മലപ്പുറം: കുടുംബവഴക്കിനെത്തുടർന്ന് യുവാവിനെ ജ്യേഷ്ഠന് കുത്തിക്കൊന്നു. പൂക്കോട്ടൂര്‍ പള്ളിമുക്കിലാണ് നാടിനെ നടുക്കിയ സംഭവം.പൂക്കോട്ടൂര്‍ പള്ളിമുക്ക് സ്വദേശി അമീര്‍ സുഹൈല്‍ (26) ആണ് കൊലപ്പെട്ടത്. ജ്യേഷ്ഠന് ജുനൈദ് (28) ആണ് കുത്തിയത്. കൃത്യം നടത്തിയതിന് പിന്നാലെ ഇയാൾ കത്തിയുമായി ബൈക്കിൽ മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.ഇന്ന് പുലര്‍ച്ചെ അഞ്ചോടെയായിരുന്നു കൊലപാതകം. കുടുംബവഴക്കും സാമ്പത്തിക ഇടപാടുകളുംസംബന്ധിച്ച വാക്കുതര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീട്ടിലെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമീര്‍ സുഹൈലിന്റെ നെഞ്ചിലാണ് നിരവധി തവണ കുത്തിയത്. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജുനൈദിന്റെ ഭാര്യയും മക്കളും അവരുടെ വീട്ടിലായിരുന്നു. അമീർ അവിവാഹിതനാണ്.
Read MoreDay: November 25, 2025
മുന്നറിയിപ്പുമായി പോലീസ്: ഓണ്‍ലൈന്‍ ചങ്ങാതിമാരുടെ സമ്മാനത്തില്‍ വീഴല്ലേ
കൊച്ചി: സമൂഹമാധ്യങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത ശേഷം തട്ടിപ്പു നടത്തുന്നരീതി സംസ്ഥാനത്ത് വീണ്ടും വ്യാപകമാകുന്നു. ഇത്തരം സംഘങ്ങള്‍ക്കെതിരേ കരുതിയിരിക്കണമെന്ന മുന്നറിയിപ്പാണ് സൈബര്‍ പോലീസ് നല്‍കുന്നത്. “നിങ്ങള്‍ക്ക് സമ്മാനം വേണോ മാനം വേണോ’ എന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. തട്ടിപ്പ് രീതി ഇങ്ങനെസമൂഹമാധ്യമങ്ങളില് നിങ്ങളുമായി ചങ്ങാത്തത്തില്‍ ഏര്‍പ്പെട്ട ശേഷം വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന അവര്‍ ധനികരാണെന്നു തെറ്റിധരിപ്പിച്ച് നിങ്ങളുടെ വിശ്വാസം നേടിയെടുക്കും. തുടര്‍ന്ന് നിങ്ങള്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യും. സമ്മാനത്തിന്റെയും, അത് പായ്ക്ക് ചെയ്തു നിങ്ങളുടെ വിലാസം എഴുതി വച്ചിരിക്കുന്നതിന്റയും ഫോട്ടോ ഉള്‍പ്പെടെ അവര്‍ നിങ്ങള്‍ക്ക് അയച്ചു നല്‍കും. ഇനിയാണ് യഥാര്‍ഥ തട്ടിപ്പിന്റെ തുടക്കം. കസ്റ്റംസിന്റെയോ എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥന്റെയോ പേരില്‍ ഒരു വ്യാജ ഫോണ്‍ കോള്‍ പിന്നീട് നിങ്ങളെ തേടിയെത്തും. നിങ്ങളുടെ പേരില്‍ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ പാര്‍സലായി അവിടെ എത്തിയിട്ടുണ്ടെന്നും, അതിന്…
Read Moreകാറ്റിലും മഴയിലും വീട് നഷ്ടപ്പെട്ട കൂട്ടുകാരന് കൈത്താങ്ങായി സഹപാഠികൾ
ശക്തമായ കാറ്റിലും മഴയിലും വീട് നഷ്ടപ്പെട്ട പ്രിയ കൂട്ടുകാരന് കൈത്താങ്ങായി സഹപാഠികൾ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് കരുമാടി കിഴക്കേ വാര്യത്തറ സുരേഷ് കുമാറിനാണ് വീട് നിർമാണം ആരംഭിക്കാനുള്ള ആദ്യ ഘട്ടമായി ബാല്യകാല സഹ പാഠികൾ ചേർന്ന് തുക നൽകിയത്. 1989ൽ പുന്നപ്ര അറവുകാട് സ്കൂളിൽ സുരേഷ് കുമാറിനൊപ്പം എസ്എസ്എൽസിക്ക് പഠിച്ച സുഹൃത്തുക്കളാണ് സഹായ ഹസ്തവുമായെത്തിയത്. കഴിഞ്ഞ മാസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് സുരേഷ് കുമാറിന്റെ വീട് നിലംപതിച്ചത്. സുരേഷ് കുമാറിന്റെ അമ്മ തങ്കമ്മ പുറത്തേക്കിറങ്ങിയപ്പോഴാണ് വീടിന്റെ ഒരുഭാഗം നിലം പൊത്തിയത്. അൽപ്പസമയം കഴിഞ്ഞപ്പോൾ വീടിന്റെ മറ്റ് ഭാഗവും നിലംപൊത്തുകയായിരുന്നു.കൂലിപ്പണിക്കാരനായ സുരേഷ് കുമാർ ജോലിക്കും ഭാര്യ സിന്ധു തൊഴിലുറപ്പ് ജോലിക്കും പോയ സമയത്താണ് അപകടമുണ്ടായത്. ഏകദേശം 30 വർഷം പഴക്കമുള്ള വീടിന്റെ ഓടിട്ട മേൽക്കൂരയും ഭിത്തിയുമെല്ലാം നിലം പതിച്ചതോടെ വീട്ടുപകരണങ്ങളും തകർന്നു. ലൈഫ് ഭവന പദ്ധതിയിൽ…
Read Moreപോലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്: അറസ്റ്റിലായ സ്പാ ജീവനക്കാരിയെ ചോദ്യംചെയ്യുന്നു; ഇന്നു കോടതിയില്‍ ഹാജരാക്കും
കൊച്ചി: എറണാകുളത്ത് ഗ്രേഡ് എസ്ഐയുടെ നേതൃത്വത്തില്‍ പോലീസുകാരനെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സ്പാ ജീവനക്കാരിയെ പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ആര്. സനീഷിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്യുന്നു. കേസിലെ മൂന്നാം പ്രതിയും സ്പാ ജീവനക്കാരിയുമായ വൈക്കം സ്വദേശിനി രമ്യയെ ഒളിവില്‍ കഴിഞ്ഞിരുന്ന ചമ്പക്കരയില്‍ നിന്നാണ് പാലാരിവട്ടം പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. മുമ്പും ഇവര്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ, സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ, പോലീസുകാരനില്‍നിന്ന് തട്ടിയെടുത്ത തുകയില്‍ എത്ര രൂപ ഇവര്‍ക്ക് ലഭിച്ചു തുടങ്ങിയ കാര്യങ്ങളാണ് പോലീസ് മുഖ്യമായും ചോദിച്ചറിയുന്നത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനുശേഷം ഉച്ചയോടെ ഇവരെ കോടതിയില്‍ ഹാജരാക്കും. തട്ടിപ്പു കേസിലെ ഒന്നാം പ്രതിയായ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഗ്രേഡ് എസ്ഐ ആയിരുന്ന കെ.കെ. ബൈജു ഇപ്പോഴും ഒളിവില്‍ തന്നെയാണ്. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി. ഇയാളെ അന്വേഷണ വിധേയമായി…
Read Moreഅയ്യപ്പന്റെ സ്വര്‍ണം കട്ടവര്ക്കുള്ള മറുപടി തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുമെന്ന് കെ.സി. വേണുഗോപാല്‍
ചേര്‍ത്തല: കേരളത്തെ സര്‍വനാശത്തിലേക്കു നയിച്ചതിനൊപ്പം അയ്യപ്പന്റെ സ്വര്‍ണവും കൊള്ളയടിച്ച സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും അവര്‍ക്കുള്ള മറുപടി കേരളത്തിലെ ജനങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നല്‍കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ചേര്‍ത്തല എന്‍എസ്എസ് യൂണിയന് ഹാളില്‍ നടന്ന യുഡിഎഫ് നഗരസഭാ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനും സ്ഥാനാര്‍ഥി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2026ല്‍ കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും അതിനു മുന്നോടിയായി ചേര്‍ത്തല നഗരസഭയിലടക്കം മാറ്റങ്ങള്‍ തെളിയണം. നഗരത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ഭരണപരാജയമായിരുന്നെന്നും കൃത്യമായ പദ്ധതികളോടെ നഗരത്തെ വികസനത്തിലേക്കു നയിക്കുന്ന പദ്ധതികളാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ദേശീയപാത വികസനത്തില്‍ റെയില്‍വേ സ്റ്റേഷനുമുന്നിലടക്കം ചേര്‍ത്തലയോട് കുറ്റകരമായ അനാസ്ഥായാണു കാട്ടിയിരിക്കുന്നത്. യുഡിഎഫിന് അനുകൂല തരംഗമാണെല്ലായിടത്തുമെന്നും എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ഓരോ പ്രവര്‍ത്തകനും യുഡിഎഫ് വിജയത്തിനായി രംഗത്തിറങ്ങണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്മാന് സി.കെ. ഷാജിമോഹന്‍ അധ്യക്ഷനായി. കെപിസിസി വൈസ്…
Read Moreകുളിമുറിയിൽ വീണ് ജി. സുധാകരന് പരിക്ക്; ആശുപത്രിയിലെത്തി മന്ത്രി സജി ചെറിയാൻ; അസുഖവിവരങ്ങൾ അന്വേഷിച്ച് 15 മിനിറ്റോളം തങ്ങി
മാന്നാർ: കുളിമുറിയിൽ വഴുതി വീണ് കാലിനു പരിക്കേറ്റ് പരുമല ആശുപത്രിയിൽ കഴിയുന്ന മുൻമന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരനെ മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനു സി. പുളിക്കൽ, പരുമല ആശുപത്രി സിഇഒ ഫാ.എം.സി, പൗലോസ്, മാന്നാർ ടൗൺ എൽഡിഎഫ് സ്ഥാനാർഥി സുരയ്യ ബഷീർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തെ പരിശോധിക്കുന്ന ഡോ. മാത്യു വർഗീസിനോടും ജി. സുധാകരന്റെ പത്നിയോടും വിവരങ്ങൾ തിരക്കി പതിനഞ്ചു മിനിറ്റോളം ആശുപത്രിയിൽ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. ഇന്നലെ രാവിലെയാണ് കുളിമുറിയിൽ വഴുതി വീണ് ജി.സുധാകരന് കാലിനു പരിക്കേറ്റത്. പരിശോധനയിൽ മൾട്ടിപ്പിൾ ഫ്രാക്ചർ കണ്ടെത്തിയതിനാൽ കാലിന് ഓപ്പറേഷൻ നടത്തിയ ശേഷം ആശുപത്രിയിൽ കഴിയുകയാണ് അദ്ദേഹം. തുടർചികിത്സ ആവശ്യമുള്ളതിനാൽ തുടർന്നുള്ള രണ്ടുമാസം പൂർണവിശ്രമം ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്.
Read Moreട്രംപിന്റെ സമാധാന പദ്ധതി: യുക്രെയ്ന് യൂറോപ്പിന്റെ പിന്തുണ
ജനീവ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്ക മുന്നോട്ടുവച്ച കരടു പദ്ധതിയിൽ നടന്ന ആദ്യഘട്ട ചർച്ച അവസാനിച്ചു. ചർച്ചയിൽ പുരോഗതിയുണ്ടെന്നും പ്രവർത്തനം തുടരുമെന്നും പ്രതിനിധികൾ അറിയിച്ചു. എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ട്രംപിന്റെ സമാധാന കരാർ നിർദേശങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന് യൂറോപ്യൻ രാജ്യങ്ങൾ യോഗം ചേരും. കരാർ അന്തിമമാകും മുമ്പ് ധാരാളം ജോലികൾ പൂർത്തിയാക്കാനുണ്ടെന്ന് യൂറോപ്യൻ കമ്മീഷൻ വക്താവ് പൗള പിൻഹോ പറഞ്ഞു. ചർച്ചയിൽ യൂറോപ്യൻ യൂണിയന്റെ ഉടപെടൽ സൃഷ്ടിപരമായ പുരോഗതി നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സമാധാന കരാർ സംബന്ധിച്ച് ചർച്ച ചെയ്യാൻ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള വിദേശകാര്യ മന്ത്രിമാർ ഇന്നലെ യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയുമായി കൂടിക്കാഴ്ച നടത്തി. ഇതിനിടെ യുഎസിന്റെ സമാധാന കരാറുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തുർക്കി പ്രസിഡന്റ് എർദോഗനുമായി ഫോണിൽ സംസാരിച്ചു. സംഭാഷണത്തിൽ രാഷ്ട്രീയവും നയതന്ത്രപരവുമായ ഒത്തുതീർപ്പിനുള്ള…
Read Moreസുഡാനിലെ വെടിനിർത്തൽ നിർദേശം തള്ളി സൈന്യം
ഖർത്തൂം: രണ്ടര വർഷത്തിലേറെയായി രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനിൽ സമാധാനം സ്ഥാപിക്കുന്നതിനായി അമേരിക്കയുടെ നേതൃത്വത്തിൽ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശം തള്ളി യുദ്ധത്തിലെ കക്ഷികളിലൊന്നായ സുഡാൻ സായുധ സൈന്യം. അമേരിക്കയ്ക്കുപുറമെ, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളടങ്ങിയ ക്വാഡ് സഖ്യമാണ് വെടിനിർത്തൽ നിർദേശം മുന്നോട്ടുവച്ചത്. വിമതർക്കുള്ള യുഎഇ പിന്തുണ ലോകത്തിനു മുഴുവൻ അറിയാവുന്ന കാര്യമാണെന്നും ക്വാഡിന് വിശ്വാസ്യതയില്ലെന്നും സുഡാൻ സായുധസേനാ മേധാവി അബ്ദെൽ ഫത്ത അൽ ബുർഹാൻ ആരോപിച്ചു. സൈന്യത്തെ ഇല്ലാതാക്കുക എന്നതാണ് ഈ നിർദേശത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. യുദ്ധത്തിലെ മറ്റൊരു കക്ഷിയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) എന്ന അർധസൈനികവിഭാഗം അമേരിക്കൻ നിർദേശം കഴിഞ്ഞദിവസം അംഗീകരിച്ചിരുന്നു. അടിയന്തര വെടിനിർത്തൽ പ്രാബല്യത്തിലാക്കാനും സംഘർഷം അവസാനിപ്പിക്കാനുമുള്ള നടപടിക്രമങ്ങൾ സ്വീകരിക്കാനും രാജ്യത്തിന്റെ രാഷ്ട്രീയഭാവിക്കായുള്ള പദ്ധതികൾ ആവിഷ്കരിക്കാനും സുഡാനികളുടെ ദുരിതം അവസാനിപ്പിക്കാനും തങ്ങൾ തയാറാണെന്ന് ആർഎസ്എഫ് പ്രസ്താവനയിൽ കഴിഞ്ഞ ദിവസം…
Read Moreപുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് സീമ ജി. നായർ; തന്റെ പോസ്റ്റിന് താഴെ കനത്ത വിമർശനം നടത്തിയ ‘മുഖമില്ലാത്ത തീക്കുട്ടിക്ക് ‘ മറുപടിയുമായി നടി
കൊച്ചി: ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നും തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണമെന്നും സീമാ ജി. നായർ. കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും പിന്തുണയുമായി നടി സീമ . രാഹുലിനെതിരെ പുതിയ വാട്സ്ആപ് ചാറ്റ്, ഫോൺ സംഭാഷണങ്ങൾ എന്നിവ പുറത്തുവന്നതിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി നിലപാട് വ്യക്തമാക്കിയത്. എത്ര സൈബർ അറ്റാക്ക് വന്നാലും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുമെന്ന് സീമ കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് ശുഭദിനം ഇന്നലെ ചില പ്രശ്നങ്ങൾ വീണ്ടും ഉടലെടുത്തിട്ടുണ്ട് ,അതിന്റെ പേരിൽ സൈബർ അറ്റാക്കും തുടങ്ങിയിട്ടുണ്ട് ,അതിൽ “തീക്കുട്ടി “എന്ന മുഖമില്ലാത്ത വ്യക്തിയിൽ നിന്നും ഏറ്റവും അധികം ആക്ഷേപിച്ചുകൊണ്ടു എനികെതിരെ പോസ്റ്റ് വന്നിട്ടുണ്ട് ,(തീക്കുട്ടി പറയുന്നത് എന്റെ സമയം ആയി എന്നാണ് ,ദൈവം തമ്പുരാൻ തീകുട്ടിയുടെ രൂപത്തിൽ അവതരിച്ചു എന്നുള്ളത് അടിയൻ അറിഞ്ഞില്ല ..പൊറുക്കണേ മുഖം ഇല്ലാത്ത തമ്പുരാനെ )ഞാൻ…
Read Moreകോച്ചുകൾ കൂട്ടി: ദക്ഷിണ റെയിൽവേയ്ക്ക് 22.7 കോടിയുടെ അധിക വരുമാനം
പരവൂർ: ഉത്സവവേളകളിലെ യാത്രക്കാരുടെ അഭൂതപൂർവമായ തിരക്ക് കണക്കിലെടുത്ത് ട്രെയിനുകളിൽ കോച്ചുകൾ കൂട്ടിയതിലൂടെ കഴിഞ്ഞ ഏഴു മാസത്തിനിടെ 22.7 കോടി രൂപയുടെ അധികവരുമാനം ലഭിച്ചതായി ദക്ഷിണ റെയിൽവേ. പകലും രാത്രിയും സർവീസ് നടത്തുന്ന ട്രെയിനുകളിൽ സെക്കൻഡ് എസി കോച്ചുകൾ, തേർഡ് എസി കോച്ചുകൾ എന്നിവയാണ് കൂടുതലായി ഉൾപ്പെടുത്തിയത്. പകൽട്രെയിനുകളിൽ എസി ചെയർകാർ കോച്ചുകളുടെ എണ്ണവും ഗണ്യമായി കൂട്ടിയിരുന്നു. സ്ലീപ്പർ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചാണ് എസി കോച്ചുകൾ കൂട്ടിയത്. അതുപോലെ പരമാവധി എക്സ്പ്രസ് ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം നാലെണ്ണമായി വർധിപ്പിച്ചിരുന്നു. പല ട്രെയിനുകളിലും കോവിഡിനുശേഷം രണ്ടു ജനറൽ കോച്ചുകളാണ് ഉണ്ടായിരുന്നത്. എല്ലാ എക്സ്പ്രസ് ട്രെയിനുകളിലും ജനറൽ കോച്ചുകളുടെ എണ്ണം കോവിഡിനു മുന്പുണ്ടായിരുന്നതുപോലെ വർധിപ്പിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തെത്തുടർന്നാണ് വീണ്ടും നാലാക്കിയത്. കൂടുതൽ വരുമാനം പ്രധാനമായും ലഭിച്ചത് എസി കോച്ചുകളിൽനിന്നാണ്. കഴിഞ്ഞ ആറു മാസത്തിനിടയിൽ ചെന്നൈ സെൻട്രൽ-ആലപ്പുഴ എക്സ്പ്രസിലും ചെന്നൈ സെൻട്രൽ-തിരുവനന്തപുരം…
Read More