ആലപ്പുഴയില്‍ ലോറികള്‍ കൂട്ടിയിടിച്ചു മൂന്നു പേര്‍ക്ക് പരിക്ക്; അപകടം ഇന്നു പുലര്‍ച്ചെ 2.30ന്

alp-accidenetആലപ്പുഴ: ദേശീയപാതയില്‍ ശവക്കോട്ടപാലത്തിന് സമീപം ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം മണിക്കൂറുകളോളം ദേശീയ പാതയിലൂടെയുള്ള ഗതാഗതത്തെ തടസ്സപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് എതിര്‍ ദിശയില്‍ വരുകയായിരുന്ന ലോറികള്‍ കൂട്ടിയിടിച്ചത്. അപകടത്തെത്തുടര്‍ന്ന വാഹനങ്ങളുടെ കാബിനിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍മാരെയും ലോറി ജീവനക്കാരനെയും ഫയര്‍ ഫോഴ്‌സെത്തിയാണ് പുറത്തെടുത്തത്.

ഏകദേശം 15 മിനിട്ടോളം ഇവര്‍ വാഹനത്തിനുള്ളില്‍ കുരുങ്ങിയ നിലയിലായിരുന്നു. അപകടത്തില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ട ലോറികള്‍ റോഡിന് മധ്യത്തിലായതിനാല്‍ ദേശീയപാതയിലൂടെയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. പോലീസ് പിന്നീട് ഗതാഗതം തിരിച്ചുവിടുകയായിരുന്നു. രാവിലെയോടെ സ്വകാര്യ ക്രെയിനെത്തിച്ചാണ് വാഹനങ്ങള്‍ റോഡരുകിലേക്ക് നീക്കിയത്.

Related posts