വടകര: കടം തിരിച്ച് കൊടുക്കുമെന്ന ജയരാജന്റെ ആഹ്വാനം നടപ്പിലാക്കാനാണ് പ്രവര്‍ത്തകര്‍ ബോംബ് നിര്‍മാണം നടത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് കെ.സി.അബു. കുറ്റിയാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ലയുടെ രണ്ടാഘട്ട തെരഞ്ഞെടുപ്പ് പര്യടനം വില്ല്യാപ്പള്ളി യുപി സ്കൂള്‍ പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയരാജന്‍ കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് വന്നതോടെ ഇവിടെ സംഘര്‍ഷ ഭരിതമായിരിക്കുകയാണ്.
കുറ്റിയാടി, നാദാപുരം മേഖലയില്‍ അക്രമങ്ങള്‍ ഉണ്ടാക്കാനുള്ള സിപിഎം ശ്രമം ജനം തിരിച്ചറിയണമന്നും അബു പറഞ്ഞു. എ.പി.അമര്‍നാഥ് അധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുല്ല, പി.എം.അബൂബക്കര്‍, അഡ്വ. പ്രമോദ് കക്കട്ടില്‍, കെ.എം.ബാബു, കാവില്‍ രാധാകൃഷ്ണന്‍, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ആര്‍.യൂസഫ് ഹാജി, എന്‍.ബി.പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളില്‍ പി.കെ.സജിത്ത്, വിനോദ് ചെറിയത്ത്, സാദിഖ് എളമ്പിലാട്, പി.പി.റഷീദ്, എന്‍.പി.വിദ്യാധരന്‍ എന്നിവരും പ്രസംഗിച്ചു.