മോഹന്‍ലാലും ഗൗതം മേനോനും ഒന്നിക്കുന്നു

Mohanlal290716മോഹന്‍ലാലും ഗൗതം മേനോ നും ഒന്നിക്കുന്ന തായി റിപ്പോര്‍ ട്ടുകള്‍. നടന്‍ അശ്വനിന്‍ മാത്യു വാണ് ഇരുവരും ഒന്നിക്കുന്നതുമായി ബന്ധപ്പെട്ട് സൂചന നല്‍കിയത്. ഗൗതം മേനോനൊപ്പം നില്‍ക്കുന്ന ഫോട്ടോയും അശ്വിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചിത്രവുമായി ബന്ധപ്പെട്ട് ഉടന്‍ വെളിപ്പെടുത്തലുണ്ടാകുമെന്നും അശ്വിന്‍ പറയുന്നുണ്ട്. മോഹന്‍ ലാലിനെ വച്ച് സിനിമ ഒരുക്കാനു ള്ള ആഗ്രഹം ഗൗതം മേനോന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. 2008ല്‍ സംവിധാനം ചെയ്ത വാരണമായിരം എന്ന ചിത്രത്തില്‍ സൂര്യയുടെ അച്ഛന്റെ വേഷം അവതരിപ്പിക്കാനായി മോഹന്‍ ലാലിനെയാണ് ആദ്യം തീരുമാനിച്ചിരുന്നത്.

എന്നാല്‍ പലകാരണങ്ങളാലും ആ ആഗ്രഹം നടക്കാതെ വരികയായിരുന്നു. റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ ഗൗതം മേനോന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായക വേഷം അവതരിപ്പിക്കും. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണു സൂചന.

Related posts