മൂവാറ്റുപുഴ: നെഹ്റുപാര്ക്കില് നഗരസഭയുടെ കീഴിലുള്ള ചില്‍ഡ്രന്‍സ് പാര്‍ക്ക് അവധി ദിവസങ്ങളില്‍ പോലും തുറക്കാത്തതില്‍ മൂവാറ്റുപുഴ പൗരസമിതി പ്രതിഷേധിച്ചു. കുട്ടികളടക്കം നിരവധി പേരാണ് അടഞ്ഞുകിടക്കുന്ന പാര്‍ക്കിനു മുന്നില്‍ വന്നു തിരിച്ചുപോകുന്നത്. നഗരസഭയിലെ കണ്ടിജന്‍സി ജീവനക്കാരനാണ് പാര്‍ക്കില്‍ ജോലി ചെയ്യുന്നത്. പാര്‍ക്ക് തുറക്കുന്നതും അടയ്ക്കുന്നതും ജീവനക്കാരുടെ ഇഷ്ടത്തിനാണ്.
നിരവധി തവണ പരാധി നല്‍കിയെങ്കിലും യാതൊരു ഫലവുമുണ്ടായിട്ടില്ല. ഇതോടെ അവധിദിനത്തില്‍ എത്തുന്ന കുട്ടികള്‍ അടച്ചിട്ട പാര്‍ക്ക് കണ്ടുമടങ്ങേണ്ട സ്ഥിതിയാണ്.പാര്‍ക്ക് തുറക്കാന്‍ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്ന് മൂവാറ്റുപുഴ പൗരസമിതി പ്രസിഡന്റ് ജിജോ പാപ്പാലില്‍ അറിയിച്ചു.