അവസാനം തീരുമാനമായി, തോപ്പില്‍ ജോപ്പനില്‍ വേദികയ്ക്ക് പകരം മംമ്ത മോഹന്‍ദാസ്. ജോണി ആന്റണി സംവിധാനം ചെയ്യുന്ന സിനിമയിലാണ് നായിക ആരെന്നുള്ള ഒരു തര്‍ക്കം നിലനിന്നിരുന്നത്. വേദികയാണ് നായിക എന്ന രീതിയിലായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അത് കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ മംമ്ത മോഹന്‍ദാസില്‍ എത്തിച്ചേരുകയായിരുന്നു. കഴിഞ്ഞദിവസമാണ് ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണം ഉണ്ടായത്.
ചിത്രത്തില്‍ ആന്‍ഡ്രിയ ജെറമിയയാണ് മറ്റൊരു നായിക. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോട്ടയത്ത് നടന്നുകൊണ്ടിരിക്കുകയാണ്. കബഡി താരമായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഉടന്‍ തന്നെ മംമ്ത സെറ്റില്‍ ജോയിന്‍ ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. സെപ്റ്റംബര്‍ ഏഴിന് ചിത്രം തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.