ആലപ്പുഴ: അമ്പലപ്പുഴ കച്ചേരി മുക്കിന് കിഴക്ക് ഭാഗത്തായി പ്രവർത്തിക്കുന്ന ബ്യൂട്ടി ആർട്സ് എന്ന സ്ഥാപനത്തിൽ എസി പൊട്ടിത്തെറിച്ച് തിപിടിത്തം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. കഞ്ഞിപ്പാടം മുപ്പത്തിയഞ്ചിൽ ആശയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. ഇന്ന് രാവിലെ പത്തരയോടെ ആശ സ്ഥാപനം തുറന്ന് എസി ഓണാക്കിയപ്പോൾ പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. ഉടൻ തന്നെ ആശ പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. തീപിടുത്തത്തിൽ ബ്യൂട്ടി പാർലറും തൊട്ടടുത്ത കടമുറിയിലെ സാധനങ്ങളും പൂർണമായി കത്തിയമർന്നു. തൊട്ടടുത്ത മറ്റൊരു ഗോഡൗണിലേക്കും തീ പടർന്നിരുന്നു. തകഴിയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അര മണിക്കൂറിലധികം പണിപ്പെട്ടാണ് തീ അണച്ചത്. കെട്ടിടത്തിന്റെ മുകൾ ഭാഗത്തായിരുന്നു തീപിടിത്തമുണ്ടായത്. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ നാല് വർഷമായി ഇവിടെ ബ്യൂട്ടി പാർലർ പ്രവർത്തിച്ചു വരുകയായിരുന്നു.
Read MoreDay: November 6, 2026
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്; തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യാഴാഴ്ച പുറത്തിറക്കിയ മുന്നറിയിപ്പിൽ അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഞായറാഴ്ച ഇടുക്കി ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരുംമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; വികാരഭരിതമായ വിഡിയോക്ക് സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് കാഴ്ചക്കാർ
പോർച്ചുഗലിന്റെ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ (41) അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വ്യാഴാഴ്ച തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വികാരഭരിതമായ ഒരു വിഡിയോ പങ്കുവെച്ചുകൊണ്ടാണ് 23 വർഷം നീണ്ട തന്റെ അന്താരാഷ്ട്ര കരിയറിന് താരം വിരാമമിട്ടത്. പോസ്റ്റിട്ട് രണ്ടര മണിക്കൂറിനുള്ളിൽ തന്നെ എക്സിൽ വിഡിയോ 2.7 മില്യണിലധികം ആളുകൾ കാണുകയും 4,85,000ൽ അധികം ലൈക്കുകളും 1,56,000ലധികം റീപോസ്റ്റുകളും നേടുകയും ചെയ്തു. പതിനായിരക്കണക്കിന് ആരാധകരും കായിക രംഗത്തെ പ്രമുഖരുമാണ് റൊണാൾഡോയ്ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്. 2003 ഓഗസ്റ്റിൽ ആരംഭിച്ച പോർച്ചുഗൽ ദേശീയ ടീം കരിയറിനെക്കുറിച്ചും അതിനായി നടത്തിയ ത്യാഗങ്ങളെക്കുറിച്ചും വിഡിയോയിൽ റൊണാൾഡോ വികാരഭരിതനായി സംസാരിച്ചു. “പോർച്ചുഗലിലെ ജനങ്ങൾക്കായി, നമ്മുടെ ദേശീയ ടീമിന്റെ 7-ാം നമ്പർ ജേഴ്സി തിരികെ നൽകേണ്ട ദിവസം വന്നെത്തിയിരിക്കുന്നു. കളിത്തട്ടിലെ എന്റെ യാത്ര അഭിമാനത്തോടെ തലയുയർത്തിത്തന്നെ അവസാനിക്കുന്നു. ഗോളുകൾക്കും റിക്കാർഡുകൾക്കും ട്രോഫികൾക്കുമപ്പുറം രാജ്യത്തെ…
Read Moreതിരിച്ചടിയിൽ പതറുമോ ട്രംപ്? രാജിവെക്കുന്നുവെന്ന വാർത്തകൾ തള്ളി മാർക്കോ റൂബിയോ
വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരിച്ചടിക്ക് പിന്നാലെ രാജിവെക്കാൻ ഒരുങ്ങുന്നുവെന്ന പ്രചാരണങ്ങളെ തള്ളി യുഎസ്. സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മാർക്കോ റൂബിയോ. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകാലാവധി പൂർത്തിയാകുന്നതുവരെ പദവിയിൽ തുടരുക എന്നത് തന്നെയാണ് തന്റെ പദ്ധതിയെന്ന് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. രാജിവെക്കുമെന്ന തരത്തിൽ വരുന്ന വാർത്തകൾ എവിടെനിന്ന് ഉത്ഭവിക്കുന്നുവെന്ന് തനിക്കറിയില്ലെന്നും റൂബിയോ കൂട്ടിച്ചേർത്തു. റൂബിയോ സ്ഥാനമൊഴിയാൻ ആലോചിക്കുന്നുവെന്നും വൈറ്റ് ഹൗസ് വൃത്തങ്ങളുമായി അദ്ദേഹം സംസാരിച്ചുവെന്നും മുൻപ് ബ്ലൂംബർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്തകളെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിഷേധിച്ചു. ബ്ലൂംബർഗിന്റെ റിപ്പോർട്ട് പൂർണമായും വ്യാജമാണെന്നും റൂബിയോ 2028-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നീങ്ങുകയാണെന്ന തരത്തിൽ ‘ദി ഇൻഡിപെൻഡന്റ്’ നൽകിയ വാർത്തകൾ യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ഡിലൻ ജോൺസൺ പ്രതികരിച്ചു. അതേസമയം 2028-ലെ…
Read Moreയൂറോപ്പിലുടനീളം ബോംബ് ഭീഷണി, വിമാനങ്ങൾ നിലത്തിറക്കി; യൂറോപ്പിനെ കത്തിക്കുന്നതാര്?
പാരീസ്: യൂറോപ്യൻ വ്യോമഗതാഗതം താറുമാറാക്കി വീണ്ടും ബോംബ് ഭീഷണി. ഇന്നലെ രാവിലെ ഒട്ടനവധി യാത്രാവിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കേണ്ടിവന്നു. ഡബ്ലിനിൽനിന്നു റോമിലേക്കു പറന്ന എയർ ലിംഗസ് വിമാനം വഴിതിരിച്ചുവിട്ട് പാരീസിനടുത്തുള്ള വിമാത്താവളത്തിൽ ഇറക്കി. പോളണ്ടിലെ എൽഒടി എയർലൈൻസിന്റെ ഒരു വിമാനം ബ്രസൽസിലും അടിയന്തരമായി ഇറക്കി. ഹെൽസിങ്കിയിൽനിന്നു റോമിലേക്കു പുറപ്പെട്ട വിമാനത്തിനും സുരക്ഷാ ഭീഷണിയുണ്ടായി. ഇറ്റാലിയൻ യുദ്ധവിമാനങ്ങളുടെ അകന്പടിയോടെയാണു വിമാനം റോമിൽ ഇറക്കിയത്. ബൾഗേറിയയിൽ മൂന്നു വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി. ലണ്ടൻ, മാഡ്രിഡ്, കോപ്പൻഹേഗൻ എന്നിവിടങ്ങളിൽനിന്നുള്ളവയായിരുന്നു ഈ വിമാനങ്ങൾ. ചൊവ്വാഴ്ച യൂറോപ്പിൽ ഏഴു വിമാനങ്ങൾക്കും ഒരു ക്രൂസ് കപ്പലിനും ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതേത്തുടർന്ന് വ്യോമഗതാഗതം താറുമാറായി. വിമാനങ്ങളിലെ പരിശോധനയിൽ ബോംബ് കണ്ടെത്താനായില്ല. ഏതെങ്കിലും സംഘടനകളോ രാജ്യങ്ങളോ ഇതിന്റെ ഉത്തരവാദിത്വം ഏറ്റിട്ടില്ല. റഷ്യയോ ഇറാനോ ആയിരിക്കം പിന്നിലെന്നു യൂറോപ്യൻ ഉദ്യോഗസ്ഥർ സംശയിക്കുന്നു. യൂറോപ്പിനെ ലക്ഷ്യമിട്ട് റഷ്യ ഹൈബ്രിഡ് ആക്രമണം നടത്തുന്നതായി നേരത്തേ…
Read Moreകെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര തുടരുമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ; പ്രിയദർശിനി പദ്ധതിയെക്കുറിച്ചുള്ള വ്യാജപ്രചരണത്തിൽ മന്ത്രിയുടെ ഓഫിസ് പരാതി നൽകി
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഇനിമുതൽ വരുമാനം നോക്കി മാത്രമായിരിക്കും എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ ഗതാഗത മന്ത്രി സി.പി. ജോണിന്റെ ഓഫിസ് പൊലിസിൽ പരാതി നൽകി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.പി. സാജുവാണ് സംസ്ഥാന പൊലിസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖറിന് പരാതി നൽകിയത്. പ്രിയദർശിനി പദ്ധതിയുടെ ഗുണഭോക്താക്കളിൽ നിന്ന് സർക്കാർ ജിവനക്കാരെ പൂർണമായി ഒഴിവാക്കും എന്ന പോസ്റ്ററാണ് കഴിഞ്ഞ നാലഞ്ചു ദിവസങ്ങളിലായി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ് തുടങ്ങിയവയിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ഇതിനായി പ്രിയദർശിനി കാർഡ് ഇറക്കുമെന്നും പോസ്റ്ററിലുണ്ട്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തവരുടെ അക്കൗണ്ട് വിവരങ്ങളും പരാതിക്കൊപ്പം പൊലിസിന് കൈമാറിയിട്ടുണ്ട്. ചില അക്കൗണ്ടുകളിൽ ഇത്തരം പോസ്റ്ററുകൾ പ്രചരിപ്പിച്ച് അഭിപ്രായ സർവേ തേടുകയും യുഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കുമെതിരെ അശ്ലീല കമന്റുകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. ഇവർക്കെതിരെ…
Read Moreഅമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങില്ലെന്നും ഇറാൻ; റഷ്യയിൽ നിന്ന് ഇറാനിലേക്ക് ഗ്യാസ് പൈപ്പ് ലൈൻ നിർമിക്കാൻ നീക്കം
മോസ്കോ: റഷ്യയിൽ നിന്ന് ഇറാനിലേക്ക് ഗ്യാസ് പൈപ്പ് ലൈൻ നിർമിക്കാൻ നീക്കം. ഇറാന്റെ ആഭ്യന്തര ഗ്യാസ് ക്ഷാമം പരിഹരിക്കാനും റഷ്യയുടെ ഗ്യാസ് ഇറാന്റെ അയൽരാജ്യങ്ങളിലേക്ക് വിൽക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആസൂത്രണം ചെയ്യുന്നത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഇറാൻ സുരക്ഷാ ഉദ്യോഗസ്ഥനായ മൊഹ്സെൻ റെസായിയും ക്രെംലിനിൽ വെച്ച് നടത്തി കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് കാര്യങ്ങൾ ചർച്ച ചെയ്തത്. ഇറാൻ പരമോന്നത നേതാവിന്റെ സന്ദേശം റെസായി പുടിന് കൈമാറി. അമേരിക്കയുമായുള്ള സംഘർഷാവസ്ഥ, പ്രാദേശിക സുരക്ഷാ ക്രമീകരണങ്ങൾ, ഹോർമുസ് കടലിടുക്കിലെ ഭാവി പദ്ധതി, ഇറാനുമേലുള്ള ഉപരോധങ്ങൾ, ആണവ പരിപാടി തുടങ്ങിയവയും കൂടിക്കാഴ്ചയിൽ ചർച്ചയായി. അമേരിക്കയ്ക്ക് മുന്നിൽ ഒരുകാരണവശാലും കീഴടങ്ങില്ലെന്നും തങ്ങൾ മുന്നോട്ടുവെച്ച ഏഴ് നിബന്ധനകൾ പൂർണമായി നടപ്പിലാക്കാതെ അമേരിക്കയുമായി ചർച്ച നടത്തുകയോ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുകയോ ഇല്ലെന്നും ഇറാൻ വ്യക്തമാക്കി.
Read Moreചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയിരിക്കാനെത്തിയ കണ്ണൂർ സ്വദേശിനി സവിതയുടെ മരണം കൊലപാതകം
കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയിരിക്കാനെത്തിയ കണ്ണൂർ സ്വദേശിനി സവിതയുടെ മരണം കൊലപാതകമാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ഇവരുടെ ഇരട്ട സഹോദരി സജിതയും സഹോദരൻ സുധീറും അറസ്റ്റിലായി. ബുധനാഴ്ച രാത്രി സവിത കുഴഞ്ഞുവീണെന്നാണ് സഹോദരങ്ങൾ ആദ്യം ആശുപത്രിയിൽ അറിയിച്ചത്. എന്നാൽ ഇൻക്വസ്റ്റിൽ മുഖത്ത് മർദനമേറ്റ പാടുകൾ കണ്ടതോടെ പൊലിസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. മർദിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്. പോസ്റ്റ്മോർട്ടത്തിലും ഇത് വ്യക്തമായി. കൊലപാതകം നടത്തിയതിന് സജിതയെയും വിവരം മറച്ചുവച്ചതിന് സഹോദരൻ സുധീറിനെയും പൊലിസ് അറസ്റ്റ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More