റെ​യി​ൽ​വേ​യി​ൽ രാ​ത്രിയാ​ത്ര​യ്ക്കും ശു​ചി​ത്വ​ത്തി​നും ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ൾ

പ​ര​വൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ ശു​ചി​ത്വം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നും യാ​ത്ര​ക്കാ​ർ​ക്ക് സ​മാ​ധാ​ന​പ​ര​മാ​യ രാ​ത്രി​യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി. ട്രെ​യി​നു​ക​ളി​ലും പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ​യും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സ​ഹ​യാ​ത്രി​ക​ർ​ക്ക് ശ​ല്യ​മു​ണ്ടാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​നം.

ശു​ചി​ത്വ കാ​ര്യ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സ​മീ​പ​ന​മാ​ണ് റെ​യി​ൽ​വേ സ്വീ​ക​രി​ക്കു​ന്ന​ത്. വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യി​ൽ മാ​ത്രം ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ട്രെ​യി​നി​ലും പ​രി​സ​ര​ത്തും തു​പ്പി​യ​തി​നും മാ​ലി​ന്യം ത​ള്ളി​യ​തി​നും 2,657 പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് വെ​റും 227 ആ​യി​രു​ന്നു. പി​ഴ​ത്തു​ക​യി​ലും 13 ഇ​ര​ട്ടി വ​ർ​ധ​ന​യു​ണ്ടാ​യി. 42,050 രൂ​പ​യി​ൽ നി​ന്ന് 5.37 ല​ക്ഷം രൂ​പ​യാ​യാ​ണ് പി​ഴ​ത്തു​ക ഉ​യ​ർ​ന്ന​ത്.

സി​സി​ടി​വി നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​തും കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ച​തു​മാ​ണ് നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച​ത്. റെ​യി​ൽ​വേ ആ​ക്ട് സെ​ക്ഷ​ൻ 198 പ്ര​കാ​രം ‘സീ​റോ ടോ​ള​റ​ൻ​സ്’ ന​യ​മാ​ണ് അ​ധി​കൃ​ത​ർ പി​ന്തു​ട​രു​ന്ന​ത്. മ​ൺ​സൂ​ൺ കാ​ല​ത്ത് മാ​ലി​ന്യ​ങ്ങ​ൾ ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

രാ​ത്രി 10 മു​ത​ൽ രാ​വി​ലെ ആ​റ് വ​രെ​യു​ള്ള സ​മ​യ​ത്ത് യാ​ത്ര​ക്കാ​ർ പാ​ലി​ക്കേ​ണ്ട നി​ബ​ന്ധ​ന​ക​ൾ റെ​യി​ൽ​വേ വീ​ണ്ടും ഓ​ർ​മി​പ്പി​ച്ചു.ഫോ​ണി​ലൂ​ടെ​യു​ള്ള ഉ​ച്ച​ത്തി​ലു​ള്ള സം​സാ​ര​വും സ്പീ​ക്ക​റി​ൽ പാ​ട്ട് കേ​ൾ​ക്കു​ന്ന​തും നി​രോ​ധി​ച്ചു. യാ​ത്ര​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും ഇ​യ​ർ​ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം. രാ​ത്രി 10 ന് ​ശേ​ഷം മി​ഡി​ൽ ബ​ർ​ത്ത് റി​സ​ർ​വ് ചെ​യ്ത യാ​ത്ര​ക്കാ​ർ​ക്കാ​യി വി​ട്ടു​കൊ​ടു​ക്ക​ണം.

ഉ​റ​ക്ക​ത്തി​ന് ത​ട​സ​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള വെ​ളി​ച്ചം ഒ​ഴി​വാ​ക്കി നൈ​റ്റ് ലൈ​റ്റു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണം.രാ​ത്രി 10 ന് ​ശേ​ഷം ട്രെ​യി​നി​ൽ ക​യ​റു​ന്ന​വ​രൊ​ഴി​കെ മ​റ്റു​ള്ള​വ​രു​ടെ ടി​ക്ക​റ്റ് പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കാ​ൻ ടി​ടി​ഇ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.രാ​ത്രി​യാ​ത്ര​യി​ൽ ഭ​ക്ഷ​ണ​ത്തി​നാ​യി ഇ-​കാ​റ്റ​റിം​ഗ് വ​ഴി മു​ൻ​കൂ​ട്ടി ഓ​ർ​ഡ​ർ ചെ​യ്യാ​ൻ യാ​ത്ര​ക്കാ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Related posts

Leave a Comment