ഇടിയില്‍ ഹിനാലും

hinal140616ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം(ഇടി) എന്ന ചിത്രത്തില്‍ ഹിന്ദി താരം ഹിനാല്‍ ബംഭാനിയയും. ജയസൂര്യയാണ് ചിത്രത്തിലെ നായകന്‍. ഹിനാല്‍ ചിത്രത്തില്‍ പോലീസ് ഓഫീസറായാണ് എത്തുക. എസ്.ഐ സെറീന റാവുത്തര്‍ എന്ന കഥാപാത്രത്തെയാണ് ഹിനാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ആക്ഷന്‍ കോമഡി ത്രില്ലറായ ചിത്രത്തിലെ നായിക ശിവദയാണ്.  ചിത്രത്തില്‍ പ്രാധാന്യമുള്ള വേഷമാണ്  ഹിനാലിന്റെത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബാംഗ്ലൂര്‍ ഡെയ്‌സ് ഫെയിം സാജിത് യാഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Related posts