തെലുങ്കു സംവിധായകര്‍ കൈവിട്ടു; കാജല്‍ അഗര്‍വാള്‍ വീട്ടില്‍ ഇരിക്കുമോ?

Kaja270516തെന്നിന്ത്യന്‍ സൂപ്പര്‍നായിക കാജല്‍ അഗര്‍വാള്‍ ആശങ്കയിലാണ്. തെലുങ്ക് സിനിമയില്‍ കാജലിനെ വച്ച് പടം പിടിക്കാന്‍ സംവിധായകര്‍ പേടിക്കുന്നതാണ് നടിയുടെ ആശങ്കയ്ക്ക് കാരണം. എല്ലാ സിനിമാ താരങ്ങളുടേയും കരിയറില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാവും. ആരും അതില്‍ ആശങ്കപ്പെടാറില്ല എന്നാല്‍ കാജലിന്റെ കാര്യത്തില്‍  ഇത് അല്‍പ്പം വ്യത്യസ്തമാണ്.

ഈ വര്‍ഷം തെലുങ്കില്‍ കാജല്‍ അഭിനയിച്ച രണ്ടു ബിഗ്ബജറ്റ് പടങ്ങളും വന്‍ പരാജയമായി. പവന്‍ കല്യാണിനൊപ്പം അഭിനയിച്ച സര്‍ദാര്‍ ഗബ്ബാര്‍ സിംഗും, മഹേഷ് ബാബുവിനൊപ്പം അഭിനയിച്ച ബ്രഹ്മോല്‍സവവും പച്ചതൊട്ടില്ല. രണ്ടു സിനിമകളും നായികാമേധാവിത്വമുള്ള സിനിമകളായിരുന്നതാണ് അക്ഷരാര്‍ഥത്തില്‍ കാജലിന് വിനയായത്. സാധാരണ സിനിമയുടെ പരാജയഭാരം നായകന്റെ മേല്‍ വരുമ്പോള്‍ ഇവിടെ സംഗതി നേരേ തിരിഞ്ഞു.

ഈ വര്‍ഷം വിവിധ ഭാഷകളില്‍ കാജലിന്റേതായി ഇറങ്ങിയ ചിത്രങ്ങളില്‍ ഒട്ടുമിക്കവയും നടിയുടെ കരിയറില്‍ കരിനിഴല്‍ പരത്തുന്ന പരാജയങ്ങളായി. കാജല്‍ നായികയാകുന്ന ‘ദോ ലഫ്‌സോണ്‍ കി കഹാനി  എന്ന ബോളിവുഡ് സിനിമ ഉടന്‍ പുറത്തിറങ്ങും. ഒന്നുരണ്ടു തമിഴ് സിനിമകളുമായും കാജല്‍ കരാര്‍ ഒപ്പിട്ടുണ്ട്.

എന്നാല്‍ തെലുങ്കുസിനിമയില്‍ കാജലിന്റെ കാര്യം അല്‍പ്പം കഷ്ടമാണ്. കാജല്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ പോലും സംവിധായകര്‍ ഭയപ്പെടുന്നതായിയാണ് അറിയാന്‍ കഴിയുന്നത്. കാജലിനെവച്ച് പടം ചെയ്താല്‍ എട്ടുനിലയില്‍ പൊട്ടുമെന്നൊരു അന്ധവിശ്വാസവും ടോളിവുഡില്‍ പരന്നിട്ടുണ്ട്. അതിനാല്‍ തന്നെ നേരത്തെ കരാറിലായ സിനിമകള്‍ വിജയിക്കുമെന്ന ഏകപ്രതീക്ഷയിലാണ് ടോളിവുഡില്‍ താരത്തിന്റെ നിലനില്‍പ്പ്. വിജയിച്ചാല്‍തന്നെ പഴയ താരറാണി പദവി വീണ്ടെടുക്കുക ഈ മുംബൈക്കാരി സുന്ദരിക്ക് ശ്രമകരമായിരിക്കും.

Related posts