ഇരിട്ടി: രാജ്യത്തിന്റെ മതേതര സംസ്കാരം നിലനിര്‍ത്താന്‍ പുതുതലമുറ രംഗത്തിറങ്ങണമെന്നു കെപിസിസി ജനറല്‍ സെക്രട്ടറി പി.സി. വിഷ്ണുനാഥ്. ലോകരാഷ്ട്രങ്ങളില്‍ ഇന്ത്യയെ വ്യത്യസ്തമായി നിലനിര്‍ത്തുന്നത് രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വമാണ്. നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഏകരാജ്യമായ ഭാരതത്തിന്റെ മതേതത്വം എല്ലാകാലത്തും ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്ക് സാധിക്കണം. അക്കാദമിക് രംഗത്തു കൈവരിക്കുന്ന നേട്ടം സാമൂഹ്യപ്രതിബന്ധതയോടെ രാഷ്ട്രസേവനത്തിനും വിനിയോഗിക്കാനാകണമെന്നും വിഷ്ണുനാഥ് പറഞ്ഞു.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഇരിട്ടി നഗരസഭാ പരിധിയില്‍ നിന്നും ഉന്നത വിജയം നേടിയവരെ അനുമോദിക്കാനായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സണ്ണി ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് കെ. സുമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പടിയൂര്‍ ദാമോദരന്‍, പി.കെ. ജനാര്ദനന്, തോമസ് വര്‍ഗീസ്, പി.എ. നസീര്‍, എം. അജേഷ്, പി.വി. മോഹനന്, ജൂബിലി ചാക്കോ, ശരത്ചന്ദ്രന്, എം.കെ. വിനോദ്, ഷാനിദ് പുന്നാട്, ടി.കെ. റാഷിദ്, ഷിജിന് ജയന്, നിവില്‍ മാനുവല്‍, സി.കെ. വിഷ്ണു, സനൂപ് എടക്കാനം എന്നിവര്‍ പ്രസംഗിച്ചു.