ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; പൊക്കിൾകൊടിമുറിച്ചുമാറ്റി കുട്ടിയ്ക്ക് ചികിത്‌സ നൽകി

കോ​യ​ന്പ​ത്തൂ​ർ: ക്ഷേ​ത്ര​ത്തി​ന​രി​കേ ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൗ​ണ്ടം​പാ​ള​യം പെ​രു​മാ​ൾ കോ​വി​ലി​ന​രി​കേ​യാ​ണ് ജ​നി​ച്ച് ദി​വ​സ​ങ്ങ​ൾ മാ​ത്രം പെ​ണ്‍​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.രാ​വി​ലെ അ​തു​വ​ഴി​വ​ന്ന സ്ത്രീ​യാ​ണ് കു​ഞ്ഞി​നെ ക​ണ്ട​ത്. ഉ​ട​നേ പോ​ലീ​സി​ൽ വി​വ​രം ന​ല്കി.

തു​ടി​യ​ല്ലൂ​ർ വ​നി​താ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കു​ഞ്ഞി​നെ കൈ​പ്പ​റ്റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ശി​ശു​രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ഞ്ഞി​ന്‍റെ പൊ​ക്കി​ൾ​കൊ​ടി നീ​ക്കം ചെ​യ്തു ചി​കി​ത്സ തു​ട​ങ്ങി.

Related posts