ട്രോളിംഗ് നിരോധനം നിരീക്ഷിക്കാന്‍ കളക്ടറും സംഘവുമെത്തി

TVM-TROLINGവിഴിഞ്ഞം: ട്രോളിംഗ് നിരോധനം നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥ സംഘത്തിന്റെ മിന്നല്‍ സന്ദര്‍ശനം. ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, ആര്‍ഡിഒ എന്നിവരാണ് ബുധനാഴ്ച രാത്രി ഒമ്പതരയോടെ വിഴിഞ്ഞം തീരത്ത് മിന്നല്‍ സന്ദര്‍ശനം നടത്തിയത്. വിഴിഞ്ഞത്തെത്തിയ സംഘം ഫിഷ് ലാന്‍ഡിംഗ് സെന്റര്‍, ബൊള്ളാര്‍ഡ് പരിശോധന കേന്ദ്രം, പൊലീസ് പിക്കറ്റ് പോസ്റ്റുകള്‍ തുടങ്ങിയയിടങ്ങള്‍ സന്ദര്‍ശിച്ചു. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട നിരീക്ഷണത്തിന്റെ ഭാഗമായാണ് സംഘം എത്തിയത്.

എന്നാല്‍ തുറമുഖ ബെയ്‌സിനിലെ സ്ഥലപരിമിതി ചിലപ്പോള്‍ ക്രമസമാധാന അന്തരീക്ഷത്തെ തന്നെ ബാധികുമെന്ന വിവരം ലഭിച്ചതിനാലാണ് സംഘം സ്ഥലം സന്ദര്‍ശിച്ചതെന്ന് സൂചനയുണ്ട്. അതിനിടയില്‍ സംശയ സാഹചര്യത്തില്‍ നോമാന്‍സ് ലാന്‍ന്‍ഡില്‍ കണ്ട ഓട്ടോയും കാറും കമ്മിഷണറുടെ നിര്‍ദേശ പ്രകാരം പൊലീസ് പിടികൂടി. ഇവയുടെ രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് വിട്ടു നല്‍കുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു. രാത്രി പതിനൊന്ന് മണിയോടെയാണ് സംഘം മടങ്ങിയത്.

Related posts