കാരക്കാസ്: ഈ വർഷത്തെ സമാധാന നൊബേൽ ജേതാവായ വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ മച്ചാഡോ പുരസ്കാരം വാങ്ങാൻ നോർവേയ്ക്കു പോകരുതെന്ന് മഡുറോ ഭരണകൂടം. പോയാൽ മരിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുമെന്ന് വെനസ്വേലൻ അറ്റോർണി ജനറൽ താരിക് വില്യം സാബ് ഭീഷണി മുഴക്കി. മഡുറോ ഭരണകൂടം തീവ്രവാദം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിരിക്കുന്ന മരിയ അറസ്റ്റ് ഭയന്ന് ദീർഘകാലമായി ഒളിവിലാണ്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മഡുറോയ്ക്കെതിരേ മത്സരിക്കുന്നതിനും മരിയയ്ക്കു വിലക്കുണ്ടായിരുന്നു. ഇതേത്തുടർന്ന് എഡ്മുണ്ടോ ഗോൺസാലസ് എന്ന അനുയായിയെയാണ് മരിയ സ്ഥാനാർഥിയാക്കിയത്. മഡുറോ ജയിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ വൻതോതിൽ കൃത്രിമം നടന്നതായി ആരോപിക്കപ്പെടുന്നു. മഡുറോയുടെ പീഡനം ഭയന്ന് ഗോൺസാലസ് നേരത്തേ സ്പെയിനിൽ അഭയം തേടിയിരുന്നു.
Read MoreDay: November 22, 2025
പമ്പാവാലിയിൽ വീട്ടുമുറ്റത്തു നിന്ന വയോധികയ്ക്ക് കാട്ടുപന്നിയുടെ ആക്രമണം; രാഷ്ട്രപതിയുടെ വരവിനോടനുബന്ധിച്ച് പമ്പയിൽ നിന്ന് കൊണ്ടുവിട്ട പന്നിയാണ് വീട്ടമ്മയെ ആക്രമിച്ചതെന്ന് നാട്ടുകാർ
കണമല: വീട്ടുമുറ്റത്തേക്ക് ഇറങ്ങിയ 71 കാരിയെ പാഞ്ഞുവന്ന കാട്ടുപന്നി ആക്രമിച്ചു. കാലിനും കാൽമുട്ടിനും ഗുരുതരമായി പരിക്കേറ്റ വയോധികയെ ഉടനെ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ വൈകുന്നേരം പമ്പാവാലി അഴുതമുന്നി ഏനാമറ്റത്തിൽ അന്നമ്മ ജോസഫി (ലീലാമ്മ) നെയാണ് കാട്ടുപന്നി ആക്രമിച്ചു വീഴ്ത്തിയത്. പന്നിയുടെ തേറ്റ കാലിൽ തുളച്ചുകയറി മുറ്റത്ത് വീണുകിടന്ന വയോധിക രക്തം വാർന്ന് ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു. വയോധികയെ കുത്തി വീഴ്ത്തിയശേഷം പന്നി പാഞ്ഞുപോയി. ഓടിക്കൂടിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് അന്നമ്മയെ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. പമ്പയിലെ കാട്ടുപന്നികളെ വനപാലകർ രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന് മുമ്പ് പമ്പാവാലി മേഖലയിൽ എത്തിച്ചു വിട്ടെന്നും ഈ പന്നികളിൽ ഒന്നാണ് ആക്രമിച്ചതെന്നും നാട്ടുകാർ ആരോപിക്കുന്നു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് കർഷകർ ദാരുണമായി കൊല്ലപ്പെട്ട സംഭവമുണ്ടായ പമ്പാവാലി കണമലയിൽ കഴിഞ്ഞയിടെയായി വന്യമൃഗശല്യം കുറഞ്ഞതായിരുന്നു. പമ്പ മേഖലയിൽനിന്നു കൂട്ടത്തോടെ കാട്ടുപന്നികളെ…
Read Moreരൂപയ്ക്ക് വൻ വീഴ്ച: ഡോളറിനെതിരേ രൂപയുടെ മൂല്യം ആദ്യമായി 89ലെത്തി
മുംബൈ: ആഭ്യന്തര, ആഗോള ഓഹരിവിപണികളിലുണ്ടായ ദൗർബല്യം മൂലം ഡോളറിനെതിരേ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ. ആദ്യമായി ഡോളറിനെതിരേ രൂപ 89 എന്ന നില കടന്നു. മൂന്നു മാസത്തിനിടിയിലെ ഒരു ദിവസം രൂപയ്ക്കുണ്ടായ ഏറ്റവും വലിയ ഇടിവാണിത്. ഇൻട്രാഡേ വ്യാപാരത്തിൽ ഡോളറിനെതിരേ 93 പൈസ നഷ്ടത്തോടെ 89.61 എന്ന നിലയിൽ ഇടിഞ്ഞ രൂപ 87 പൈസ നഷ്ടത്തോടെ 89.43 എന്ന നിലയിൽ വ്യാപാരം പൂർത്തിയാക്കി. ഒക്ടോബർ 14ന് കുറിച്ച എക്കാലത്തെയും താഴ്ന്ന നിരക്കായ 88.81നെയാണ് മറികടന്നത്. ഈ വർഷം മേയ് എട്ടിലെ താഴ്ചയ്ക്കുശേഷം രൂപ ഒരു ദിവസം നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണ്. ഡോളറിനെതിരേ ഈ വർഷം ഇതുവരെ 4.6 ശതമാനത്തിലധികം ഇടിഞ്ഞ രൂപ ഏഷ്യൻ വിപണിയിലെ ഏറ്റവു ദുർബലമായ കറൻസികളിൽ ഒന്നായി മാറി. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ മങ്ങിയതും ഇന്ത്യ-യുഎസ്…
Read Moreമോഷണരീതി ഭീത്തിതുരന്ന് അകത്ത് കടക്കുന്നത്; ജയിൽ വാസം പതിവായതോടെ സന്തോഷ് തൊരപ്പൻ സന്തോഷായി; ഇത്തവണ തൊരപ്പൻ അകത്താകുന്നത് വ്യത്യസ്തമായ ഒരു കാരണം കൊണ്ട്
കാസർഗോഡ്: കവർച്ചാശ്രമത്തിനിടെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽനിന്ന് ചാടി കാലൊടിഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് പിടിയിലായി. ഇന്നലെ പുലർച്ചെ രണ്ടോടെ മേൽപ്പറമ്പിലെ കാഷ് ഹൈപ്പർ മാർക്കറ്റിലാണ് ഇയാൾ കവർച്ചാശ്രമം നടത്തിയത്. ഇതേ സമയത്ത് കെട്ടിടത്തിനു സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് എടുക്കാനെത്തിയ യുവാക്കൾ ഹൈപ്പർ മാർക്കറ്റിനകത്തുനിന്ന് ശബ്ദം കേട്ട് നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു. ഇതോടെയാണ് സന്തോഷ് ഒന്നാംനിലയിൽനിന്ന് താഴേക്ക് ചാടിയത്. തുടർന്ന് ഇയാളെ നാട്ടുകാർ പിടികൂടി മേൽപ്പറമ്പ് പോലീസിന് കൈമാറുകയായിരുന്നു. ഹൈപ്പർ മാർക്കറ്റിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് ഇയാൾ അകത്തു കടന്നത്. കാഷ് കൗണ്ടറിലുണ്ടായിരുന്ന 3,000 രൂപ കൈക്കലാക്കിയിരുന്നു. ഇതിനിടയിലാണ് നാട്ടുകാരുടെ ബഹളം കേട്ട് രക്ഷപ്പെടാനായി താഴേക്കു ചാടിയത്. കണ്ണൂർ പുലിക്കുരുമ്പ സ്വദേശിയായ സന്തോഷ് വ്യത്യസ്തമായ മോഷണരീതികളും ജയിൽവാസവും പതിവാക്കിയതിലൂടെയാണ് കുപ്രസിദ്ധി നേടിയത്. ശിക്ഷ കഴിഞ്ഞ് ജയിലിൽനിന്നിറങ്ങിയാലും പുതിയ കവർച്ചകൾ നടത്തി വീണ്ടും അകത്താകുകയാണ് ഇയാളുടെ രീതി. ജയിലിൽവച്ച് പരിചയപ്പെടുന്നവർക്ക്…
Read Moreഗിൽ മടങ്ങി: രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ ഋഷഭ് പന്ത് നയിക്കും
ഗോഹട്ടി: രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽനിന്ന് ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി. കഴുത്തിന് പരിക്കേറ്റ് വിശ്രമത്തിലുള്ള ഗിൽ കൂടുതൽ പരിശോധനകൾക്കും ചികിത്സയ്ക്കുമായി സ്പെഷ്യലിസ്റ്റിനെ സമീപിക്കാൻ വെള്ളിയാഴ്ച രാവിലെ മുംബൈയിലേക്ക് മടങ്ങി. ഗിൽ വ്യാഴാഴ്ച ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നില്ല. ഫിറ്റ്നസ് തെളിയിക്കുന്നതിനായി വെള്ളിയാഴ്ച അന്തിമ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയനാകേണ്ടതായിരുന്നു. എന്നാൽ ബിസിസിഐ മെഡിക്കൽ ടീം റിസ്ക് എടുക്കരുതെന്ന് നിർദേശിച്ചതിനാൽ അദ്ദേഹം ഫിറ്റ്നസ് പരിശോധനയിൽ നിന്ന് പിന്മാറി. ഗില്ലിന്റെ അഭാവത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ ഋഷഭ് പന്ത് നയിക്കും. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയതിന് പിന്നാലെയാണ് ഗില്ലിന് കഴുത്തുവേദന അനുഭവപ്പെട്ടത്. വെറും മൂന്ന് പന്ത് മാത്രമാണ് താരം നേരിട്ടത്. പിന്നീട് സ്കാനിംഗ് അടക്കമുള്ള പരിശോധനകൾക്ക് വിധേയനായ ഗില്ലിന് വീണ്ടും ബാറ്റിംഗിനിറങ്ങാനായില്ല. രണ്ടാം ഇന്നിംഗ്സിൽ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 93…
Read Moreകേരള സൂപ്പർ ലീഗ്: തൃശൂരിനെ തളച്ച് കൊന്പൻസ്
തൃശൂർ: ഗാലറിയിലെ ആവേശം കളത്തിൽ ഇറങ്ങാത്ത വിരസമത്സരത്തിൽ തൃശൂർ മാജിക് എഫ്സിയും തിരുവനന്തപുരം കൊന്പൻസും 1-1 സമനിലയിൽ പിരിഞ്ഞു. ആദ്യപകുതിയിലായിരുന്നു രണ്ടു ഗോളുകളും. നാലാം മിനിറ്റിൽ കൊന്പൻസിന്റെ പോളോ വിക്ടറും 15-ാം മിനിറ്റിൽ തൃശൂരിന്റെ ഫൈസൽ അലിയുമായിരുന്നു സ്കോറർമാർ. സമനിലയോടെ മാജിക് എഫ്സി കാലിക്കട്ടിനൊപ്പം പോയിന്റ് നിലയിൽ ഒന്നാമതെത്തി – 14 പോയിന്റ്. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തുന്ന തിരുവനന്തപുരം 11 പോയിന്റോടെ മൂന്നാംസ്ഥാനത്തേക്കു കയറി.നല്ലൊരു പോരാട്ടം പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശരാക്കുന്ന പ്രകടനത്തിനാണ് തൃശൂർ മുനിസിപ്പൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. സ്വന്തം തട്ടകത്തിൽ മൂന്നാം മത്സരത്തിനിറങ്ങിയ തൃശൂർ തീർത്തും നിറംമങ്ങി. കൊന്പൻസിനുതന്നെയായിരുന്നു ഇന്നലെ തലയെടുപ്പ്. തിരുവനന്തപുരത്തിന്റെ മുന്നേറ്റത്തോടെതന്നെയായിരുന്നു മത്സരത്തിന്റെ തുടക്കം. ആദ്യ ഫ്രീ കിക്ക് നേടിയതും അവർതന്നെ. പിറകേ സലാം രഞ്ജന്റെ ഹെഡർ ഗോളി കമാലുദീന്റെ കൈകളിലൊതുങ്ങിയെങ്കിലും പിറകേ മാജിക് നെറ്റിൽ ഗോൾ വീണു. അഞ്ചാംമിനിറ്റിൽ കൗണ്ടർ…
Read Moreസ്പായിൽ പോയ പോലീസുകാരനെതിരെ പരാതിയുമായി ജീവനക്കാരി; ഇടനിലക്കാരനായി നിന്ന എസ്ഐ പോലീസുകാരനിൽ നിന്ന് തട്ടിയെടുത്തത് 4 ലക്ഷം രൂപ; പിന്നെ സംഭവിച്ചത്…
കൊച്ചി: സ്പായിൽ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി സിവിൽ പോലീസ് ഓഫീസറിൽ നിന്നും പണം കവർന്ന എസ്ഐക്കെതിരെ കേസ്. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ. ബിജുവാണ് സിപിഒയെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്തത്. സിപിഒ സ്പായിൽ പോയി മടങ്ങിയ ശേഷം ജീവനക്കാരിയുടെ മാല കാണാതായിരുന്നു. ഇവർ ഇക്കാര്യം സിപിഒയെ വിളിച്ച് അറിയിച്ചു. തുടർന്ന് ജീവനക്കാരിയുടെ താലിമാല മോഷ്ടിച്ചു എന്ന് കാണിച്ച് സിപിഒയ്ക്കെതിരെ പരാതി ഉന്നയിച്ചു. ഈ വിഷയത്തിലാണ് ഇടനലിക്കാരനായി എസ്ഐ ബിജു ഇടപെടുന്നത്. പണം നൽകണമെന്നും വീട്ടിൽ അറിഞ്ഞാൽ വിഷയമാകുമെന്നും എസ്ഐ ബിജു സിപിഒയോട് പറഞ്ഞു. പിന്നാലെ സിപിഒയെ കബളിപ്പിച്ച് നാല് ലക്ഷം രൂപ തട്ടുകയായിരുന്നു. കബളിക്കപ്പെട്ടു എന്ന് സംശയം തോന്നിയതിനെ തുടർന്ന് സിപിഒ പാലരിവട്ടം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വസ്തുതയുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. പിന്നാലെ എസ്ഐയ്ക്കെതിരെ കേസ്…
Read Moreലക്ഷ്യ സെൻ സെമിയിൽ
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസ് ബാഡ്മിന്റണ്‍ ക്വാർട്ടറിൽ അരങ്ങേറിയ ഇന്ത്യൻ പേരാട്ടത്തിൽ ആയുഷ് ഷെട്ടിയെ പരാജയപ്പെടുത്തി ലക്ഷ്യ സെൻ സെമി ഫൈനലിൽ കടന്നു. 23-21, 21-11 സ്കോറിനായിരുന്നു ലക്ഷ്യ സെന്നിന്റെ ജയം. പ്രണോയ്, കിടംബി ശ്രീകാന്ത് അടക്കമുള്ള താരങ്ങൾ നേരത്തേ പുറത്തായതോടെ ഏക ഇന്ത്യൻ പ്രതീക്ഷയാണ് ലക്ഷ്യ സെൻ. സിഡ്നിയിൽ നടന്ന ഓസ്ട്രേലിയൻ ഓപ്പണ്‍ സൂപ്പർ 500 ടൂർണമെന്റിൽ ഇന്ത്യൻ പുരുഷ ബാഡ്മിന്റണ്‍ ഡബിൾസ് ജോഡികളായ സാത്വിക്സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും തോൽവി വഴങ്ങി പുറത്തായി. ക്വാർട്ടറിൽ ഇൻഡോനേഷ്യൻ ജോഡികളോട് 21-19, 21-15 സ്കോറിനായിരുന്നു പരാജയം.
Read Moreമുറ്റത്ത് സ്ത്രീയുടെ ജഡം ചാക്കിൽ കെട്ടിയ നിലയിൽ; സമീപത്ത് മദ്യലഹരിയിൽ ഏഴുനേൽക്കാൻ പോലും പറ്റാതെ വീട്ടുടമസ്ഥൻ; ബെഡ്റൂമിൽ മൃതദേഹം വലിച്ചിഴച്ചതിന്റെ പാടുകൾ
കൊച്ചി: എറണാകുളം തേവരയിൽ സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തി. കോന്തുരുത്തി പള്ളിക്ക് സമീപമുള്ള വീട്ടിലേക്കുള്ള ഇടനാഴിയിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ വീട്ടുടമസ്ഥൻ ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിന് സമീപം മദ്യലഹരിയിൽ അബോധാവസ്ഥയിലിരിക്കുകയായിരുന്നു ജോർജ്. രാവിലെ പ്രദേശത്ത് എത്തിയ ശുചീകരണതൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ കൗണ്‍സിലറെ അറിയിക്കുകയായിരുന്നു. കൊലപാതകമാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. സൗത്ത് എസിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. തമിഴ്നാട് സ്വദേശിനിയുടെ മൃതദേഹമെന്നാണ് സംശയം. കസ്റ്റഡിയിലെടുക്കുമ്പോള്‍ ജോര്‍ജ് മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു. രാവിലെ ഇയാള്‍ ചാക്ക് അന്വേഷിച്ച് നടന്നതായി നാട്ടുകാര്‍ പറയുന്നു. കാര്യം തിരക്കിയപ്പോള്‍ വീട്ടുവളപ്പില്‍ ഒരുപൂച്ച ചത്തു കിടക്കുന്നുണ്ടെന്നും അതിനെ മാറ്റാന്‍ ആണെന്നും പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു. അതേസമയം, ഇയാളുടെ വീടിനുള്ളിൽ നിന്ന് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ബെഡ്റൂമിലും അടുക്കളയിലുമടക്കം മൃതദേഹം വലിച്ചിഴച്ചതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. പരസ്പര വിരുദ്ധമായ മൊഴികളാണ്…
Read More