കഴിഞ്ഞ അഞ്ചാറു വര്ഷമായി അമ്മ സംഘടനയില് നിന്ന് മാറിനില്ക്കുന്ന ആളാണ്. തെരഞ്ഞെടുപ്പില് മത്സരിക്കാറില്ല. വോട്ട് ചെയ്യാന് പോകും എന്നേ ഉള്ളൂ. ജനറല് ബോഡിക്കു പോകാറുണ്ട്. ഇപ്പോള് നടക്കുന്ന മത്സരം നല്ലതാണ്. ജനാധിപത്യ മത്സരമാണ്. അമ്മയില് ജനാധിപത്യമില്ല എന്ന ആരോപണമുണ്ടായിരുന്നു.
അതിപ്പോള് മാറി. എല്ലാവര്ക്കും നോമിനേഷന് കൊടുക്കാം. പ്രമാണിമാര് മാത്രമെ മത്സരിക്കൂ എന്നു പറഞ്ഞിരുന്നു. അതുണ്ടായില്ല. പ്രധാന നടീനടന്മാര് ആരും തന്നെ ഇല്ല. മത്സരിക്കാന് ആഗ്രഹിക്കുന്നവര് എല്ലാം മത്സരിക്കുന്നു. ആര്ക്കും തടസമില്ല. ഇതൊരു കോക്കസിന്റെ കൈയിലാണ്. ഒരു പാനല് കൊണ്ടുവരും അവര് ജയിക്കും എന്നൊക്കെ പറഞ്ഞിരുന്നു.
അതൊന്നുമില്ല. അമ്മയിലെ അംഗമെന്ന നിലയില് അതില് സന്തോഷമുണ്ട്. തെരഞ്ഞെടുപ്പായതിനാല് തന്നെ എല്ലാവരും വന്ന് വോട്ട് ചെയ്യണം എന്ന അഭിപ്രായം എനിക്കുണ്ട്. എല്ലാവരും താല്പര്യം കാണിക്കണം.
കാരണം അമ്മ ഇത്രയും വര്ഷം ഉണ്ടാക്കിയതും കൊടുക്കുന്നതുമായ കൈനീട്ടം നിലച്ചുപോകാന് സാധ്യതയുണ്ട്. ധൂര്ത്തടിക്കുന്ന കൈകളിലേക്ക് ഇത് ചെന്ന് പെടരുത്. എന്റെ അറിവ് ശരിയാണെങ്കില് ഏഴരക്കോടിയോളം രൂപ അമ്മയുടെ അക്കൗണ്ടില് കിടക്കുന്നുണ്ട്.
-കെ.ബി. ഗണേഷ്കുമാർ