തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണം കൊടുമ്പിരി കൊള്ളവേ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മന്ത്രിസഭാ യോഗം ഇനി അടിയന്തര സാഹചര്യത്തില്‍ മാത്രം. ബുധനാഴ്ചകളില്‍ സാധാരണ ചേരാറുള്ള മന്ത്രിസഭായോഗം ഇനി ഉണ്ടാവില്ല.
മന്ത്രിമാരില്‍ ഭൂരിഭാഗവും സ്ഥാനാര്‍ഥികളായതിനാല്‍ കഴിഞ്ഞ മന്ത്രിസഭായോഗങ്ങളില്‍ കുറച്ചു മന്ത്രിമാര്‍ മാത്രമാണു പങ്കെടുത്തത്. പത്രികസമര്‍പ്പണം തുടങ്ങിയതോടെ പ്രചാരണവും ഉച്ചസ്ഥായിയിലെത്തിയിട്ടുണ്ട്. ഇതോടൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്ഥാന തല തെരഞ്ഞെടുപ്പു പ്രചാരണവും തുടങ്ങി.
കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഏതാനും മന്ത്രിമാര്‍ മാത്രമാണു പങ്കെടുത്തത്. അതിനാല്‍ ചീഫ് സെക്രട്ടറിയുടെ നിയമനം മാത്രം ചര്‍ച്ച ചെയ്ത് അര മണിക്കൂറിനകം മന്ത്രിസഭാ യോഗം അവസാനിപ്പിക്കുകയായിരുന്നു.