ന​ഗ​ര​സ​ഭ​യു​ടെ കാ​വ​ലാ​ളാ​യ ​’ദേ​വ​സേ​ന’ ​ജ​ന​മ​ന​സ് കീ​ഴ​ട​ക്കു​ന്നു! രാ​ത്രി എട്ടു ക​ഴി​ഞ്ഞാ​ൽ ദേ​വ​സേ​ന​യെ അ​ഴി​ച്ചു​വി​ടും; പിന്നെ…

വ​ട​ക്കാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യു​ടെ കാ​വ​ലാ​ളാ​യ ​”ദേ​വ​സേ​ന’ ​ജ​ന​മ​ന​സ് കീ​ഴ​ട​ക്കു​ന്നു.

രാ​ത്രി കാ​ല​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ​യു​ടെ കാ​വ​ലി​ന് ദേ​വ​സേ​ന​യെ​ന്ന പ​ട്ടി​യു​ടെ സേ​വ​ന​മു​ള്ള​പ്പോ​ൾ ഒ​രീ​ച്ച​ക്ക് പോ​ലും ന​ഗ​ര​സ​ഭ അ​ങ്ക​ണ​ത്തി​ൽ പ്ര​വേ​ശി​ക്കാ​നാ​കി​ല്ല.

ന​ഗ​ര​സ​ഭ​യു​ടെ കു​ന്പ​ള​ങ്ങാ​ടു​ള്ള മാ​ലി​ന്യ​യാ​ർ​ഡി​ൽ നി​ന്നും, ര​ണ്ടു മാ​സം പ്രാ​യ​മു​ള്ള​പ്പോ​ൾ കൈ​ക്കും, കാ​ലി​നും ച​ത​വു​പ​റ്റി​യ നി​ല​യി​ലാ​യി​രു​ന്ന പ​ട്ടി കു​ഞ്ഞി​നെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പ്ര​സാ​ദ് എ​ടു​ത്തു​കൊ​ണ്ടു​വ​ന്ന്,

ഡോ​ക്ട​റെ കാ​ണി​ച്ച് ച​ത​വു​ഭാ​ഗം പ്ലാ​സ്റ്റ​റി​ട്ടും, ശു​ശ്രൂ​ഷ​ക​ൾ ന​ൽ​കി പ​രി​പാ​ലി​ച്ചു വ​ള​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ന​ഗ​ര​സ​ഭ​യു​ടെ ഒ​രു വ​ശ​ത്തു​ത​ന്നെ​യാ​ണ് ദേ​വ​സേ​ന​യു​ടെ കി​ട​പ്പ്.

രാ​ത്രി എട്ടു ക​ഴി​ഞ്ഞാ​ൽ ദേ​വ​സേ​ന​യെ അ​ഴി​ച്ചു​വി​ടും , പി​ന്നെ ന​ഗ​ര​സ​ഭാ​ങ്ക​ണ​ത്തി​ന്‍റെ ഭ​ര​ണാ​ധി​കാ​ര​വും, സു​ര​ക്ഷ​യും ദേ​വ​സേ​ന​ക്കു ത​ന്നെ.

ന​ഗ​ര​സ​ഭ​യി​ലെ ജീ​വ​ന​ക്കാ​രോ, മ​റ്റു ആ​രെ​ങ്കി​ലു​മോ ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​ൽ പോ​ലും പ്ര​വേ​ശി​ക്കാ​ൻ ദേ​വ​സേ​ന സ​മ്മ​തി​ക്കി​ല്ല.

ആ​ളൊ​ഴി​ഞ്ഞ ന​ഗ​ര​സ​ഭ​യി​ലെ​ത്തു​ന്ന തെ​രു​വു നാ​യ്ക്ക​ളെ, ദേ​വ​സേ​ന ഓ​ടി​ച്ചു വി​ടും.

പാ​ലും, മു​ട്ട​യും , ചോ​റും, പെ​റോ​ട്ട​യു​മാ​ണ് ദേ​വ​സേ​ന​യു​ടെ ഭ​ക്ഷ​ണം.​എ​ന്നാ​ൽ രാ​വി​ലെ പാ​ല് കൊ​ടു​ക്കാ​ൻ വി​ളി​ച്ചാ​ൽ വി​കൃ​തി കാ​ട്ടു​മെ​ന്ന് പ്ര​സാ​ദ് പ​റ​യു​ന്നു.

അ​തി​ന് കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല , പാ​ല് കു​ടി​ച്ചാ​ൽ കെ​ട്ടി​യി​ടു​മെ​ന്ന് ദേ​വ​സേ​ന​ക്ക് അ​റി​യാം. രാ​ത്രി​യി​ൽ ആ​രും അ​ക​ത്തു ക​ട​ക്കാ​തെ ന​ഗ​ര​സ​ഭ അ​ങ്ക​ണ​ത്തി​ന് ര​ക്ഷാ​ക​വ​ചം തീ​ർ​ക്കു​ക​യാ​ണ് ദേ​വ​സേ​ന എ​ന്ന പ​ട്ടി.

Related posts

Leave a Comment