ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വെടിവച്ചു കൊന്നു. സൈനിക വക്താക്കളാണ് ഇക്കാര്യം അറിയിച്ചത്. പുത്ഷി പ്രദേശത്തെ ലോലബിലാണു സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.
ഭീകരര്‍ നുഴഞ്ഞുകയറിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് എത്തിയ സൈന്യത്തിനുനേരെ ഭീകരര്‍ വെടിയുതിര്‍ത്തു. എന്നാല്‍, ശക്തമായി തിരിച്ചടിച്ച സൈന്യം രണ്ടു ഭീകരരെ വധിക്കുകയായിരുന്നു. ഓപ്പറേഷന് തുടരുകയാണെന്നാണു സൈനിക വൃത്തങ്ങള്‍ നല്കുന്ന സൂചന.