പുതിയതെരു- ശ്രീകണ്ഠപുരം റോഡ് നവീകരണം: വൈദ്യുത തൂണുകള്‍ മാറ്റിയില്ല

knr-postമയ്യില്‍: പുതിയതെരുവില്‍നിന്നു ശ്രീകണ്ഠപുരംവരെയുള്ള റോഡ് നവീകരണം പൂര്‍ത്തിയാവുമ്പോള്‍ വഴിമുടക്കികളായ വൈദ്യുത തൂണുകള്‍  മാറ്റണമെന്ന ആവശ്യം നടപ്പാക്കിയില്ല. 25 കോടി രൂപ ചെലവിലാണ് പുതിയതെരു-മയ്യില്‍-മലപ്പട്ടം-ശ്രീകണ്ഠപുരം റോഡ് പ്രവൃത്തി നടന്നുവരുന്നത്. ചിറക്കല്‍, നാറാത്ത്, കൊളച്ചേരി, മലപ്പട്ടം, മയ്യില്‍, ശ്രീകണ്ഠപുരം പഞ്ചായത്തുകളിലൂടെയാണ് 26 കിലോമീറ്റര്‍ നീളംവരുന്ന റോഡ് കടന്നുപോവുന്നത്. ആദ്യഘട്ടത്തില്‍ പുതിയതെരു മുതല്‍ കാട്ടാമ്പള്ളി വരെയും നാറാത്ത് മുതല്‍ മയ്യില്‍വരെയുമാണ് പൂര്‍ത്തിയാക്കിയത്.

ടെലിഫോണ്‍ പോസ്റ്റുകള്‍ മാറ്റിയെങ്കിലും വൈദ്യുത തൂണുകള്‍ മാറ്റുന്ന കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ അലംഭാവം കാട്ടുകയായിരുന്നു. നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഗോപാലന്‍ പീടിക കള്ളുഷാപ്പിന് സമീപത്തെ പോസ്റ്റ് മാറ്റിസ്ഥാപിച്ചിരുന്നു. എന്നാല്‍ പാടിക്കുന്ന്, കൊളച്ചേരി, കമ്പില്‍, നാറാത്ത് ഭാഗങ്ങളില്‍ പോസ്റ്റുകള്‍ മാറ്റിയിട്ടില്ല. കമ്പില്‍ ടൗണില്‍ നടുറോഡില്‍ സ്ഥിതിചെയ്യുന്ന പോസ്റ്റ് മാറ്റണമെന്ന് വ്യാപാരികള്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.

Related posts