ബോളിവുഡ് നടി അലീസാ ഖാന്‍ ഡല്‍ഹിയിലെ ഒരു തെരുവില്‍ കിടന്നുറങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ചാവിഷയം. ഉടന്‍ പുറത്തിറങ്ങുന്ന ഇമ്രാന്‍ ഹാഷ്മി ചിത്രം ‘ഐന’യിലെ നായികയാണ് അലീസ. വീട്ടുകാര്‍ അടിച്ചിറക്കിയതിനേത്തുടര്‍ന്നാണ് നടി തെരുവിലായതെന്നാണ് കേള്‍ക്കുന്നത്.
അമ്മയും സഹോദരനുമാണ് അലീസയെ തെരുവിലേക്ക് വലിച്ചിറക്കിയത് എന്നും കേള്‍ക്കുന്നു. വീട്ടില്‍ നിന്നും പുറത്താക്കിയതിനു ശേഷം സുഹൃത്തുക്കളുടെ വീടും തെരുവുമാണ് അലീസയുടെ അഭയസ്ഥാനങ്ങള്‍. മൈ ഹസ്ബന്‍ഡ് ആന്‍ഡ് വൈഫ് എന്ന സിനിമയാണ് അലീസ അഭിനയിച്ചതില്‍ അവസാനം പുറത്തിറങ്ങിയത്.
അലീസയും കാമുകനും തമ്മിലുള്ള സ്വകാര്യനിമിഷങ്ങളുടെ വീഡിയോ കാമുകന്‍ പുറത്തു വിട്ടിരുന്നു. ഇതാണ് അലീഷസയെ വീട്ടുകാര്‍ക്ക് അനഭിമതയാക്കിയതെന്നാണ് ബോളിവുഡില്‍ പൊതുവെയുള്ള സംസാരം. വീഡിയോ പുറത്തുവിട്ട മുന്‍കാമുകനെതിരേ നടി പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. എന്തായാലും സിനിമയില്‍ മാത്രം തെരുവില്‍ ജീവിക്കുന്ന സിനിമാതാരങ്ങള്‍ക്ക് അലീസ പുതിയ മാതൃകയാവുകയാണ്. പുതിയ വിവാദങ്ങള്‍ പുതിയ ചിത്രമായ ഐനയ്ക്ക് പബ്ലിസിറ്റി നല്‍കുമെന്ന കണക്കുകൂട്ടലിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.