മുവാറ്റുപുഴ: അഴിമതിവി മുക്ത മുവാറ്റുപുഴക്കായി പ്രയത്നിക്കുമെന്ന് നിയുക്ത മുവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം പറഞ്ഞു. എല്‍ഡിഎഫ് മുവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തില്‍ മുവാറ്റുപുഴ മേള ഓഡിറ്റോറിയത്തില്‍ നിയോജക മണ്ഡലം, പഞ്ചായത്ത്, ബൂത്ത് ഭാരവാഹികളുടെ യോഗത്തില്‍ നന്ദിപറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ജിവിതനിലവാരം മെച്ചപ്പെടുത്താന്‍ പ്രയത്നിക്കും.
കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും നിയമസഭയില്‍ മുവാറ്റുപുഴയുടെ ശബ്ദമായി മാറുമെന്നും എല്‍ദോ പറഞ്ഞു. യോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എം.ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് എം.ആര്.പ്രഭാകരന് അധ്യക്ഷത വഹിച്ചു. എന്‍.അരുണ്‍ സ്വാഗതം പറഞ്ഞു. ബാബു പോള്‍, പി.ആര്.മുരളീധരന്, ഗോപി കോട്ടമുറിക്കല്‍, ഇ.എ. കുമാരന്, ഉഷ ശശീധരന്, ജോളി ജോര്‍ജ്, റ്റി.കെ.സുരേഷ്, മാത്യു ജോണ്‍, മൊയ്തീന്‍ഷാ, സി.എം.അഷറഫ്, എന്നിവര്‍ പ്രസംഗിച്ചു.