കാഷ്മീരിലുണ്ടൊരു സോളാർ കാർ ! മാ​​​​രു​​​​തി 800 കാ​​​​റി​​​​നെ സോ​ളാ​ർ കാ​റാ​ക്കി​ മാ​റ്റി; ഗ​ണി​താ​ധ്യാ​പ​ക​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം

മാ​​​​രു​​​​തി 800 കാ​​​​റി​​​​നെ സൗ​​​​രോ​​​​ർ​​​​ജ​​​​ത്തി​​​​ൽ ഓ​​​​ടു​​​​ന്ന കാ​​​​റാ​​​​ക്കി​​​​മാ​​​​റ്റി​​​​യെ​​​​ടു​​​​ത്ത ഗ​​​​ണി​​​​താ​​​​ധ്യാ​​​​പ​​​​ക​​​​നു സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ഭി​​​​ന​​​​ന്ദ​​​​ന​​​​പ്ര​​​​വാ​​​​ഹം.

ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ സ​​​​ന​​​​ത് ന​​​​ഗ​​​​ർ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ബി​​​​ലാ​​​​ൽ അ​​​​ഹ​​​​മ്മ​​​​ദ് ആ​​​​ണ് 11 വ​​​​ർ​​​​ഷം നീ​​​​ണ്ട ക​​​​ഠി​​​​ന പ്ര​​​​യ​​​​ത്ന​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ സോ​​​​ളാ​​​​ർ​​കാ​​​​ർ നി​​​​ർ​​​​മി​​​​ച്ച് താ​​​​ര​​​​മാ​​​​കു​​​ന്ന​​​ത്.

ചെ​​​​ന്നൈ​​​​യി​​​​ൽ​​​​നി​​​​ന്നു വാ​​​​ങ്ങി​​​​യ സോ​​​​ളാ​​​​ർ പാ​​​​ന​​​​ലു​​​​ക​​​​ളാ​​​​ണ് ബി​​​​ലാ​​​​ൽ അ​​​​ഹ​​​​മ്മ​​​​ദ് ത​​​​ന്‍റെ കാ​​​​റു​​​​ക​​​​ളി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

കാ​​​​ഷ്മി​​​​രി​​​​ൽ വെ​​​​യി​​​​ൽ താ​​​ര​​​ത​​​മ്യേ​​​ന കു​​​റ​​​​വാ​​​​യ​​​​തി​​​​നാ​​​​ൽ കു​​​​റ​​​​ഞ്ഞ വെ​​​​ളി​​​​ച്ച​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ഊ​​​​ർ​​​​ജം ന​​​​ല്കു​​​​ന്ന പാ​​​​ന​​​​ലു​​​​ക​​​​ൾ പ്ര​​​​ത്യേ​​​​കം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

15 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ആ​​​കെ ചെ​​​ല​​​വാ​​​യ​​​ത്. സോ​​​ളാ​​​ർ കാ​​​റി​​​ന്‍റെ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന്‍റെ ഒ​​​രു ഘ​​ട്ട​​​ത്തി​​​ലും സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഒ​​​രു​​​ത​​​രത്തി​​​ലു​​​മുള്ള സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​വും ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നും ബി​​​ലാ​​​ൽ അ​​​ഹ​​​മ്മ​​​ദ് പ​​​റ​​​ഞ്ഞു.

പൂ​​​​ർ​​​​ണ​​​​മാ​​​​യി ഓ​​​​ട്ടോ​​​​മാ​​​​റ്റി​​​​ക് ആ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന കാ​​​​റു​​​​ക​​​​ളു​​​​ടെ ഡോ​​​​റു​​​​ക​​​​ളി​​​​ലും സോ​​​​ളാ​​​​ർ പാ​​​​ന​​​ലു​​​​ക​​​​ൾ ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഇ​​​​ന്ധ​​​​ന വി​​​​ല കു​​​​തി​​​​ച്ചു​​​​യ​​​​രു​​​​ന്ന നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ത്ത​​​​രം സം​​​​രം​​ഭ​​​​ങ്ങ​​​​ൾക്കു വ​​​​ലി​​​​യ പ്രോ​​​​ത്സാ​​​​ഹ​​​​നം ന​​​​ല്ക​​​​ണ​​​​മെ​​​​ന്നാ​​ണു നെ​​​റ്റി​​​സ​​​ൻ​​​സി​​​ന്‍റെ ആ​​​വ​​​ശ്യം.

Related posts

Leave a Comment