സ്റ്റോക്ക്ഹോം: സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമില്‍ ആക്രമണം നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പദ്ധതി തയാറാക്കിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
സംഭവം സര്‍ക്കാര്‍ ഗൗരവമായിത്തന്നെ പരിഗണിക്കുന്നു. സ്വീഡിഷ് ഇന്റലിജന്‍സ് ഏജന്‍സിയായ സാപോയെയാണ് ഇതു സംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇസ്ലാമിക് സ്റ്റേറ്റില്‍പ്പെട്ട ഏഴോ എട്ടോ ഭീകരര്‍ ആക്രമണ പദ്ധതി നടപ്പാക്കാന്‍ സ്വീഡനില്‍ എത്തിക്കഴിഞ്ഞു എന്നാണ് ഇറാക്കില്‍നിന്നു ലഭിച്ചിരിക്കുന്ന വിവരം. ലഭിച്ചിരിക്കുന്ന വിവരത്തിന്റെ സ്വഭാവം വിശദീകരിക്കാന്‍ സാപോ തയാറായിട്ടില്ല.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍