. സർക്കാർ ഓഫീസുകൾക്കു പ്രത്യേക സുരക്ഷ നല്കി. ഇന്നു മുതൽ മൂന്നു ദിവസത്തേക്കു രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾക്ക് അവാമി ലീഗ് ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സർക്കാർവിരുദ്ധ കലാപം അടിച്ചമർത്തിയ കേസിലാണു ധാക്കയിലെ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ തിങ്കളാഴ്ച ഷേഖ് ഹസീനയ്ക്കു വധശിക്ഷ വിധിച്ചത്. ബംഗ്ലാദേശ് സ്ഥാപിതമായ 1971ലെ വിമോചനയുദ്ധത്തിൽ കുറ്റകൃത്യങ്ങൾ…
Read Moreകുടുംബദോഷം മാറ്റാൻ ജ്യോത്സ്യനെ മൈമുന വീട്ടിലേക്ക് വിളിച്ചു; വീട്ടിലെത്തിയ ജ്യോത്സ്യനെ നഗ്നനാക്കി ഫോട്ടോയെടുത്ത് പണം തട്ടാൻ ശ്രമം; മുഖ്യപ്രതി അറസ്റ്റിൽ
കൊഴിഞ്ഞാമ്പാറ: കുടുംബദോഷമകറ്റാൻ എന്ന വ്യാജേന ജ്യോത്സ്യനെ കെണിയിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയെ കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി. ഒളിവിലായിരുന്ന കഞ്ചിക്കോട് മുക്രോണി എസ്. ബിനീഷ് കുമാർ (40) ആണ് എട്ടു മാസത്തിനുശേഷം പിടിയിലായത്. പിടികൂടുന്നതിനിടെ പോലീസിനെ ആക്രമിച്ച പ്രതിക്കെതിരേ കേസെടുത്തു. ഇയാളുടെ ആക്രമണത്തിൽ എസ്ഐ കെ. ഷിജു, സീനിയർ സിപിഒമാരായ ബി. അബ്ദുൾ നാസർ, എം. കൃഷ്ണനുണ്ണി, ഹരിദാസ് എന്നിവർക്കാണ് പരിക്കേറ്റത്. മാർച്ച് 12നാണ് കേസിനാസ്പദമായ സംഭവം. കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്കു ജ്യോത്സ്യനെ വിളിച്ചുവരുത്തി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തശേഷം നഗ്നചിത്രങ്ങൾ പകർത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച കവർച്ചാസംഘത്തിലെ പ്രധാന പ്രതിയാണ് ബിനീഷ്കുമാർ. ഇയാൾക്കെതിരേ കുഴൽമന്ദം, ആലത്തൂർ, വാളയാർ, എറണാകുളം, തൃശൂർ, കൊല്ലം, തിരുപ്പുർ, കോയമ്പത്തൂർ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു. നേരത്തേ കേസിലുൾപ്പെട്ട മലപ്പുറം മഞ്ചേരി സ്വദേശിനി മൈമുന (44), കുറ്റിപ്പള്ളം പാറക്കാൽ…
Read Moreജീവനുള്ളതല്ല, എഐ അമ്മയും കുഞ്ഞും; സിപ് ലൈൻ തകർന്ന് അമ്മയും കുഞ്ഞും അപകടത്തിൽപെടുന്ന എഐ വീഡിയോ; പ്രതിയെ പിടികൂടി സൈബർ പോലീസ്
ആലപ്പുഴ: വയനാട്ടിൽ സിപ് ലൈൻ തകർന്ന് അമ്മയും കുഞ്ഞും അപകടത്തിൽപെടുന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ എഐ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച യുവാവ് പിടിയിൽ. ആലപ്പുഴ തിരുവമ്പാടി തൈവേലിക്കം വീട്ടിൽ കെ. അഷ്കർ ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് പ്രതിയെ പിടികൂടിയത്. യുവതി കുഞ്ഞിനെയും എടുത്ത് സിപ് ലൈനിൽ കയറുന്നതിനിടെ റോപ് പൊട്ടി താഴേക്ക് പതിക്കുന്ന തരത്തിലുള്ള ഭീതി പടർത്തുന്ന വീഡിയോ ആണ് അഷ്കർ നിർമിച്ച് പ്രചരിപ്പിച്ചത്. സംഭവം വയനാട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നും ഇയാൾ പ്രചരിപ്പിച്ചു. വയനാട്ടിലെ ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള വീഡിയോയിൽ സൈബര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ‘അഷ്ക്കറലി റിയാക്ടസ്’ എന്ന അക്കൗണ്ടിലൂടെയാണ് പ്രതി ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നത്
Read More