ഒരുപാട് വിളിപ്പേരുകള്‍ ഉണ്ട് ഈ വല്യ ചെറിയ മനുഷ്യന്. പേര് സജാദ് ഗരിബി. വയസ് 24. തൂക്കം 200 കിലോയിലധികം. ഇറാനാണ് സ്വന്തം രാജ്യം. ടെഹ്റാനില്‍ നിന്നും അകലെയുള്ള ഒരു ഗ്രാമത്തില്‍ ഒതുങ്ങിക്കൂടിയിരുന്ന ഈ ചെറുപ്പക്കാരന് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചൂടേറിയ സംസാരവിഷയമാണ്. ഇന്‍സ്റ്റാഗ്രാമില്‍ 60,000ത്തോളം പേരാണ് സജാദിനെ പിന്തുടരുന്നത്. ഇതിനുമാത്രം എന്തു പ്രത്യേകതയാണ് സജാദിനുള്ളത്?
സോഷ്യല്‍മീഡിയയില്‍ ഊളിയിട്ട് പുതിയ നിഗമനങ്ങളിലെത്തുന്നവരാണ് ആ കണ്ടുപിടുത്തം നടത്തിയത്. ഹോളിവുഡിലെ സൂപ്പര്‍ ചിത്രങ്ങളിലൊന്നായ ഹള്ക്കിലെ കേന്ദ്രകഥാപാത്രത്തോട് ഇയാള്‍ക്ക് സാമ്യമുണ്ടത്രേ. സംഭവം സത്യമാണ്, ചില ആംഗിളുകളില്‍നിന്ന് നോക്കിയാല്‍ ഹള്‍ക്കിനെപ്പോലെ തന്നെ. കൂട്ടുകാരും ഇതുതന്നെ പറഞ്ഞതോടെ സജാദിനും ഹരമായി രസകരമായ ചിത്രങ്ങളെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ ആരാധകരുടെ എണ്ണവും കൂടിവന്നു. ഇറാനിയന്‍ ഹള്‍ക്ക്, പേര്‍ഷ്യന്‍ ഹെര്‍ക്കുലീസ് എന്നൊക്കെയാണ് ഈ വലിയ മനുഷ്യനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.