മലാല കോടീശ്വരിയായി, കാരണം വെടിവച്ച തീവ്രവാദികള്‍ തന്നെ, പുസ്തകവില്പനയിലൂടെ നേടുന്നത്‌ കോടികള്‍!

malalalaലണ്ടന്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയതിനു താലിബാന്റെ ആക്രമണത്തിനിരയായ പാക് പെണ്‍കുട്ടി മലാല യൂസഫ് സായിക്ക് കോടികളുടെ വരുമാനം. ഐ ആം മലാല എന്ന ഓര്‍മക്കുറിപ്പിന്റെ 18 ലക്ഷം കോപ്പികള്‍ ലോകമാസകലം വിറ്റഴിഞ്ഞെന്നാണു കണക്ക്. യുകെയില്‍ മാത്രം മൂന്നുലക്ഷത്തോളം കോപ്പികള്‍ വിറ്റു. വിറ്റുവരവ് 22ലക്ഷം പൗണ്ട്. സണ്‍ഡേ ടൈംസ് ജേണലിസ്റ്റ് ക്രിസ്റ്റീനാ ലാമ്പുമായി സഹകരിച്ച്് മലാല രചിച്ച പുസ്തകം 2013ല്‍ വിഡന്‍ഫീല്‍ഡ് ആന്‍ഡ് നിക്കോള്‍സന്‍ കമ്പനിയാണു പ്രസിദ്ധപ്പെടുത്തിയത്.
ഏറ്റവും പ്രായംകുറഞ്ഞ നൊബേല്‍ പുരസ്കാര ജേത്രിയായ മലാലയ്ക്ക് ഒരു പ്രഭാഷണത്തിനു കിട്ടുന്ന കുറഞ്ഞ പ്രതിഫലം 114,000 പൗണ്ടാണ്.

മലാലയും പിതാവ് യൂസഫ്‌സായി, മാതാവ് ട്യൂര്‍ പെകായി തുടങ്ങിയവര്‍ ചേര്‍ന്നു രൂപീകരിച്ച കമ്പനിക്ക് 2015ലെ കണക്കുപ്രകാരം നികുതി കൊടുക്കുന്നതിനു മുമ്പുള്ള ലാഭം 11 ലക്ഷം പൗണ്ടും.
സ്വാത്തിലെ മിംഗോറയില്‍ സ്കൂളില്‍ പഠിക്കുമ്പോഴാണു മലാലയ്ക്കു താലിബാന്‍ ഭീകരന്റെ വെടിയേറ്റത്. എയര്‍ആംബുലന്‍സില്‍ ബ്രിട്ടനിലെത്തിച്ചു ചികിത്സ നടത്തിയാണു ജീവന്‍ രക്ഷിച്ചത്. തുടര്‍ന്നു മലാലയും കുടുംബവും ബ്രിട്ടനില്‍ സ്ഥിരതാമസം തുടങ്ങി.

Related posts