കിണറ്റില്‍ വീണ പുലിയെ പുകച്ച് പുറത്തു ചാടിച്ച് വനംവകുപ്പ് ! വീഡിയോ വൈറല്‍

വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന്റെ നിരവധി ഫോട്ടോകളും വീഡിയോകളുമാണ് ദിനംപ്രതി പുറത്തു വരുന്നത്.

കൗതുകവും അതോടൊപ്പം ഭയവും ജനിപ്പിക്കുന്നതാണ് ഇവയില്‍ പലതും. ഇപ്പോള്‍ കിണറ്റില്‍ വീണ ഒരു പുലിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

കര്‍ണാടകയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കിണറ്റില്‍ വീണ പുലിയെ രക്ഷിക്കാന്‍ ആദ്യം ഏണി വെച്ചുകൊടുത്തു.

എന്നാല്‍ ഭയം കാരണം ഏണിയിലൂടെ പുലി മുകളിലേക്ക് കയറിയില്ല. ഇതോടെ, മറ്റൊരു ഉപായം പരീക്ഷിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു.

നീണ്ട വടിയില്‍ ചൂട്ട് കത്തിച്ച് കിണറ്റിനുള്ളിനുള്ളിലേക്ക് കാണിച്ചു. പുലിക്ക് കിണറ്റിനുള്ളില്‍ നിന്ന് പുറത്തുവരാന്‍ ഒരു പഴുതിട്ട് മറ്റു ഭാഗങ്ങളിലാണ് കത്തിച്ച ചൂട്ട് കാണിച്ചത്.

ഇതോടെ തീയില്ലാത്ത ഏണിയുടെ ഭാഗത്തുകൂടി കിണറിന്റെ മുകളിലേക്ക് കയറിവന്ന പുലി കാട്ടിലേക്ക് ഓടിമറയുന്നതും വീഡിയോയില്‍ കാണാം.

Related posts

Leave a Comment