ഉള്‍ക്കാഴ്ച പൂജ കഴിഞ്ഞു

ulkazcha010716ഹരി അമരവിള സംവിധാനം ചെയ്യുന്ന ഉള്‍ക്കാഴ്ചയുടെ പൂജ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ സരസ്വതീ മണ്ഡപത്തില്‍ നടന്നു. നാരായണന്‍കുട്ടി, വിനോദ് കോവൂര്‍, ഹരി അമരവിള, റാം സാഗര്‍ തമ്പുരാന്‍, ബിജോയ് ബാഹുലേയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സരസ്വതീ ഫിലിംസിന്റെ ബാനറില്‍ ബിജോയ് ബാഹുലേയന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സവിത സത്യനാണ്. അന്ധനായ ബാലന്റെ കഥപറയുന്ന ഉള്‍ക്കാഴ്ചയില്‍ പുതുമുഖം മാസ്റ്റര്‍ വിഷ്ണുഹരി നായകനാകുന്നു. ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, വിനോദ് കോവൂര്‍, നാരായണന്‍കുട്ടി, ബിജുക്കുട്ടന്‍, സാജന്‍ ആന്റണി, സീമാ ജി.നായര്‍, കുളപ്പുള്ളി ലീല, സുമടീച്ചര്‍ എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളായ ആസിഫ് അനീഷും ജിഥിന്‍ ജയരാജും അഭിനയിക്കുന്നു.

ബിജോയ് ബാഹുലേയന്റെ കഥയ്ക്ക് ബിജോയ് ബാഹുലേയനും വീണാ രവീന്ദ്രനും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഗാനങ്ങളുടെ രചന ജയമോഹന്‍. സംഗീതം കെ.സി. വിഷ്ണുദാസ്. ചിത്രത്തിന്റെ കോ-ഡയറക്ടര്‍ റാം സാഗര്‍ തമ്പുരാന്‍. എഡിറ്റിംഗ്  വിപിന്‍ പോള്‍ സാമുവല്‍.

Related posts