
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ വെള്ളാനയാണെന്നും ശതകോടികളുടെ അഴിമതിയാണ് കെസിഎയില്‍ നടന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്.
ബിനീഷ് കോടിയേരിയുടെ സുഹൃത്തും കണ്ണൂർ ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ മുഹമ്മദ് അനസിന്റെ തലശേരിയിലെ വീട്ടില്‍ ഇഡി റെയ്ഡിന് എത്തിയത് പിന്നാലെയാണ് സുരേന്ദ്രന്റെ ആരോപണം.
അനസുമായി 2012 വരെ ബിനീഷിന് ബിസിനസ് പങ്കാളിത്തമുണ്ടായിരുന്നു. ബിനീഷിനെതിരായ ഇഡി അന്വേഷണം സിപിഎമ്മിന്റെ അപചയത്തിന് തെളിവാണ്. സിപിഎം കേന്ദ്ര നേതൃത്വവും കേരളത്തിലെ അഴിമതിയുടെ പങ്ക് പറ്റിയിട്ടുണ്ട്.
അതുകൊണ്ടാണ് കേന്ദ്രം കോടിയേരിയെയും പിണറായിയെയും സംരക്ഷിക്കുന്നത്. ധാർമികത ഉണ്ടെങ്കിൽ പിണറായിയേയും കോടിയേരിയേയും സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും സുരേന്ദ്രന് വ്യക്തമാക്കി.