അതിയന്നൂരില്‍ അറവ് മാലിന്യം റോഡില്‍ തള്ളുന്നത് പതിവാകുന്നു

TVM-WASTEഅമരവിള: അതിയന്നൂരില്‍ അറവ് മാലിന്യം റോഡില്‍ കൊണ്ട് തള്ളുന്നത് പതിവാകുന്നു. ഇന്നലെ അര്‍ദ്ധരാത്രിയോടെ ഊരുട്ടുകാല കോട്ടയല്‍ ദേവീക്ഷേത്രത്തിന് സമീപത്തെ റോഡില്‍ 20 ഓളം ചാക്കുകളിലാക്കിലായി അറവ് മാലിന്യം സാമൂഹ്യ വിരുദ്ധര്‍ കൊണ്ടു തള്ളി . ചൊവ്വാഴ്ച രാത്രി രാമപുരം മണത്തോട്ടം റോഡിലും  15 ചാക്കുകളിലാക്കിയ കോഴി , ആട് , പോത്ത് എന്നിവയുടെ അറവ് മാലിന്യം കണ്ടെത്തിയിരുന്നു.പ്രദേശത്തെ മറ്റ് രണ്ട്  ഇടങ്ങളിലും മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ബുധനാഴ്ച വലിയ പ്രതിഷേധമുയര്‍ന്നെങ്കിലും വീണ്ടും മാലിന്യം തള്ളിയതില്‍ വലിയ ആശങ്കയിലാണ് നാട്ടുകാര്‍.

ബാലരാമപുരം നെയ്യാറ്റിന്‍കര പ്രദേശങ്ങളില്‍ നിന്നെത്തിച്ച മാലിന്യമാണ് തള്ളിയതെന്നാണ് പ്രാഥമിക നിഗമനം .ഇന്നലെ ബി ജെ പിയുടെ നെതൃത്വത്തില്‍ റോഡുപരോധം നടത്തണമെന്ന് തീരുമാനിച്ചെങ്കിലും ചര്‍ച്ചകളെ തുടര്‍ന്ന് മാറ്റി വക്കുകയായിരുന്നു . എന്നാല്‍ വീണ്ടും മാലിന്യം നിക്ഷേപിക്കല്‍ തുടരുന്നതിനാല്‍ എന്ന് പ്രതിഷേധം ശക്തമാകാനുളള സാധ്യതയുമുണ്ട്. ഇന്നലെ പ്രദേശത്ത് പോലീസും ആരോഗ്യ വകുപ്പും എത്തി പരിശോധനകള്‍ നടത്തിയിരുന്നു.

അതിയന്നൂര്‍ പഞ്ചായത്തില്‍ അനധികൃത അറവ് ശാലകള്‍ ഉണ്ടെങ്കില്‍ അതിനെതിരെ നടപടി സ്വീകരി ക്കുമെന്ന് വെണ്‍പകല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി.സനല്‍കുമാര്‍ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളില്‍ മാലിന്യം തളളുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ബി ജെ പി സംസ്ഥാന സമിതി അംഗം അതിയന്നൂര്‍ സന്തോഷ് ആവശ്യപ്പെട്ടു.ചൊവ്വാഴ്ച തളളിയ മാലിന്യം നാട്ടുകാരും പഞ്ചായത്തധികൃതരും ചേര്‍ന്ന് കുഴിയെടുത്ത് മറവ് ചെയ്തിരുന്നു.

Related posts