കെട്ടിടം പൊളിച്ചു നീക്കാന്‍ പോര്‍ട്ട് ഓഫീസ് മാര്‍ച്ച്

kkd-samaramവടകര: താഴെ അങ്ങാടി മുകച്ചേരി ഭാഗത്ത് പോര്‍ട്ട് ഓഫീസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ അപകട നിലയിലുളള കെട്ടിടം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ലീഗ് മുകച്ചേരി ഭാഗം ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോര്‍ട്ട് ഓഫീസി ലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ലീഗ് നേതാവ് എംസി വടകര ധര്‍ണ ഉദ്ഘാടനം ചെയ്തു. മനുഷ്യ ജീവന് ഭീഷണിയായി തകര്‍ന്നു കൊണ്ടിരിക്കുന്ന കെട്ടിടം പൊളിച്ചു നീക്കുന്നതില്‍ അധികൃതര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് തവണ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്നുവീഴുകയുണ്ടായി.

സ്കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധിയാളുകള്‍ യാത്ര ചെയ്യുന്ന റോഡിന് അരികിലായാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടമുള്ളത്. പോര്‍ട്ട്  അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അനാസ്ഥ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. യു. നാസര്‍ അധ്യക്ഷത വഹിച്ചു. ടൗണ്‍ ലീഗ് സെക്രട്ടറി ടി.ഐ. നാസര്‍, ഫൈസല്‍ മച്ചിലങ്ങകത്ത്, വി. ഫൈസല്‍, അസ്‌ലം വടകര, കെ. അഹമ്മദ്, പി.സി. നജീബ്, വി.പി. റാഫി എന്നിവര്‍ സംസാരിച്ചു. എന്‍.വി. ജബ്ബാര്‍ സ്വാഗതവും വി.പി. റഹീം നന്ദിയും പറഞ്ഞു.

Related posts