മംഗലംഡാം: കടപ്പാറ മൂര്‍ത്തിക്കുന്നില്‍ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ക്കായി ആര്‍ഡിഒ ചെയര്‍മാനായുള്ള സബ് ഡിവിഷണല്‍ കമ്മിറ്റിയോഗം 14ന് ചേരും. ഈ കമ്മിറ്റി തീരുമാനങ്ങള്‍ കളക്ടര്‍ ചെയര്‍പേഴ്സണായുള്ള ഡിസ്ട്രിക്ട് ലെവല്‍ കമ്മിറ്റിക്ക് നല്‍കും. ഡിഎല്‍സിയും തീരുമാനം അംഗീകരിച്ച് പിന്നീട് പരാതികള്‍ക്കുള്ള സമയം നല്കി മൂര്‍ത്തിക്കുന്നിലെ 22 കുടുംബങ്ങള്‍ക്കും ഭൂമിക്ക് കൈവശാവകാശരേഖ നല്‍കും. ആദിവാസികള്‍ കൈയേറി കൈവശപ്പെടുത്തിയിട്ടുള്ള മൂര്‍ത്തിക്കുന്ന് വനഭൂമിയിലെ താഴെയുള്ള ഭാഗത്താണ് വീടുകള്‍ നിര്‍മിക്കുക. മുകള്ഭാഗം കൃഷിക്കായി മാറ്റിവെക്കും. പതിനാലര ഏക്കര്‍ വനഭൂമിയാണ് ഇപ്പോള്‍ നല്‍കുന്നത്. അതേസമയം ഭൂമിക്കും വീടിനുമായുള്ള ആദിവാസികളുടെ കുടില്‍കെട്ടിയുള്ള സമരം തുടരുകയാണ്. കഴിഞ്ഞ ജനുവരി 15 മുതലാണ് സമരം ആരംഭിച്ചത്.
മൂര്‍ത്തിക്കുന്നിലെ ആദിവാസികള്‍ക്കു ഭൂമി: സുപ്രധാന യോഗം 14ന് ചേരും
