പുനലൂർ: വേനൽ ചൂട് കടുക്കുമ്പോൾ നഗരത്തിൽ സൂര്യാഘാതത്തിന് സാധ്യതയേറുകയാണ്. ഇന്നലെ നഗരത്തിൽ 40 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നഗരമധ്യത്ത് സ്ഥിതി ചെയ്തിരുന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിടെനിന്നും താരതമ്യേനെ താഴ്ന്നതും വൃക്ഷങ്ങളാൽ ചുറ്റപ്പെട്ടതുമായ കലയനാട് ആണ് സ്ഥിതി ചെയ്യുന്നത്.
നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരവുമുണ്ട് ഇവിടേയ്ക്ക്. ഇവിടെ നിന്നുള്ളതാപനില കൃത്യതയില്ല എന്ന ആക്ഷേപവും നിലനിൽക്കെ40 ഡിഗ്രി എന്നു പറയുമ്പോൾ അതിലും മുകളിൽ താപനില കണക്കാക്കേണ്ടി വരും. നഗരത്തിൽ കയറി നിൽക്കാൻ ആവശ്യത്തിന് കാത്തിരിപ്പു കേന്ദ്രങ്ങളുടെ അഭാവം വളരെ കൂടുതൽ ആണ്.
ചൂടിന്റെ കാഠിന്യം ഏറിയതോടെ നഗരത്തിൽ എത്തപ്പെടുന്നവർ കടത്തിണ്ണകളെ ആണ് ആശ്രയിക്കുന്നത്. പുറത്ത് പണിയെടുക്കുന്നവർക്കും ഇപ്പോഴത്തെ ചൂടിന്റെ കാഠിന്യത്താൽ അതിന് കഴിയാത്ത അവസ്ഥയാണ് ഉള്ളത്. എന്നാൽ മുൻ വർഷങ്ങളിലെ പോലെ തൊഴിൽശാലകളിലെ സമയക്രമത്തിലും മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.
പുറത്തെ പണിയെടുക്കുന്ന അസംഘടിത തൊഴിലാളികൾ ഏറെ പണിയെടുക്കുന്ന മേഖലയാണ് പുനലൂർ. സ്വദേശിയരും ഇതര സംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ നഗരസഭാ പ്രദേശത്ത് മാത്രം ആയിരക്കണക്കിന് തൊഴിലാളികളാണ് പണിയെടുക്കുന്നത്.
മുൻപ് ആരോഗ്യ വകുപ്പ് ഇവർ വേണ്ടുന്ന മുന്നറിയിപ്പുകളും പ്രവർത്ത സമയവും നിശ്ചയിച്ചിരുന്നതും ഇക്കുറി അത് ഉണ്ടായിട്ടില്ല. എന്നതും സൂര്യാഘാതത്തിന്റെ സാദ്ധ്യത കുട്ടുന്നുണ്ട്. ഉച്ചയ്ക്ക് 12.30 മുതൽ 3.40 വരെ നഗരത്തിന് തിരക്ക് തീരെയില്ലാത്ത അവസ്ഥയാണ് ഉള്ളത്.
തൊഴിൽ മേഖലയിൽ ഉഷ്ണരോഗങ്ങളും ഏറിക്കഴിഞ്ഞു. എന്നാൽ ഇവർക്ക് ആവശ്യമായ ജാഗ്രതാ നിർദേശം വൈകുന്നതോടെ സുര്യാഘാതത്തിന്റെ ഉൾപ്പെടെ സാധ്യത നഗരത്തിൽ ഏറുകയാണ്.