വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഇ​നി നേ​രി​ട്ട് പ​മ്പ​യി​ലേ​ക്ക്: തീ​ർ​ഥാ​ട​ക​ർ​ക്കാ​യി കെ​എ​സ്ആ​ർ​ടി​സി ‘എ​സി’ ബ​സ്

തിരുവനന്തപുരം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് യാ​ത്ര കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കാ​ൻ പു​തി​യ സൗ​ക​ര്യ​ങ്ങ​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി. വി​മാ​ന​മാ​ർ​ഗം കേ​ര​ള​ത്തി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് നേ​രി​ട്ട് പ​മ്പ​യി​ലെ​ത്താ​ൻ എ​സി ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു. മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം, നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നാ​ണ് പു​തി​യ സ​ർ​വീ​സു​ക​ൾ ഒ​രു​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് പ​മ്പ​യി​ലേ​ക്ക് ത​ട​സ്സ​മി​ല്ലാ​ത്ത യാ​ത്ര ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ഡി​പ്പോ​യി​ൽ ന​ട​ന്ന വെ​റ്റ് ലീ​സ് ബ​സു​ക​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ൽ മ​ന്ത്രി സി.​പി. ജോ​ൺ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് രാ​ത്രി 9.30ന് ​പ​മ്പ​യി​ലേ​ക്കാ​യി​രി​ക്കും ബ​സ് പു​റ​പ്പെ​ടു​ക. പ​മ്പ​യി​ൽ നി​ന്ന് വൈ​കു​ന്നേ​രം ഏ​ഴി​ന് തി​രി​കെ പു​റ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് മ​ട​ക്ക സ​ർ​വീ​സ് ക്ര​മീ​ക​രി​ക്കു​ന്ന​ത്.

നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് രാ​ത്രി 8.30ന് ​പ​മ്പ​യി​ലേ​ക്ക് സ​ർ​വീ​സ് ആ​രം​ഭി​ക്കും. പ​മ്പ​യി​ൽ നി​ന്ന് വൈ​കു​ന്നേ​രം ഏ​ഴി​ന് പു​റ​പ്പെ​ടു​ന്ന ബ​സ് തി​രി​കെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും. വി​മാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് വി​ശ്ര​മി​ക്കാ​നും വി​രി​വെ​ക്കാ​നും ര​ണ്ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും. വി​വി​ധ വി​മാ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് യാ​ത്ര​യ്ക്കാ​യി കാ​ത്തി​രി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കാ​നാ​ണ് തീ​രു​മാ​നം.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ ബു​ക്കിം​ഗ് വെ​ബ്സൈ​റ്റ് വ​ഴി​യും വി​മാ​ന ടി​ക്ക​റ്റ് ബു​ക്കിം​ഗ് വെ​ബ്സൈ​റ്റു​ക​ൾ വ​ഴി​യും ബ​സ് ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം. വി​മാ​ന ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന വെ​ബ്സൈ​റ്റു​ക​ളി​ൽ കെ​എ​സ്ആ​ർ​ടി​സി ടി​ക്ക​റ്റ് ബു​ക്കി​ങ്ങി​നു​ള്ള ലി​ങ്കും ല​ഭ്യ​മാ​ക്കും. കൂ​ടാ​തെ തീ​ർ​ഥാ​ട​ക സം​ഘ​ങ്ങ​ൾ​ക്ക് ഗ്രൂ​പ്പാ​യി ചാ​ർ​ട്ടേ​ഡ് ബ​സു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ടാ​കും.

Related posts

Leave a Comment