പാക്കിസ്ഥാനില്‍ സഹോദരന് കൊലപ്പെടുത്തിയ വിവാദ മോഡല്‍ കന്‍ഡീല്‍ ബലൂച്ചിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നുവെന്ന വിവാദ വെളിപ്പെടുത്തലുമായി ബോളിവുഡ് ചൂടന്‍ താരം രാഖി സാവന്ത് രംഗത്ത്. ബലൂച്ചിനെ കൊലപ്പെടുത്തിയ സഹോദരന് തന്നെയാണ് ബലാത്സംഗത്തിനു പിന്നിലെന്നും രാഖി പറയുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു. പാക്കിസ്ഥാന് പ്രധാനമന്ത്രിക്കു ഇതു സംബന്ധിച്ച് ഇ-മെയില്‍ അയച്ചതായും രാഖി വ്യക്തമാക്കി.
ഇത് ആദ്യമല്ല രാഖി സാവന്ത് മാധ്യമശ്രദ്ധ ലഭിക്കാന്‍ വിലകുറഞ്ഞ ആരോപണവുമായി രംഗത്തെത്തുന്നത്. ഏപ്രില്‍ സീരിയല്‍ താരം പ്രത്യുക്ഷ ബാനര്‍ജി സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തപ്പോള്‍ ഫാന്‍ നിരോധിക്കണമെന്ന ആവശ്യവുമായി രാഖി രംഗത്തെത്തിയിരുന്നു. രാജ്യത്ത് ആത്മഹത്യനിരക്ക് ഉയരുന്നതിന് പിന്നില്‍ സീലിംഗ് ഫാനാണെന്നും എസിയും ടേബിള്‍ ഫാനും മാത്രം ഉപയോഗിക്കണമെന്നും രാഖി പറഞ്ഞിരുന്നു. അതിനായി 5000 ടേബിള്‍ ഫാനുകള്‍ സംഭവാന നല്‍കുമെന്ന് അവര്‍ പറഞ്ഞിരുന്നു.

